Khel Now logo
HomeSportsIPL 2025Live Score
Advertisement

Football in Malayalam

ഗോകുലം കേരളയുടെ പുതിയ പരിശീലകനായി വിൻസെൻസോ അന്നിസ് ചുമതലയേറ്റു

Published at :August 19, 2020 at 11:39 PM
Modified at :August 19, 2020 at 11:51 PM
Post Featured

Gokul Krishna M


സാന്റിയാഗോ വരേല ടീം വിട്ടത് കഴിഞ്ഞ ദിവസം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഇറ്റാലിയൻ പരിശീലകനായ വിൻസെൻസോ അന്നിസിനെയാണ് പുതിയ മുഘ്യ പരിശീലകനായി ഗോകുലം മാനേജ്‌മന്റ് നിയമിച്ചത്. അടുത്ത ഐ ലീഗ് സീസണിന് വേണ്ടി ഗോകുലത്തെ ഒരുക്കുക യുവേഫ പ്രൊ ലൈസൻസ് ഉടമയായ വിൻസെൻസോ അന്നിസ്സാണ്.

പ്രൊഫഷണൽ ഫുട്ബോൾ താരമെന്ന നിലയിൽ അഞ്ച് വർഷത്തോളം അദ്ദേഹം കളിച്ചിട്ടുണ്ട്. സീരീസ് എ ക്ലബ്ബായ വെനെസിയ എഫ് സിയിൽ കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് 3 ഇറ്റാലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു. 2010ൽ സീരീസ് സി ഡിവിഷൻ ക്ലബ്ബായ എ സ് ആൻഡ്രിയ ബാറ്റ് യങ്ങിന് വേണ്ടിയാണ് പരിശീലകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് മൂന്ന് വർഷത്തിന് ശേഷം 2014-ൽ ലാറ്റ്വിയൻ ക്ലബ്ബായ സാൽഡസ് എഫ് യിൽ അദ്ദേഹം പരിശീലകനായി ചേർന്നു. പിന്നീട് എസ്റ്റോണിയ പ്രീമിയർ ലീഗ് ക്ലബ്ബായ പൈഡ്ൽ എഫ് കെയുടെ സഹപരിശീലക സ്ഥാനം വഹിച്ചു.

2015 ൽ അർമേനിയൻ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ച വിൻസെൻസോ പിന്നീട് ഘാന പ്രീമിയർ ലീഗ് ക്ലബ്ബായ ബെചെം യുണൈറ്റഡിനെ പരിശീലിപ്പിക്കാനാണ് പോയത്. അവിടെ 59 എന്ന മികച്ച വിജയശതമാനം തന്റെ ക്ലബ്ബിന് വേണ്ടി നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.

2017 ൽ അലി അൽ ഖലീൽ എന്ന പലസ്തീൻ ക്ലബ്ബിന്റെ പരിശീലന ചുമതല ഏറ്റക്കുകയും, പരിശീലിപ്പിച്ച 21 മത്സരങ്ങളിൽ നിന്ന് 12 വിജയങ്ങൾ നേടിയെടുക്കാനും അദ്ദേഹത്തിന്റെ ടീമിനായി. ബെലീസ് നാഷണൽ ഫുട്ബോൾ ടീമിന്റെ മുഘ്യ പരിശീലകനയാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചിരുന്നത്.

"ഗോകുലം കുടുംബത്തിന്റെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരെ സന്തോഷിപ്പിക്കുകയും വലിയ സ്വപ്‌നങ്ങൾ കാണാൻ വേണ്ടി അവരെ പ്രേരിപികുകയുമാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ടീം നന്നായി കളിച്ചത് ഞാൻ കണ്ടിരുന്നു. ഈ സ്‌ക്വാഡിന് ഒത്തിരി കാര്യങ്ങൾ നേടിയെടുക്കാൻ കഴിവുണ്ട്. ", വിൻസെൻസോ പറഞ്ഞു.

ട്രാവ് എഫ്.സി താരമായിരുന്ന ഷായെൻ റോയിയെ ഗോകുലം കേരള സ്വന്തമാക്കി

ഈ നീക്കത്തെ കുറിച്ച ഗോകുലം കേരള പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞതിങ്ങനെ - "പുതിയ പരിശീലകന്റെ ഇന്റർനാഷണൽ എക്സ്പീരിയൻസ് ക്ലബ്ബിന് ഗുണം ചെയ്യും. ഇതുവരെ ഞങ്ങൾക്കുണ്ടായതിൽ വെച്ച് ഏറ്റവും പരിചയസമ്പന്നനായ പരിശീലകനാണ് അദ്ദേഹം. ക്ലബ്ബിന് കൂടുതൽ ട്രോഫികൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു"

ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായും ജൂനിയർ ടീമുകളുടെ ടെക്നിക്കൽ പരിശീലകനായും മുൻപ് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റലിയിലെ മികച്ച അക്കാഡമികളിൽ പരിശീലകനായി പ്രവർത്തിച്ചതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്താൻ അദ്ദേഹത്തിന് മിടുക്കുണ്ടെന്നതിൽ സംശയമില്ല.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement
Advertisement