കിബു വിക്കൂന: പരിശീലനത്തിന്റെ ഫലങ്ങൾ പിച്ചിൽ കാണുന്നില്ല
(Courtesy : ISL Media)
പ്രതിരോധ പിഴവുകളാണ് സീസണിലുടനീളം ടീമിനെ വലച്ചതെന്നും വിക്കൂന പറഞ്ഞു.
പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ആശ്വാസജയം തേടി ഹൈദരാബാദ് എഫ്‍സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്നും നിരാശ മാത്രം. ഹൈദ്രബാദ് എഫ്‌സിക്കെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്. മത്സരശേഷം ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വിക്കൂന മാധ്യമങ്ങളോട് സംസാരിക്കുകയും തോൽവിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയും ചെയ്തു. ആദ്യ പകുതിയിൽ തന്റെ ടീം മാന്യമായി കളിച്ചുവെന്ന്ന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങൾ മത്സരഫലം നോക്കിയാൽ, ഞങ്ങൾക്ക് 4-0 തോറ്റു. എന്നാൽ ആദ്യ പകുതിയിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു, ഗോൾ നേടാനുള്ള മികച്ച രണ്ട് അവസരങ്ങൾ സൃഷ്ടിച്ചു. ഹൈദരാബാദ് ആദ്യ ഗോൾ നേടുന്നതുവരെ മത്സരം വളരെ തുല്യം ആയിരുന്നു. പ്രതിരോധപരമായ പിഴവിനെ തുടർന്ന് ഞങ്ങൾ രണ്ടാമത്തെ ഗോൾ വഴങ്ങി. എന്റെ അഭിപ്രായത്തിൽ ഞങ്ങൾ നന്നായി പരിശീലിപ്പിക്കുകയാണ്, പക്ഷേ അതിന്റെ ഫലങ്ങൾ പിച്ചിൽ കാണുന്നില്ല.” കോച്ച് വിശദീകരിച്ചു.
തുടർച്ചയായ പരാജയങ്ങളുടെ കാരണം
"മത്സരഫലങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഒരു മോശം സ്ഥാനത്ത് ആയിരിക്കുമ്പോൾ, നിങ്ങൾ മാനസികമായി ശക്തനായിരിക്കില്ല. ഈ സീസണിലുടനീളം, ഞങ്ങൾക്ക് ആദ്യം സ്കോർ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഞങ്ങൾക്ക് അത് ചെയ്യാൻ സാധിച്ചില്ല, അതും ഞങ്ങളെ ബാധിച്ചു.” അദ്ദേഹം പറഞ്ഞു.
പ്രതിരോധ പിഴവുകൾ
"ഫുട്ബോളിൽ ആളുകൾ തെറ്റുകൾ വരുത്തുന്നു. പരിശീലന സെഷനുകളിൽ, ഈ പിഴവുകൾ പരിഹരിക്കുന്നതിനും തടയുന്നതിനും ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.” അദ്ദേഹം പറഞ്ഞു. “ധാരാളം അനുഭവങ്ങളുള്ള മുതിർന്ന കളിക്കാരൻ ഇതുപോലുള്ള തെറ്റുകൾ വരുത്തരുത്, ഇതാണ് സീസണിലുടനീളം ടീമിനെ ബാധിച്ചത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിന്റെ ശേഷിക്കുന്ന പദ്ധതികൾ
വരും ദിവസങ്ങളിൽ വരാനിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ട് ലീഗ് ഘട്ട മത്സരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വിക്കൂനയുടെ മറുപടി ഇതായിരുന്നു. “അടുത്ത ഗെയിമിനെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങൾക്ക് സമയമുണ്ട്.”
കളിക്കാരുടെ പ്രകടനം
"സീസണിന്റെ അവസാനത്തിൽ മാത്രമേ വിദേശ, ഇന്ത്യൻ കളിക്കാരുടെ പ്രകടനം വിശകലനം നടത്താൻ കഴിയുകയുള്ളു എന്നാണ് ഞാൻ കരുതുന്നത്." "ഞങ്ങളുടെ കളിക്കാരുടെ സ്‌കൗട്ടിങ് മോശമായിരുന്നു, സീസണിലെ പദ്ധതികളും പ്രതീക്ഷകളും യാഥാർത്ഥ്യത്തേക്കാൾ ഉയർന്നതാണ്.” കോച്ച് അഭിപ്രായപ്പെട്ടു.
"അതേസമയം, ടീമിലെ ഇന്ത്യൻ യുവ നിര മികച്ച രീതിയിൽ പരിശീലനം നടത്തുന്നു. സഹൽ അബ്ദുൾ സമദ്, രാഹുൽ കെ പി, ജീക്സൺ സിംഗ്, ഗിവ്‌സൺ സിംഗ്, ഗോൾകീപ്പർ പ്രഭു സുഖാൻ സിംഗ് എന്നിവരുടെ പ്രകടനങ്ങളിൽ ഞാൻ സന്തുഷ്ടനാണ്. ചെറുപ്പമാണെങ്കിലും അവർക്ക് അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്.” ഇത്രയും പറഞ്ഞുകൊണ്ട് കിബു വിക്കൂന സൈൻ ഓഫ് ചെയ്തു.
18 കളികളിൽ നിന്ന് 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്‌എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് (മൂന്ന് വിജയങ്ങൾ, ഏഴ് സമനിലകൾ, എട്ട് തോൽവികൾ). പ്ലേ ഓഫ് മത്സരങ്ങളിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ചെന്നൈയിൻ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് എതിരാളികൾ.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Arsenal vs Everton Prediction, lineups, betting tips & odds
- FC Augsburg vs Bayer Leverkusen Prediction, lineups, betting tips & odds
- Udinese vs Napoli Prediction, lineups, betting tips & odds
- Juventus vs Venezia Prediction, lineups, betting tips & odds
- Mainz vs Bayern Munich Prediction, lineups, betting tips & odds