35 താരങ്ങളാണ് കേരള ക്യാമ്പിന്റെ ഭാഗമാകുക.

ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിന്റെ ക്യാമ്പിലേക്കുള്ള 35 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 19 മുതൽ അടുത്ത മാസം നവംബർ 21 വരെ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന സന്തോഷ് ട്രോഫി ക്യാമ്പ് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ ആയിരിക്കും നടക്കുക. അതിന് ശേഷമാകും യോഗ്യത ടൂർണമെന്റിലേക്കുള്ള അവസാന സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.

നവംബർ 21നാണ് സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾ ആരംഭിക്കുക. ടൂർണമെന്റിന്റെ ഫൈനൽ റൌണ്ട് കേരളത്തിലാണ് നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക.

ഈ മാസം ആദ്യം അവസാനിച്ച അമ്പതിയെഴാമത് സീനിയർ അന്തർജില്ല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നാണ് ക്യാമ്പിലേക്കുള്ള താരങ്ങളെ കണ്ടെത്തിയത്. മുഖ്യ പരിശീലകൻ ബിനോ ജോർജിനെ അഭാവത്തിൽ കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായി നിയമിക്കപ്പെട്ട ടിജി പുരുഷോത്തമനും ടീമിനോപ്പം ചേരുന്ന മറ്റ് പരിശീലകരുടെ സംഘവും ചേർന്നാണ് ടൂർണമെന്റിൽ നിന്ന് താരങ്ങളെ തിരഞ്ഞെടുത്തത്.

ടൂർണമെന്റ് ജേതാക്കളായ കോഴിക്കോട് നിന്ന് 4 താരങ്ങൾ ക്യാമ്പിൽ ഉൾപ്പെട്ടു. ഏറ്റവുമധികം താരങ്ങൾ തൃശ്ശൂരിൽ നിന്നാണ്. അഞ്ച് പേർ.

കഴിഞ്ഞവർഷം മുഖ്യപരിശീലകൻ ബിനോ ജോർജിനെയും സഹപരിശീലകൻ ടിജി പുരുഷോത്തമന്റെയും കീഴിൽ കേരള സന്തോഷ് ട്രോഫി ടീം ആധികാരികമായിത്തന്നെ ദക്ഷിണമേഖല ടൂർണ്ണമെന്റ് വിജയിക്കുകയും ഫൈനൽ റൗണ്ടിലേക്ക് കടക്കുകയും ചെയ്തെങ്കിലും കോവിഡ് മഹാമാരി മൂലം അവസാന ഘട്ട മത്സരങ്ങൾ നടത്താൻ സാധിച്ചില്ല.

കൂടാതെ ഫൈനൽറൗണ്ട് കേരളത്തിൽ നടക്കുന്നു എന്നതിനാൽ തന്നെ സ്വന്തം നാട്ടുകാരുടെ മുന്നിൽ തന്നെ കിരീടം ഉയർത്താനുള്ള അവസരമാണ് കേരളത്തെ കാത്തിരിക്കുന്നത്.

കേരള സന്തോഷ് ട്രോഫി ക്യാമ്പ് അംഗങ്ങൾ

ഗോൾകീപ്പഴ്സ്
 • മുഹമ്മദ്‌ ഫായിസ് പി (U-21) (കോഴിക്കോട്)
 • മുഹമ്മദ്‌ ഇക്ബാൽ സി (കണ്ണൂർ)
 • മുഹമ്മദ്‌ അസ്ഹർ കെ (മലപ്പുറം)
 • ശബരിദാസ് കെജെ (ഇടുക്കി)
ഡിഫന്റെഴ്സ്
 • അഖിൽ ജെ ചന്ദ്രൻ (കോട്ടയം)
 • ജിനേഷ് ഡോമിനിക് (തിരുവനന്തപുരം)
 • അമൽ ജേക്കബ് (തൃശൂർ)
 • ഷിബിൻ സാദ് എം (കണ്ണൂർ)
 • അജയ് അലക്സ്‌ (ഇടുക്കി)
 • മുഹമ്മദ് സ്വബീഹ് (U-21) (കാസർഗോഡ്)
 • ജിയാദ് ഹസൻ കെഒ (കോഴിക്കോട്)
 • എംഡി ഡിബിൻ (കോട്ടയം)
 • മുഹമ്മദ് ഷഹീഫ് (U-21) (മലപ്പുറം)
 • ജീവൻ ടിപി (കണ്ണൂർ)
 • മുഹമ്മദ് ഷാബിൻ കെആർ (തൃശൂർ)
 • റനൂഫ് കെഎ (തൃശൂർ)
മിഡ്‌ഫിൽഡേഴ്സ്
 • ജിന്റോ ജെ (U-21) (കൊല്ലം)
 • സ്വലാഹുദീൻ അദ്നാൻ കെ (എറണാകുളം)
 • നൗഫൽ പിഎൻ (കോഴിക്കോട്)
 • സൈവിൻ എറിക്സൺ‌ (U-21) (തിരുവനന്തപുരം)
 • ആകാശ് രവി (U-21) (കാസർഗോഡ്)
 • മെൽവിൻ തോമസ് (തൃശൂർ)
 • അസ്‌ലം അലി (U-21) (ഇടുക്കി)
 • നിജോ ഗിൽബർട്ട് (തിരുവനന്തപുരം)
 • കുഞ്ഞു മുഹമ്മദ്‌ (കാസർഗോഡ്)
 • അസ്‌ലം എ (കൊല്ലം)

ഫോർവേഡ്സ്

 • ജുനൈൻ കെ (മലപ്പുറം)
 • മുഹമ്മദ് സഫ്നാദ് (U-21) (വയനാട്)മുഹമ്മദ്‌ ശിഹാബ് (U-21) (കാസർഗോഡ്)
 • ആൽഫിൻ വാൾട്ടർ (എറണാകുളം)
 • ഉമ്മർ ഖാസിം എംയു (എറണാകുളം)
 • റാഷിദ്‌ എം (കണ്ണൂർ)
 • അഭിജിത് പിവി (എറണാകുളം)
 • അബ്ദു റഹീം (കോഴിക്കോട്)
 • മുഹമ്മദ്‌ ഷാഫി പി (തൃശൂർ)

For more football updates, follow Khel Now on TwitterInstagram and join our community on Telegram.