കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയും, മെൽബൺ സിറ്റിക്കെതിരെയും ജിറോണാ പ്രതിരോധത്തിൽ താരം മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ലാലിഗ വേൾഡ് -വീഡിയോ 

കഴിഞ്ഞ മാസം കൊച്ചിയിൽ വെച്ച് നടന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ്  – ഇന്ത്യയിൽ ആദ്യത്തെ അന്തരാഷ്ട്ര പ്രീ-സീസൺ ടൂർണമെന്റിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ലാലീഗ ക്ലബായ ജിറോണാ എഫ്‌സി കിരീടം ഉയർത്തിയത്.
ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്ത ജിറോണാ, രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ 5-0ന് തോൽപ്പിച്ചിരുന്നു.
രണ്ട് മത്സരങ്ങളിലും ജിറോണക്ക് വേണ്ടി കളത്തിലിറങ്ങി, പ്രതിരോധത്തിൽ  മിന്നുന്ന പ്രകടനം കാഴ്ച വെച്ച അവരുടെ കൊളംബിയൻ പ്രതിരോധ നിര താരം ബെർണാർഡോ എസ്പിനോസ സുനിഗ.
കഴിഞ്ഞ തവണ ലാ ലീഗയിൽ റയൽ മാഡ്രിഡ് ഉൾപ്പെടെ, പല വമ്പന്മാരെയും വീഴ്ത്തിയ ജിറോണാ പത്തം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചിരുന്നത്. ഇതിനെ കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, “അത് അവിശ്വസനീയം ആയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. അത് ലാ ലീഗയിൽ ജിറോണയുടെ അരങ്ങേറ്റ സീസൺ ആയിരുന്ന,”
.
“അത് തന്നെ ജിറോണാ മികച്ച ഒരു പ്രകടനം ആണ് കാഴ്ച വെച്ചത് എന്നതിനുള്ള തെളിവാണ്. ഞങ്ങൾ എല്ലാ ദിവസവും ഫുട്ബോൾ ആസ്വദിക്കുകയായിരുന്നു. ജിറോണാ ആരാധകർ അത് ആഘോഷിക്കുകയായിരുന്നു, ഞങ്ങൾ കളിക്കാരും. അത്ര നിലവാരം കൂടിയ ഒരു ലീഗിൽ കളിക്കുക എന്നതും, ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ  പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നതും ഈ ക്ലബിന്, കളിക്കാർക്കും ചരിത്രമാണ്. അതിനാൽ തന്നെ മികച്ച മികച്ച ഓർമ്മകളാണുള്ളത്,”

ALSO READ:

ടൊയോട്ട യാരിസ് ലാ ലീഗ ഇന്ത്യൻ ഫുട്ബോളിനെ എങ്ങനെ വളരാൻ സാധിക്കും എന്ന് ചോദിച്ചപ്പോൾ പരിചയസമ്പന്നനായ പ്രതിരോധ താരത്തിന്റെ മറുപടി ഇങ്ങനെ, ” ലോകത്തിന്റെ ഈ ഭാഗത്ത് ഫുട്ബോൾ വളർത്താനുള്ള അടുത്ത വഴിയാണ് ഇതെന്ന് ഞാൻ വിചാരിക്കുന്നു. ഇന്ത്യയിൽ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയിട്ട് വെറും നാല് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ,”

 

“അതിനാൽ തന്നെ ഇവിടെ ഫുട്ബോൾ വളരുന്നുണ്ടെന്നും, മറ്റുള്ള കായിക ഇനങ്ങൾക്കുളത് പോലെ തുല്യ പ്രാധാന്യമുള്ളത് ആവാൻ കഴിയുമെന്നും കാണിക്കാനുള്ള ഒരു മികച്ച അവസരവുമാണിത്. ഞങ്ങൾക്കും ഇതൊരു മികച്ച അവസരമാണ്. ഇവിടെ നിന്ന് വളരെ ദൂരെ കളിക്കുന്ന ഞങ്ങൾക്ക് ഇവിടെ വന്ന് ഈ ആവേശം പങ്കിടുക എന്നത് ഞങ്ങൾക്ക് ഒരു മികച്ച അവസരമാണ്,”

അടുത്ത സീസണിലേക്കുള്ള ലക്ഷ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇത്, “അടുത്ത വർഷവും ഒരു ക്ലബ് എന്ന നിലയിൽ വളരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഒരു ചെറിയ ക്ലബാണ്,”

“ലാ ലീഗയിലെ ഒരു പ്രായം കുറഞ്ഞ ക്ലബുകളിൽ ഒന്ന്. വരുന്ന വര്ഷങ്ങളിൽ ലാ ലീഗയിലെ ഒരു പ്രധാന ടീമായി മാറാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു മികച്ച സീസണിന് ശേഷം, അതായത് കഴിഞ്ഞ സീസണിന് ശേഷം, അതേ പാത പിന്തുടരാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ” താരം കൂട്ടിച്ചേർത്തി.