Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഷട്ടോറിയുടെ ബ്ലാസ്റ്റേഴ്‌സ്; ഒരു തിരിഞ്ഞു നോട്ടം...

Published at :March 28, 2020 at 1:37 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഷട്ടോറി പടിയിറങ്ങുമ്പോൾ ബാക്കി വച്ചത്…

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മോഹൻ ബഗന്റെ ഐ-ലീഗ് വിജയിയായ ഹെഡ് കോച്ച് കിബു വികുന കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നും അവിടെയുള്ള ഈൽകോ ഷട്ടോറിയിൽ നിന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും ഖേൽ നൗ വെളിപ്പെടുത്തിയിരുന്നു. ഇതിനർത്ഥം മറ്റൊന്നുമല്ല ബ്ലാസ്റ്റേഴ്‌സിന്റെ കടിഞ്ഞാണിന്റെ പിടി ഷട്ടോറിയുടെ കയ്യിൽനിന്നു തെന്നി മാറി എന്നത് തന്നെയാണ്, പരിക്കുകളാൽ തകർന്ന പ്രക്ഷുബ്ധമായ ഒരു സീസണിലൂടെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനെ നയിച്ചത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, പ്രയാഗ് യുണൈറ്റഡ് എന്നിവയുടെ ഒക്കെ ഒപ്പം മുൻ‌കാലങ്ങളിൽ പരിശീലക ചുമതല വഹിച്ചിരുന്ന ഡച്ച്മാൻ ഇന്ത്യൻ ഫുട്ബോളിലെ ഒരു വിദഗ്ദ്ധനാണ്. അടുത്ത കാലത്തായി നിയമിതനാകുന്ന പുതിയ പുതിയ പരിശീലകന്റെ ആരോഹണത്തിന് മുൻപ്, തന്റെ ഒരു സീസൺ കാലയളവിൽ ഷട്ടോറി എങ്ങനെയാണ് പരിശീലനകൻ എന്ന നിലയിൽ പ്രകടനം നടത്തിയതെന്ന് വിലയിരുത്താനുള്ള നല്ലൊരു ഹ്രസ്വ കാലയളവാണ് ഇത്.

ഡിസംബർ ആദ്യം മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടിയ സമനിലയ്ക്ക് ശേഷം, ഷട്ടോറിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു, “കഴിഞ്ഞ വർഷം അവർക്ക് ഒരു പരിശീലകനുണ്ടായിരുന്നു (ഡേവിഡ് ജെയിംസ്) അദ്ദേഹം ലോങ് പാസ് ഗെയിമുകൾ മാത്രം കളിച്ചു പഠിപ്പിച്ചു. എന്റെ ടീമിൽ ഒരിക്കലും അതു പരിശീലകനാകാത്ത കളിക്കാർ കൂടി ഉണ്ട്. അവർ പന്ത് പിടിച്ചു ഓടി നടന്നു കളിക്കുന്നു. ഇവരെസമന്വയിപ്പിക്കേണ്ടത് ഒരു നീണ്ട പ്രക്രിയയാണ്. എനിക്ക് ഇപ്പോൾ പരിവർത്തനത്തിലുള്ള ഒരു ടീം ആണ് ഉള്ളത്. ”

കഴിഞ്ഞ സീസണിന് മുമ്പത്തെ സീസണിൽ സഹൽ അബ്ദുൾ സമദ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു ബ്രേക്ക് ഔട്ട് സീസണിന് ശേഷം, ബ്ലാസ്റ്റേഴ്സിന്റെ പുനർനിർമ്മാണത്തിൽ ഈ താരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പോയ സീസണിലുടനീളം പ്രധാന പരിശീലകനെ സഹലിനെക്കുറിച്ച് ചോദ്യങ്ങൾ ബുദ്ധിമുട്ടിച്ചിരുന്നു, 22 കാരൻ താരം ഒരു മത്സരത്തിൽ ശരാശരി 44 മിനിറ്റ് മാത്രമാണ് കളിച്ചത്. ചില സമയങ്ങളിൽ പരിശീലകൻ അദ്ദേഹത്തെ കൂടുതൽ വിശാലമായ റോളിലേക്ക് മാറ്റി, രണ്ട് അസിസ്റ്റുകൾ മാത്രമാണ് അദ്ദേഹം സ്‌കോർ ചെയ്തത്. ബാർ‌ത്തലോമിവ് ഒഗ്‌ബെച്ചെ, റാഫേൽ മെസ്സി ബൗളി എന്നിവരുടെ പ്രഭവമുള്ള മുൻനിരയിലേക്ക് താരത്തിന് എത്താനായില്ല.

