ഇന്ത്യൻ ആരോസ് മിഡ്‌ഫീൽഡർ ഗിവ്സൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
(Courtesy : I-League)
ഇന്ത്യൻ ആരോസിൽ നടത്തിയ മികച്ച പ്രകടനമാണ് ഗിവ്സണെ കേരള ബ്ലാസ്റ്റേഴ്സിലെത്തിച്ചത്.
ഇന്ത്യൻ ആരോസ് താരം ഗിവ്സൺ സിംഗിനെ സ്വന്തമാക്കിയതായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിനേഴുകാരനായ ഈ അറ്റാക്കിങ് മിഡ്‌ഫീൽഡറെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങളെ കുറിച്ച് ഖേൽ നൗ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
2019-20 ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഗിവ്സൺ സിങ്. നടന്ന 16 മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ആകെ 1340 മിനുട്ട് താരം കളിച്ചപ്പോൾ 2 ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടി.
താരത്തിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ച് കിബൂ വികുനയിൽ ഏറെ മതിപ്പുളവാക്കിയെന്ന് തോന്നിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ മോഹൻ ബഗാന്റെ കോച്ചായിരുന്നു വികൂന. കഴിഞ്ഞ സീസണിൽ 2020 ജനുവരി 9 ന് മോഹൻ ബഗാനുമായി 1-0 ന് ഇന്ത്യൻ ആരോസ് പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ 90 മിനുട്ടും ഗിവ്സൺ സിങ് കളിച്ചിരുന്നു.
പഞ്ചാബ് എഫ് സിയിലൂടെയാണ് ഗിവ്‌സൺ തന്റെ ഫുട്ബോൾ കരിയർ തുടങ്ങിയത്. താരത്തിന്റെ ടീമിലെ സ്ഥിരതയാർന്ന പ്രകടനം ദേശീയ യൂത്ത് ടീമിലേക്കുള്ള സെലക്ഷന് കാരണമായി. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് 2016-ൽ താരത്തെ എലൈറ്റ് അക്കാദമിയിലേക്ക് കൊണ്ടുവന്നത്. 2018-ൽ അണ്ടർ 16 എ.എഫ്.സി ചാംപ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 2019-ൽ ഇന്ത്യൻ ആരോസിൽ ജോയിൻ ചെയ്ത ഗിവ്‌സൺ, തുടർന്ന് സീസണിലുടനീളം ടീമിന്റെ മുന്നേറ്റനിരക്ക് വലിയ സംഭാവനകളാണ് നൽകിയത്.
"ചെറിയ കുട്ടിയായപ്പോൾ തന്നെ എനിക്ക് ഫുട്ബോളിനോട് താല്പര്യം ഉണ്ടായിരുന്നു. വർഷങ്ങൾ കഴിയും തോറും അതിനോടുള്ള അഭിനിവേശം കൂടി വരുകയാണ്. സ്പോർട്സിനോട് എന്റെ സംസ്ഥാനത്തിനുള്ള അഭിനിവേശത്തിന് ഒപ്പമോ അതിനേക്കാളോ ആവേശമുള്ള സംസ്ഥാനത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ കരിയർ തുടങ്ങിയതേ ഉള്ളു, എനിക്കും എന്റെ ടീമിനും വേണ്ടി നേടിയെടുക്കാനുള്ള ഒത്തിരി സ്വപ്‌നങ്ങൾ എന്റെ മനസ്സിലുണ്ട്. ഈ കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്ത എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഉതകുന്ന രീതിയിൽ വേണ്ടതെല്ലാം എനിക്ക് നല്കാൻ കഴിയുമെന്ന് കരുതുന്നു.", ഗിവ്‌സൺ പറഞ്ഞു.
ALSO READ: ഗോകുലം കേരളയുടെ പുതിയ പരിശീലകനായി വിൻസെൻസോ അന്നിസ് ചുമതലയേറ്റു
ഈ നീക്കത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞതിങ്ങനെ - “ഇന്ത്യൻ ആരോസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഗിവ്സണ്‍ എല്ലായ്പ്പോഴും തന്റെ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വരവ് സ്‌ക്വാഡിനെ കൂടുതൽ മികച്ചതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഠിനാധ്വാനം തുടരുകയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ ഉയരങ്ങളിലെത്താനാകും. അദ്ദേഹത്തെ ടീമിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു."
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ കോച്ച് കിബൂ വികൂനക്ക് കീഴിൽ ഒരുപാട് വളർച്ച നേടാനാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. യുവ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകി അവരെ വളർത്തിക്കൊണ്ടുവരാൻ പ്രവർത്തിക്കുമെന്ന് കോച്ച് മുൻപ് പറഞ്ഞിരുന്നു.
For more updates, follow Khel Now on Twitter and join our community on Telegram.
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Santosh Trophy 2024: West Bengal and Manipur grab victories
- I-League 2024-25: Churchill Brothers grab fascinating win against Inter Kashi
- Three East Bengal players who can replace Madih Talal after his ACL injury
- ISL 2024-25: Updated Points Table, most goals, and most assists after match 70, Mohun Bagan vs Kerala Blasters FC
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury
- ISL 2024-25: Clubs with most players out on loan
- East Bengal star Madih Talal ruled out of rest of ISL 2024-25 season due to injury
- Gerard Zaragoza highlights 'importance of fans' ahead of FC Goa clash