Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സന്ദേശ് ജിങ്കൻ: പെട്ടെന്ന് തിരിച്ചുവരുന്നതിനേക്കാൾ നല്ലത് കൂടുതൽ ശക്തനായി തിരിച്ചുവരുന്നത്.

Published at :January 28, 2020 at 11:01 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


പരിക്ക് മൂലം തനിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആറ് മുഴുവൻ നഷ്ടമാവുമെന്ന് ജിങ്കൻ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 6 പൂർണ്ണമായും തനിക്ക് നഷ്ടമാവുമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ. തിരിച്ചു കളത്തിൽ വരുന്ന കാര്യത്തിൽ തനിക്കൊരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ, താൻ നാളെ തന്നെ തിരിച്ചുവന്നേനെ എന്നും ജിങ്കൻ അഭിപ്രായപ്പെട്ടു. പെട്ടെന്ന് തിരിച്ചുവരുന്നതിനേക്കാൾ നല്ലത് കൂടുതൽ ശക്തനായി തിരിച്ചുവരുന്നതാണെന്നും സന്ദേശ് ജിങ്കൻ എ ഐ എഫ് എഫിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. [KH_ADWORDS type="3" align="center"][/KH_ADWORDS] ഡോക്ടർ ആനന്ത് ജോഷിയുടെ നേതൃത്വത്തിൽ സർജറി നന്നായി  നടന്നെന്നും, ഇത് വരെ ഉള്ള പുരോഗതിയിൽ താൻ സന്തോഷവാൻ ആണെന്നും താരം വ്യക്തമാക്കി. Also Read: സർപ്രീത് സിംഗ്: കുറെ മികച്ച ഇന്ത്യൻ താരങ്ങൾക്ക് എന്റെ പാത പിന്തുടരാൻ കഴിയും. "ഡോക്ടർ അനന്ത് ജോഷിയുടെ നേതൃത്വത്തിൽ  സർജറി നന്നായി നടന്നു. നവംബർ 7, 2019ന് ആയിരുന്നു സർജറി, അതിന് ശേഷം റിഹാബ് തുടങ്ങുകയും ചെയ്തു. നാഴികക്കല്ലുകൾ കൈവരിക്കാൻ നിങ്ങൾ ക്ഷമയുള്ളവരാവണം. ഇത് വരെയുള്ള പുരോഗതിയിൽ ഞാൻ സന്തോഷവാനാണ്, എന്റെ ശക്തി തിരിച്ചുകിട്ടാൻ ഞാൻ കുറച്ച് കൂടി പരിശ്രമിക്കണം," ജിങ്കൻ പറഞ്ഞു. Sandesh Jhingan തനിക്ക് ഒരു മാസം ആതിഥേയർ ആയ മുംബൈ സിറ്റി എഫ്‌സിയെ കുറിച്ചും താരം എടുത്ത് പറഞ്ഞു. " എന്റെ സർജറിക്ക് ശേഷം എനിക്ക് ഒരു മാസം ആതിഥേയത്തം വഹിക്കുകയും,  എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം നൽകുകയും ചെയ്ത മുംബൈ സിറ്റി എഫ്സിയെ ഞാൻ പേരെടുത്ത് പറയണം. എതിർ ടീമിന്റെ നായകൻ റിഹാബിന് വേണ്ടി ഒരു ടീം ആതിഥേയത്തം വഹിക്കുക എന്നത് കേൾക്കാത്ത കാര്യമാണ്. ചില സമയങ്ങളിൽ, അവരുടെ കളിക്കാരേക്കാൾ എനിക്ക് അവരുടെ മെഡിക്കൽ ടീം ശ്രദ്ധ നൽകിയെന്ന് എനിക്ക് തോന്നി," താരം പറഞ്ഞു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഴുവൻ തനിക്ക് നഷ്ടമാവുമെന്ന് ജിങ്കൻ വ്യക്തമാക്കി. " എനിക്ക് ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ, ഞാൻ നാളെ തന്നെ ആകും (തിരിച്ചുവരുന്നത്). പക്ഷെ എനിക്കറിയാം, പെട്ടെന്ന് തിരിച്ചുവരുന്നതിനേക്കാൾ നല്ലത്, കൂടുതൽ ശക്തനായി തിരിച്ചുവരുന്നതാണ്. എ സി എൽ പരിക്കിൽ നിന്ന് തിരിച്ചുവരുന്ന പ്രക്രിയ സാവധാനത്തിലുള്ളതാണ്, അതിനാൽ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്." ജിങ്കൻ വ്യക്തമാക്കി. Also Read: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറിക്ക് സസ്‌പെൻഷൻ "സാധാരണ ഒരു താരം 6-9 മാസങ്ങൾ എടുക്കും തിരിച്ചുവരാൻ. എന്നാൽ നാലര മാസം കൊണ്ടും തിരിച്ചു വന്ന സാഹചര്യങ്ങളും ഉണ്ട്. നിർഭാഗ്യവശാൽ, എനിക്ക് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഴുവൻ നഷ്ടമാവും. പക്ഷെ എപ്പോഴും അടുത്ത സമയം ഉണ്ട്." താരം കൂട്ടിച്ചേർത്തു. താൻ തന്റെ ആദ്യ പുസ്തകം എഴുതുകയാണെന്നും സന്ദേശ് ജിങ്കൻ പറഞ്ഞു. പുസ്തകം എഴുതുന്ന കാര്യം തന്റെ മനസ്സിൽ ഒരുപാട് കാലമായി ഉള്ളതാണെന്നും താരം പറഞ്ഞു. ചെറുകഥകളുടെ സമാഹാരം ആവും പുസ്തകം എന്നും താരം വ്യക്തമാക്കി. താൻ ഒരുപാട് കാലമായി കവിതകൾ എഴുതുന്നുണ്ടെന്നും, എന്നാൽ അത് പുസ്തകത്തിന്റെ ഭാഗമാവില്ല എന്നും താരം പറഞ്ഞു. Read English: Sandesh Jhingan: Process of recovering is slow & I need to be careful
Advertisement