എന്നിരുന്നാലും ഫിറ്റ്‌നെസ് പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ട് സാഹിച്ചിരുന്ന രാഹുൽ കെപിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചിരുന്നു എന്നു മനസിലാക്കാൻ കഴിയും, ടീമിനായി എട്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്. മൈതാനത്ത് സ്ഥിരതയാർന്ന പ്രകടനങ്ങളുമായി വേറിട്ടു നിന്ന ഒരേയൊരു യുവ താരമായിരിക്കാം ജീക്സൺ സിംഗ്. ഈ യുവ മിഡ്‌ഫീൽഡറുടെ ഗ്രാഫ് വളരെ വേഗത്തിൽ മുകളിലേക്ക് പോകുന്നതിന് എൽകോ ഷട്ടോറിയും പ്രശംസ അർഹിക്കുന്നു.

2019- 2020 സീസണിൽ മലയാളി ഗോൾ കീപ്പർ ടി പി രഹനേഷിന്റെ മോശം പ്രകടനം ഷട്ടോറിക്ക് വരുത്തി വച്ച തലവേദന ഒട്ടും ചെറുതൊന്നുമല്ല, മുമ്പ് ഷട്ടോറിക്ക് ഒപ്പം തന്നെ മികച്ച പ്രകടനം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നടത്തിയ രഹനേഷിന്റെ മേൽ ഷറ്റോറിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വലിയ പ്രതീക്ഷ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു പക്ഷെ പരുക്ക് വലിച്ചിഴച്ച പ്രതിരോധ നിരയുടെ സമ്മർദ്ദം രഹനേഷിനെ ബാധിച്ചിരുന്നു കാണും, രഹനേഷ് ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് വന്നത് ഷട്ടോറി ഉള്ളത് കൊണ്ട് ആയിരുന്നു.

ഏറ്റവും അധികം ഗോളുകൾ വഴങ്ങിയ ടീമുകളുടെ പട്ടികയിൽ ഹൈദരാബാദ് എഫ് സിക്കും ജംഷെഡ് പൂർ എഫ്‌സിക്കും പിന്നിൽ മൂന്നാമത് ആയി ഉണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇതും ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തിനെ പിന്നോട്ട് അടിച്ചു. ജിങ്കൻ ഉൾപ്പെടെയുള്ളവർ കെട്ടിപ്പൊക്കിയ ഉരുക്ക് കോട്ട അവിടെ തകർന്നു വീണു.

ബ്ലാസ്റ്റേഴ്‌സ് കൊണ്ട്‌ വന്ന വിദേശ താരങ്ങൾ എല്ലാം തന്നെ പരുക്കിന്റെ പിടിയിൽ പെട്ട് വലയുകയാണ് ചെയ്തത്. ജിയാനി സുയിവർലൂൺ, മരിയോ ആർക്കസ്, ജെയ്‌റോ റോഡ്രിഗസ് എന്നവർ ഏതാണ്ട് മുഴുവൻ സമയവും പുറത്തു തന്നെ ആയിരുന്നു. ഇതൊക്കെ ടീമിന്റെ ആത്മ വിശ്വാസത്തിനെ വളരെ മോശമായി ബാധിച്ചിരുന്നു. മുംബൈയിൽ നിന്നുള്ള ഡോക്ടർ പ്രദ്യുമന് തെഭേക്കറുടെ അഭിപ്രായത്തിൽ പരിശീലന രീതികളുടെ വൈകല്യങ്ങൾ അല്ല ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ട് അടിച്ചത്, ഒരു നല്ല മെഡിക്കൽ മാനേജ്മെന്റ് സിസ്റ്റം ഇല്ലാതിരുന്നത് ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അടിസ്ഥാന പ്രശ്നം.

Advertisement