Khel Now logo
HomeSportsICC Men's T20 World CupLive Cricket Score
Advertisement

Football in Malayalam

ദുരിതാശ്വാസ ഫണ്ടിന് കൈത്താങ്ങായി മഞ്ഞപ്പട

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :May 1, 2020 at 12:19 AM
Modified at :December 13, 2023 at 1:01 PM
ദുരിതാശ്വാസ ഫണ്ടിന് കൈത്താങ്ങായി മഞ്ഞപ്പട

(Courtesy : Manjappada Twitter)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും പ്രധാനമന്ത്രിയുടെ പി എം കെയർസ് ഫണ്ടിലേക്കും സംഭാവന നൽകാൻ ഉതകുന്ന പെസ്‌ ഗെയിം ടൂർണമെന്റ് ആണ് മഞ്ഞപ്പട നടത്തുന്നത്.

ദുരിതാശ്വാസ ഫണ്ടിന് പുറമെ വീട്ടിലുലുള്ളവർക്ക് മാനസിക ഉല്ലാസത്തിനും ഗുണം ചെയ്യുന്നതിലാണ് പെസ് ഗെയിം ടൂർണമെന്റ് നടത്തുന്നത്. ഇതിനകം 66,176 രൂപ ഇതുവഴി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

1024 ആളുകൾ പങ്കെടുക്കുന്ന നോക്ക്ഔട്ട്‌ ടൂർണമെന്റാണ് മഞ്ഞപ്പട കെയർസ് പെസ് ടൂർണമെന്റ്. 100 രൂപയോ അതിൽ കൂടുതലോ സംഭാവനയായി സി.എം.ഡി.ർ.ഫ്  (https://donation.cmdrf.kerala.gov.in/) ലേക്കോ അല്ലെങ്കിൽ പി എം കെയർസിലേക്കോ  (https://www.pmcares.gov.in/en/)  നൽകി ടൂർണമെന്റ്ൽ മത്സരിക്കാനുള്ള പ്രവേശനം നേടാവുന്നതാണ്. 

https://twitter.com/kbfc_manjappada/status/1255522858907963393

മഞ്ഞപ്പട കെയർസ് ടൂർണമെന്റിനെ കുറിച്ച് മഞ്ഞപ്പട വർക്കിംഗ്‌ കമ്മിറ്റി മെമ്പർ സോമു പറഞ്ഞതിങ്ങനെ "പെസ് ഗെയിം കളിക്കുന്ന ഒരു വലിയ യുവതലമുറ നമ്മുടെ നാട്ടിലുണ്ട്. ലോക്ക്ഡൌൺ ആയതിനാൽ   വീട്ടിലിരുന്നു കൊണ്ട് ഇഷ്ട കളി മൊബൈലിൽ കളിക്കാനും അതിൻറെ കൂടെ,  ഉത്തരവാദിത്തപെട്ട  ഒരു പൗരൻ വഹിക്കേണ്ട പങ്കിനെകുറിച്ചുള്ള  ചിന്ത കൂടി യുവ തലമുറയ്ക്ക് പകർന്നു നൽകാനാണ് മഞ്ഞപ്പട ഈ ടൂര്ണമെന്റിലൂടെ ശ്രമിക്കുന്നത്. 1 ലക്ഷത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത് "

ഇപ്പോഴും തുടരുന്ന ടൂർണമെന്റിൽ നിങ്ങൾക്കും പങ്കാളിയാവാം.

സംഭാവന ചെയ്തവർ,  സംഭാവനയായി നൽകിയ തുകയുടെ റെസിപ്റ്റിന്റെ വ്യക്തമായ സ്ക്രീൻഷോട്ട്  സഹിതം ഈ ലിങ്കിലുള്ള https://forms.gle/QtYMMVjmSLoHEHUF8ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകിയാൽ മതിയാകും.

നിങ്ങൾ വിവരങ്ങൾ ഗൂഗിൾ ഫോമിൽ നൽകിയ ശേഷം മഞ്ഞപ്പട ടൂർണമെന്റ് കോർഡിനേറ്റർസ് നിങ്ങൾ നൽകിയ കോൺടാക്ട്  വഴി നിങ്ങളെ ടൂർണമെന്റ് നടക്കുന്ന വാട്സാപ്പ് ഗ്രൂപിലേക് ചേർക്കുക  ചെയ്യുകയും നിങ്ങൾ കളിക്കുവാൻ പോകുന്ന കളികളുടെ ക്രമം അറിയിക്കുകയും ചെയ്യും.

പെസ് ടൂർണമെന്റ്ൽ പങ്കെടുക്കാത്തവർക്ക് അവർ  നൽകിയ സംഭാവനയുടെ വിവരങ്ങൾ മുകളിൽ കൊടുത്ത ഗൂഗിൾ ഫോം ലിങ്കിൽ പ്രേത്യേകം രേഖപെടുത്താനുള്ള സചീകരണവും മഞ്ഞപ്പട  ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഈ പ്രവർത്തി എല്ലാവർക്കും മാതൃകാപരമാണ്.

Gokul Krishna M
Gokul Krishna M

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.