Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഐ.ഐ.ഫ്.ഫ് പത്മശ്രീ പുരസ്കാരത്തിനായി ഐ.എം വിജയനെ നാമനിർദേശം ചെയ്തു

Published at :June 17, 2020 at 11:10 PM
Modified at :June 17, 2020 at 11:10 PM
Post Featured Image

Gokul Krishna M


അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ്) രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ  പുരസ്‌കാരമായ പത്മശ്രീയ്ക്ക് ഐ എം വിജയനെ ശുപാർശ ചെയ്യ്തു.

ഇന്ത്യൻ ഫുട്ബോളിന്റെ കറുത്ത മുത്തെന്ന് അറിയപ്പെടുന്ന ഐ എം വിജയൻ ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിൽ ഒരാളാണ്. വിദേശ ലീഗുകളിൽ നിന്ന് വരെ അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നതായി അദ്ദേഹം  മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ സോട വിറ്റു നടന്ന പയ്യനിൽ നിന്ന് കഠിനാധ്വാനം കൊണ്ട് വളർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1989ൽ ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും, നെഹ്‌റു കപ്പ്‌, സാഫ് കപ്പ്‌, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ്കപ്പ്‌ തുടങ്ങിയവയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തിനായി. ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി 79 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കേരള പോലീസിൽ കളി തുടങ്ങി  മോഹൻ ബഗാൻ, ഫ് സി കൊച്ചിൻ, ഈസ്റ്റ്‌ ബംഗാൾ, ചർച്ചിൽ ബ്രദർസ് തുടങ്ങിയ ക്ലബ്ബ്കളിൽ കളിച്ചു ഗോളുകൾ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. പ്രൊഫഷണൽ ക്ലബ്‌ ഫുട്ബോളിൽ 240 ഗോളുകൾ  അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1999 സാഫ് ഗെയിംസിൽ നടന്ന കളിയിലെ  പന്ത്രണ്ടാം സെക്കൻഡിൽ നേടിയ ഗോൾ ഒരാരാധകനും മറക്കാൻ കഴിയില്ല.

ഇന്ത്യൻ ടീമിൽ ബൈചുങ് ബുട്ടീയയോടൊത്ത്  തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. 3 തവണ എ ഐ ഫ് ഫ് പ്ലയെർ ഓഫ് തി ഇയർ പുരസ്‌കാരം, 2003ൽ അർജുന പുരസ്‌കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. 2003ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അദ്ദേഹം വിരമിച്ചു.

ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി ഐ എം വിജയനെ കുറിച്ച് പറഞ്ഞതിങ്ങനെ "ഒരു സൂപ്പർ താരത്തിന്റെ ലാളിത്യമുള്ള ഉദാഹരണം നിങ്ങൾക്ക് കാണണെമെങ്കിൽ ഇവിടെയുണ്ട്. ഫുട്ബോളിനോടുള്ള സ്നേഹത്താൽ മാത്രം അത് കളിച്ച ഒരാളെ കാണണമെങ്കിൽ ഇതാ ഇവിടെയുണ്ട്. എല്ലാതരത്തിലും മികവുള്ള എന്നാൽ മണ്ണിലിറങ്ങിനിൽക്കുന്ന ഒരാളെ നിങ്ങൾക്ക് കാണണമെങ്കിൽ അദ്ദേഹം ഇതാ ഇവിടുണ്ട്.”

പ്രൊഫഷണൽ  ഫുട്ബോളിൽ നിന്ന് വിരമിച്ചിട്ട് ഏറെക്കാലമായെങ്കിലും സെവൻസ് ഫുട്ബോളിലും ഫുട്ബോൾ അനുബന്ധ പരിപാടികളിലും ഐ എം വിജയൻ സ്ഥിരം സാന്നിധ്യമാണ്.

Advertisement