2 മാസരങ്ങളിലും ദയനീയമായി പരാജയപ്പെട്ടെങ്കിലും മികവിന്റെ മിന്നലാട്ടങ്ങൾ കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചിരുന്നു 

ഇന്ത്യയിലെ ആദ്യത്തെ അന്തരാഷ്ട്ര പ്രീ-സീസൺ ടൂര്ണമെന്റായ ടൊയോട്ട യാരിസ് ലാ ലീഗയിൽ പങ്കെടുത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ക്ലബായ ജിറോണാ എഫ്‌സിക്കെതിരെയും, മെൽബൺ സിറ്റിക്കെതിരെയും മത്സരിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും ടീം ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയെ  നേരിട്ട ടീം 6-0നാണ് തോറ്റത്. രണ്ടാം മത്സരത്തിൽ, ജിറോണക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും 5-0ന്റെ പരാജയമായിരുന്നു അന്തിമ ഫലം.
അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഡേവിഡ് ജെയിംസിനും കൂട്ടർക്കും ഈ മത്സരം ഒരു ഓർമ്മപ്പെടുത്തലായിരുന്നു. അടുത്ത സീസണിന് മുൻപേ ആവശ്യമുള്ള കൂട്ടലും കുറക്കലും നടത്താൻ പ്രീ-സീസണിലെ പ്രകടനം ജെയിംസിനെ സഹായിച്ചേക്കും.
പല താരങ്ങൾ മങ്ങിയെങ്കിലും, ലോകോത്തര എതിരാളികൾക്കെതിരെ ഒപ്പത്തിനൊപ്പം നിന്ന്, മികച്ച പ്രകടനം കാഴ്ച വെച്ച 3 താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിൽ നോക്കാം.

#3 മുഹമ്മദ് റാകിപ്

കഴിഞ്ഞ തവണ അണ്ടർ-17 വേൾഡ് കപ്പിൽ പങ്കെടുത്ത 21 ഇന്ത്യൻ  താരങ്ങളുടെ ലിസിറ്റിൽ ഇല്ലായിരുന്നുവെങ്കിലു, അതിന്റെ മുന്നോടിയായി വിദേശ രാജ്യങ്ങളിൽ മത്സരിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന റാകിപ്.
ഫുൾ ബാക് ആയി കളിക്കാൻ കഴിയുന്ന താരത്തെ, ജിറോണക്കെതിരെ ഡേവിഡ് ജെയിംസ് ലെഫ്റ്റ്-ബാക് ആയിട്ടാണ് ഇറക്കിയത്. തന്നിൽ കോച്ച് അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്തും രീതിയിൽ, ലോകോത്തര നിലവാരമുള്ള ജിറോണാ മുന്നേറ്റനിരക്കെതിരെ മിന്നുന്ന പ്രകടനമാണ് 18 വയസ്സുള്ള റാകിപ് നടത്തിയത്.
രണ്ടാം പകുതിയിൽ താരം ജിറോണയുടെ മിന്നും താരമായ പോര്ടുവിന് എതിരായിരുന്നു. റയൽ മാഡ്രിഡ് പോലുള്ള വമ്പൻ ക്ലബ്ബ്കളെ വിറപ്പിച്ച താരത്തെ റാകിപ് ഗോളടിക്കാതെ പിടിച്ചു നിറുത്തി.

ALSO READ

#2 കെസിറോൺ കിസീറ്റോ

രണ്ട് മത്സരങ്ങൾ, 90 മിനിറ്റ്! മെൽബൺ സിറ്റിക്കെതിരെയും, ജിറോനക്കെതിരെയും താരത്തെ കോച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിൻവലിച്ചിരുന്നു.
ഇരു ടീമുകൾക്കെതിരെയും അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയ താരത്തെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയിട്ടാണ് ഡേവിഡ് ജെയിംസ് ഇറക്കിയത്. ടീം സെലക്ഷനിലെ പ്രശ്നമോ, അതോ ഡേവിഡ് ജയിംസിന്റെ തന്ത്രമോ? ഇഷ്ടമുള്ളത് വിളിച്ചോള്ളൂ, സത്യം ഇന്ത്യൻ സൂപ്പർ ലീഗിൽ ചുരുളഴിയും.
തനിക്ക് തന്ന ചുമതല ഏറ്റവും മികച്ച രീതിയിൽ തന്നെ കിസീറ്റോ നിർവ്വഹിച്ചു. ടീമിന് പന്ത് മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതിൽ മികവ് കാട്ടിയ താരങ്ങളിൽ ഒരാളാണ് കിസീറ്റോ.
പ്രതിരോധത്തിൽ കിസീറ്റോ ടീമിനെ സഹായിച്ചിരുന്നു. ഇടത് പാർശ്വങ്ങളിലും, വലത് പാർശ്വങ്ങളിലും, മൈതാന മധ്യത്തും പ്രതിരോധിക്കാൻ താരം ഉണ്ടായിരുന്നു.
കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ലാ ലീഗ വേൾഡ് – വീഡിയോ 

#3 പ്രശാന്ത് കെ

ഈ ടൂര്ണമെന്റിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരം പ്രശാന്ത് തന്നെയാണെന്ന് നിസ്സംശയം പറയാം.
എതിർ പ്രതിരോധ നിരയെ തന്റെ വേഗം കൊണ്ട് മറികടന്ന പ്രശാന്ത്, ജിറോണാ പ്രതിരോധത്തിനും, മെൽബൺ പ്രതിരോധത്തിനും വൻ ഭീഷണിയായിരുന്നു.
പാർശ്വങ്ങളിലൂടെ കുതിച്ചു മുന്നേറിയ താരം അപകടം വിതക്കാൻ കെൽപ്പുള്ള ക്രോസ്സുകൾ തൊടുത്തു വിട്ടിരുന്നുവെങ്കിൽ പെനാൽറ്റി ബോക്സിനുള്ളിൽ കേരളാ താരങ്ങൾ കുറവായിരുന്നു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരം ഈ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ.