Khel Now logo
HomeSportsAsian GamesLive Score
Advertisement

Football in Malayalam

ഐ എസ് എൽ ഘടനയിൽ മാറ്റം വരുത്തി എഫ് എസ് ഡി എൽ

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :February 2, 2020 at 12:55 AM
Modified at :December 13, 2023 at 1:01 PM
ഐ എസ് എൽ ഘടനയിൽ മാറ്റം വരുത്തി എഫ് എസ് ഡി എൽ

(Courtesy : ISL Media)

പുതിയ ഘടന പ്രകാരം ഓരോ ഐ എസ് എൽ  ടീമും 27 മത്സരങ്ങൾ വീതം ഒരു സീസണിൽ കളിക്കും.

2020-2021 സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐ എസ് എൽ ) ഘടന മാറ്റി ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്. എ-ലീഗ് പിന്തുടരുന്നതിന് സമാനമായ ഒരു മോഡൽ ഇന്ത്യൻ സൂപ്പർ ലീഗ് സ്വീകരിച്ചേക്കും എന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങളിൽ നിന്ന് ഖേൽ നൗ മനസ്സിലാക്കുന്നു.
അടുത്ത സീസൺ മുതൽ ഓരോ ടീമും 27 മത്സരങ്ങൾ കളിക്കും. എ എഫ് സി മാനദണ്ഡം പ്രകാരമുള്ള മിനിമം മത്സരങ്ങൾ ഐ എസ് എൽ പൂർത്തീകരിക്കുന്നു എന്ന് ഉറപ്പ് വരുത്താനാണ് ഈ നീക്കം.
[KH_ADWORDS type="4" align="center"][/KH_ADWORDS]
പുതിയ മോഡൽ പ്രകാരം, ഐ എസ് എല്ലിലെ പത്ത് ടീമുകളും ഒരു സീസണിൽ 27 മത്സരങ്ങൾ വീതം കളിക്കും. ഇതിനർത്ഥം, ഓരോ ടീമും ബാക്കിയുള്ള ടീമുകൾക്കെതിരെ മൂന്ന് തവണ ഏറ്റുമുട്ടുമെന്നാണ്.
പത്ത് ടീമുകളിൽ അഞ്ച് ടീമുകൾക്ക് ഒരു ടീമിനെതിരെ 2 ഹോം മത്സരങ്ങളും, ഒരു എവേ മത്സരവും കളിച്ചാൽ മതിയെന്ന നേട്ടം ഉണ്ടാവും. അടുത്ത സീസണിൽ (അതായത് 2021 -2022 സീസണിൽ) മറ്റു അഞ്ച് ടീമുകൾക്ക് അതെ എതിരാളികൾക്ക് എതിരെ രണ്ട് ഹോം മത്സരങ്ങൾ കളിക്കാനുള്ള അവസരവും പുതിയ ഘടന പ്രകാരം കിട്ടും. മാത്രമല്ല, ഭൂരിപക്ഷം മത്സരങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ചയായി ആഴ്ചയിലെ മൂന്ന് ദിവസങ്ങളിലാവും നടക്കുക.
[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]
ആഭ്യന്തര കപ്പ് മത്സരമായ സൂപ്പർ കപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടാവും നടക്കുക എന്നും മനസ്സിലാക്കാൻ കഴിയുന്നു. ഗ്രൂപ്പ് ഘട്ടം ഐ എസ് എൽ തുടങ്ങുന്നതിന് മുൻപും, നോകൗട്ട് മത്സരങ്ങൾ ലീഗ് കഴിഞ്ഞതിന് ശേഷമാവും നടക്കുക.
ഘടന മാറ്റുന്നതിലൂടെ ഐ എസ് എല്ലിൻ ഏറെ പ്രയോജനങ്ങളുണ്ട്. ലീഗിന്റെ ദൈർഘ്യം കൂട്ടാൻ സഹായിക്കും. കളിക്കാർക്ക് കൂടുതൽ സമയം കളിക്കാൻ കഴിക്കുന്നതിലൂടെ, കൂടുതൽ വളർച്ച പ്രതീക്ഷിക്കാം. അത് ദേശിയ ടീമിന് ഗുണം ചെയ്യും.
Catch Every Update, Anytime, Anywhere

TRENDING TOPICS

FIFA World Cup 2026

IMPORTANT LINKS

  • Home
  • About Us
  • Contact Us
  • Terms Of Use
Khel Icon

Add as Preferred Source

Download on the

App Store

GET IT ON

Google Play


2026 KhelNow.com Agnificent Platform Technologies Pte. Ltd.