Khel Now logo
HomeSportsIPL 2024Live Score

Football

ഞങ്ങൾ നാളെ കളിക്കുന്നത് ആ മൂന്ന് പോയിന്റ് കിട്ടാനാവും: ഹെർമൻ ഹീറസ്സണ്

Published at :November 4, 2018 at 5:12 PM
Modified at :November 4, 2018 at 5:12 PM
Post Featured Image

ali shibil roshan


ബെംഗളൂരു എഫ്‌സി ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണെന്നും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡെർബികളിൽ ഒന്നായ കേരളാ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി പോരാട്ടം നാളെ. ഈ സീസണിൽ തോൽവി അറിയാത്ത ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാവും കൊച്ചിയിൽ ഇറങ്ങുക.
 
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഹെർമൻ ഹീറസ്സണ് തന്റെ ടീമിൽ ആർക്കും പരിക്കുകൾ ഒന്നും ഇല്ലെന്ന് പറഞ്ഞു.
 
സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചുവന്ന മലയാളീ താരം അനസ് എടത്തൊടിക കേരളത്തിന് വേണ്ടി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചില്ല. താരം നാളെ കളിക്കുമോ എന്ന് ചോദിച്ചപ്പോൾ അത് ഉറപ്പില്ല എന്നായിരുന്നു അസിസ്റ്റന്റ് കോച്ചിന്റെ മറുപടി.
 
"ഞങ്ങൾ നിങ്ങളോട് പറയാൻ പോവുന്നില്ല. ഞങ്ങൾക്ക് കഠിനമായ രണ്ട് മത്സരങ്ങൾ ആണ് ഉണ്ടായിരുന്നത്. അതിനാൽ ചില മാറ്റങ്ങൾ ഉണ്ടാവും, അത് ഏതൊക്കെ ആണെന്നത് എനിക്ക് ഉറപ്പില്ല." ഹെർമൻ പറഞ്ഞു.
 
Read More:
തന്റെ ടീമിന്റെ പ്രകടനത്തിൽ താൻ തൃപ്തനാണെന്നും കോച്ച് പറഞ്ഞു. "പ്രധാന കാര്യം എന്താണെന്നന്നാൽ ഞങ്ങൾ 5 മത്സരങ്ങൾ കളിച്ചു, ഞങ്ങൾ ഇപ്പോഴും അപരാജിതരാണ്. കഴിഞ്ഞ 135 മിനുറ്റിൽ 70% സമയവും പന്ത് ഞങ്ങളുടെ കയ്യിലായിരുന്നു." 
 
"ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു, അർദ്ധാവസരങ്ങൾ. ഞങ്ങൾക്ക് കുറെ കോര്ണറുകള് കിട്ടി. ഞങ്ങൾക്ക് ഗോളുകൾ ഇപ്പോഴും ഉറപ്പ് തരാൻ പറ്റില്ല. ടീമിന്റെ ഇത് വരെയുള്ള പ്രകടനത്തിൽ തൃപ്തനാണ്" ഐസ്ലാൻഡുകാരനായ കോച്ച് പറഞ്ഞു.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
 
ബെംഗളൂരു എഫ്‌സി ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. ഞങ്ങൾ എല്ലാ മത്സരത്തിലേക്കും പോവുന്നതും 3 പോയിന്റുകൾക്ക് വേണ്ടിയാണ്. ഞങ്ങൾ ഒരു വിജയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങൾ നിരവധി അവസരങ്ങളിൽ അതിന് അടുത്ത് എത്തിയിരുന്നു. ഞങ്ങൾ നാളെ വരുന്നത് മൂന്ന് പോയിന്റുകൾക്ക് വേണ്ടിയാണ്. അത് ഒരു ഉറപ്പാണ്," ഹെർമൻ പറഞ്ഞു.
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.