Khel Now logo
HomeSportsAsian GamesLive Score
Advertisement

Football in Malayalam

എൽകോ ഷറ്റോറി: ബംഗളൂരുവിനെ എങ്ങനെയാണ് തോൽപ്പിക്കേണ്ടതെന്ന് എനിക്കറിയാം

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :February 14, 2020 at 11:21 PM
Modified at :December 13, 2023 at 1:01 PM
എൽകോ ഷറ്റോറി: ബംഗളൂരുവിനെ എങ്ങനെയാണ് തോൽപ്പിക്കേണ്ടതെന്ന് എനിക്കറിയാം

(Courtesy : ISL Media)

പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ച എൽകോ ഷറ്റോറി പരിശീലിപ്പിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന ഹോം മത്സരം നാളെ കളിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആറിലെ തങ്ങളുടെ അവസാന ഹോം  മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബദ്ധവൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. പ്ലേ ഓഫ്  പ്രതീക്ഷകൾ അസ്തമിച്ച കേരളാ  ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സിക്കെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മത്സരത്തിന് മുന്നോടിയായി  മാധ്യമങ്ങളെ കണ്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറി, ബംഗളൂരു എഫ്‌സിയെ  എങ്ങനെയാണ് തോൽപ്പിക്കേണ്ടതെന്നറിയാമെന്ന് അഭിപ്രായപ്പെട്ടു. [KH_ADWORDS type="3" align="center"][/KH_ADWORDS] ഞാൻ കഴിഞ്ഞ വർഷം ബംഗളുരു എഫ്‌സിയെ നാല് തവണ കളിച്ചു - ഒരു തവണ വിജയിച്ചു, ഒരു തവണ സമനില, രണ്ട് തവണ തോറ്റു. അവരെ എങ്ങനെയാണ് തോൽപ്പിക്കേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം, എനിക്ക് അവരുടെ തന്ത്രങ്ങൾ അറിയാം, അവരുടെ ദൗർബല്യങ്ങൾ എനിക്ക് അറിയാം, പക്ഷെ അവർ ലീഗിലെ  മികച്ച ടീമാണ്." ഷറ്റോറി പറഞ്ഞു. അവസാന മത്സരങ്ങളിലെ തന്റെ പദ്ധതി വിജയിക്കുക മാത്രമാണെന്നും കോച്ച് ഷറ്റോറി വെളിപ്പെടുത്തി. "വളരെ സിംപിൾ, രണ്ട് വിജയങ്ങൾ. മനസ്സിനുള്ളിൽ "ചിലപ്പോൾ വിജയിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ സമനിലേക്ക് വേണ്ടി പോവും" എന്ന് ചിന്തിക്കുന്ന ഒരു മത്സരം പോലും ഇല്ല. ഇല്ല, ഞാൻ എപ്പോഴും വിജയിക്കാൻ ശ്രമിക്കും, ഉള്ള ടീമിനെ വെച്ച്." ഷറ്റോറിയുടെ ഭാവിയെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ട്. ഷറ്റോറി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. താൻ തുടങ്ങിയത് പൂർത്തിയാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കോച്ച് പറഞ്ഞു. [KH_ADWORDS type="4" align="center"][/KH_ADWORDS] "നമ്മൾ കാണും, ഇവിടെ നിൽക്കുന്നതിന് എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ എന്താണോ തുടങ്ങിയത്, എനിക്ക് അത് പൂർത്തീകരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ വളരെ അഭിമാനിയായ ഒരു വ്യക്തിയാണ്. എനിക്ക് ഈ ക്ലബിനൊപ്പം വിജയിക്കണം. എന്റെ ലക്ഷ്യം എപ്പോഴും കഠിനമായി പരിശ്രമിക്കുക എന്നതാണ്, അടുത്ത വർഷം അത് ഇവിടെ, കേരളാ ബ്ലാസ്റ്റേഴ്സിൽ ആണെന്ന് പ്രതീക്ഷിക്കാം," കോച്ച് പ്രതികരിച്ചു. പ്രതിരോധ താരം ജെസ്സൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ജെസ്സലിനെ പ്രശംസിക്കാനും ഷെറ്റോറി മറന്നില്ല. "അവൻ കുറച്ച് അസിസ്റ്റുകൾ ഉണ്ട്, മികച്ച വ്യക്തിത്വം, ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. എല്ലാ കളിക്കാരും പുരോഗതി നേടിയിട്ടുണ്ട്, പക്ഷെ ഏറ്റവും കൂടുതൽ വേറിട്ടുനിൽക്കുന്നത് ജെസ്സൽ ആണെന്നാണ് എന്റെ അഭിപ്രായം." ഷറ്റോറി പറഞ്ഞു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

ടീം ന്യൂസ്

സസ്‌പെൻഷൻ കഴിഞ്ഞ് മുന്നേറ്റനിര താരം മെസ്സി തിരിച്ചെത്തും.

നേർക്കുനേർ

അഞ്ച് തവണയാണ് ഇരു ടീമുകളും ഐ എസ് എല്ലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ഒരു മത്സരവും വിജയിച്ചിട്ടില്ല. അതെ സമയം, ബംഗളൂരു നാല് മത്സരങ്ങൾ വിജയിച്ചു.

സാധ്യത ലൈനപ്പ്

ബിലാൽ, റാകിപ്, സുയിവർലോൺ, ഡ്രോബറോവ്, ജെസ്സൽ, ജീക്സൺ, സിഡോഞ്ച, രാഹുൽ, സെയ്ത്യാസെൻ, മെസ്സി, ഓഗ്‌ബെച്ചേ
Catch Every Update, Anytime, Anywhere

TRENDING TOPICS

FIFA World Cup 2026

IMPORTANT LINKS

  • Home
  • About Us
  • Contact Us
  • Terms Of Use
Khel Icon

Add as Preferred Source

Download on the

App Store

GET IT ON

Google Play


2026 KhelNow.com Agnificent Platform Technologies Pte. Ltd.