Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറിക്ക് സസ്‌പെൻഷൻ

Published at :January 27, 2020 at 4:42 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


ഷറ്റോറിയെ കൂടാതെ എ ടി കെ പരിശീലകൻ ഹബാസിനും, ഗോൾകീപ്പിങ് പരിശീലകൻ എയ്ഞ്ചൽ പിൻഡാഡോക്കും വിലക്കുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറി, എ ടി കെ എഫ്‌സി പരിശീലകൻ അന്റോണിയോ ഹബാസ്, അവരുടെ ഗോൾകീപ്പിങ് പരിശീലകൻ എയ്ഞ്ചൽ പിൻഡാഡോ എന്നിവർക്കെതിരെ അച്ചടക്ക നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ് ) ഡിസിപ്ലിനറി കമ്മിറ്റി. ജനുവരി 12ന് കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വെച്ച്  നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെ എഫ്‌സി പോരാട്ടത്തിനിടെയിൽ മൂവരും അച്ചടക്ക ലംഘനം നടത്തിയതായി എ ഐ എഫ് എഫ്  ഡിസിപ്ലിനറി കമ്മിറ്റി കണ്ടെത്തി. മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്  പോയിന്റ് ടേബിളിൽ തങ്ങൾക്ക് മുന്നിലുള്ള എ ടി കെയെ തോൽപ്പിച്ചിരുന്നു. [KH_ADWORDS type="3" align="center"][/KH_ADWORDS] നേരത്തെ ഇവരിൽ നിന്ന് വിശദീകരണം തേടി എ ഐ എഫ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജനുവരി 20 വരെ ആയിരുന്നു വിശദീകരണം നൽകാനുള്ള സമയം. ISL 2019-20 Kerala Blasters Eelco Schattorie അന്റോണിയോ ഹബാസിന് രണ്ട് മത്സര വിലക്കും ഒരു ലക്ഷം രൂപ രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. ഗോൾകീപ്പിങ് കോച്ച് എയ്ഞ്ചൽ പിൻഡാഡോക്ക് രണ്ട് മത്സര വിലക്കും 2 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
എന്നാൽ ഇരുവരും കഴിഞ്ഞ മത്സരത്തിൽ വിലക്ക് അനുഭവിച്ചതിനാൽ, ഇനി ജനുവരി 27ന് നടക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ മാത്രം പുറത്തിരുന്നാൽ മതി. Also Read: എൽകോ ഷറ്റോറി: രണ്ടാം പകുതിയിൽ ഞങ്ങൾ എഫ്‌സി ഗോവയേക്കാൾ നന്നായി കളിച്ചു അതെ സമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറിക്കും രണ്ട് മത്സര വിലക്കാണ് ലഭിച്ചിട്ടുള്ളത്. മുൻ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പരിശീലകൻ കൂടിയായ ഷറ്റോറിക്ക് ഒരു ലക്ഷം രൂപ പിഴയും നൽകണം. Read English: ISL 2019-20: Antonio Habas, Eelco Schattorie suspended for misconduct
Advertisement