Advertisement
ഞങ്ങളുടെ കുറച്ച് കളിക്കാർ വൈറസ് ബാധിതരാണ് : ഡേവിഡ് ജെയിംസ്
Published at :October 19, 2018 at 4:53 PM
Modified at :December 13, 2023 at 1:01 PM
(Courtesy : Nutra Supplements)
പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നു ഫ്രഞ്ച് പ്രതിരോധനിര താരം സിറിൽ കാലി നാളെ സ്‌ക്വാഡിൽ ഉണ്ടാവുമെന്നും ജെയിംസ് വ്യക്തമാക്കി.
തങ്ങളുടെ കുറച്ചു താരങ്ങളെ വൈറസും പനിയും ബാധിച്ചിട്ടുണ്ട് എന്ന് (പക്ഷേ അത് ഇപ്പോൾ മാറേണ്ടതാണെന്നും) ഡേവിഡ് ജെയിംസ്. അന്തരാഷ്ട്ര ബ്രേക്കിൽ കിട്ടിയ സമയം ഒരു അനുഗ്രഹമായിരുന്നോ എന്ന് ചോദിച്ചപ്പോളാണ് താരത്തിന്റെ മറുപടി. അതേസമയം, പരിക്കേറ്റ വിദേശ താരം സിറിൽ കാലി പരിക്ക് മാറി നാളെ സ്‌ക്വാഡിൽ ഉണ്ടാവുമെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഡൽഹി ഡയനാമോസ് എ ടി കേക്ക് എതിരെ കളിച്ചിരുന്നു. നാളെ അവർ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കും. അവർക്ക് വിശ്രമിക്കാൻ കുറച്ച് സമയം മാത്രമാണ് കിട്ടിയിട്ടുള്ളത്.
അതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, അത് വിഷമകരമായ ഒരു കാര്യമാണ്. കഴിഞ്ഞ സീസണിൽ, ജനുവരിയിൽ, ഞങ്ങൾക്ക് ഇത് പോലെ മത്സരിക്കേണ്ടി വന്നിരുന്നു. ഇത് പോലെ ആയിരുന്നു മുംബൈയുടെയും അവസ്ഥ, പക്ഷെ അവർ തിരിച്ചു പോയത് ഒരു പോയിന്റുമായാണ്" ജെയിംസ് പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചൈനക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുകയും, സമനില നേടുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യയെ നയിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ സന്ദേശ് ജിങ്കനാണ്.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]ജിങ്കൻറെ നായകത്വ കഴിവുകളെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ. സ്റ്റീഫൻ കോൺസ്റ്റന്റൈൻ സന്ദേശ് ജിങ്കനെ നായകനായി തിരഞ്ഞെടുത്തത് കൗതുകരമായ ഒരു കാര്യമാണ്. ആദ്യ ദിവസം മുതൽ, സന്ദേശ് ജിങ്കൻ ഒരു നായകൻ ആയിരുന്നു. അദ്ദേഹം ഒരു മാതൃകയായി ബാക്കിയുള്ളവരെ നയിക്കുന്നു." ജെയിംസ് പറഞ്ഞു.
Latest News
- Liverpool & Manchester United share spoils with 2-2 draw in the Premier League
- ISL 2024-25: Full fixtures, schedule, results, standings & more
- Will Cristiano Ronaldo continue playing for Al-Nassr until end of his current deal?
- ISL 2024-25: Updated Points Table, most goals, and most assists after match 88, Punjab FC vs Kerala Blasters FC
- Stefano Pioli reveals why Cristiano Ronaldo receives special treatment at Al-Nassr
Trending Articles
Advertisement
Editor Picks
- ISL 2024-25: Full fixtures, schedule, results, standings & more
- Three Mohun Bagan players who can be difference makers against East Bengal in ISL
- Oscar Bruzon highlights 'key objectives' of East Bengal ahead of Mumbai City FC clash in ISL
- What does Punjab FC need to do in winter transfer window?
- Gerard Zaragoza 'frustrated' about missed chances after Jamshedpur FC stage late comeback win in ISL