കളിയുടെ ഫലത്തിലെ നിരാശയും കൊച്ചിന്റെ മുഖത്ത് പ്രകടമായിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണ് സീസൺ കൊടികയറിയപ്പോൾ എടി‌കെ മോഹൻ ബഗാനെതിരെ ഏകപക്ഷിയമായ ഒരു ഗോളിന് തോറ്റു തുടങ്ങിരിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരം തന്നെ തോറ്റ കാരണം ഒരു മികച്ച തൊടക്കമല്ല ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ കിട്ടിയിരിക്കുന്നത് എന്നതിൽ തർക്കമില്ല. അറുപത്തിഏഴാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളാണ് എ ടി കെ മോഹൻ ബഗാന്റെ വിജയത്തിന് കാരണമായത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ തോൽവി നേരിടേണ്ടി വന്നത് മുഖ്യ പരിശീലകനായി അരങ്ങേറ്റം കുറിച്ച കിബു വിക്കുനയെ നിരാശനാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, വലിയ ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകളുടെ കാര്യത്തിൽ തന്റെ കളിക്കാർക്ക് ഒരു കുറവും ഇല്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോച്ച്. “ഞങ്ങൾ ഈ ഗെയിമിനായി ഏറ്റവും മികച്ച രീതിയിൽ തന്നെ തയ്യാറായിരുന്നു. ഗെയിമിനായുള്ള പദ്ധതി വ്യക്തമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ടീമിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, നിർഭാഗ്യവശാൽ ഞങ്ങൾ തോറ്റു. ഗോൾ വഴങ്ങിയത് ഞങ്ങളുടെ നിർഭാഗ്യമായിരുന്നു. ഞങ്ങൾക്ക് സ്കോർ ചെയ്യാനുള്ള അവസരങ്ങളുണ്ടായെങ്കിലും അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിനാൽ, ഞങ്ങൾ ഇപ്പോൾ അടുത്ത ഗെയിമിനായി കാത്തിരിക്കുകയാണ്.” വിക്കൂന പറഞ്ഞു.

എടി‌കെ‌എം‌ബിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് ശേഷം കിബു വികുന മാധ്യമങ്ങളോട് സംസാരിക്കുന്നു. വീഡിയോ കാണാം

68% ശതമാനം പൊസഷൻ മഞ്ഞപ്പടയുടെ കൈവശം ഉണ്ടായിരുന്നിട്ടും മത്സര ഫലത്തിൽ അത് പ്രതിഫലിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ അവസാന മൂന്നിൽ തന്റെ ടീമിന് കൂടുതൽ മികച്ച രീതിയിൽ കളിക്കേണ്ടി വരുമെന്ന് വിക്കൂന കരുതുന്നു.

“അവസാന മൂന്നിൽ ഞങ്ങൾ നന്നായി കളിക്കണം, മധ്യനിര ഞങ്ങൾ നന്നായി നിയന്ത്രിച്ചു. എന്നാൽ അവസാന മൂന്നിൽ, ഞങ്ങൾ അധികം പങ്കെടുത്തില്ല. മാത്രമല്ല, ഞങ്ങളുടെ വിംഗർ‌മാർ‌, അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ‌, സ്‌ട്രൈക്കർ‌മാർ‌ എന്നിവരെ ഞങ്ങൾ‌ അതിൽ അധികം‌ ഉൾ‌പ്പെടുത്തിയിട്ടില്ല, അതിനാൽ‌ ഞങ്ങൾ‌ ഈ കളി മെച്ചപ്പെടുത്താൻ‌ ഉള്ള ശ്രമങ്ങൾ നടത്തും” വിക്കൂന കൂട്ടിച്ചേർത്തു.

ഈ സീസണിൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങിയ നിഷു കുമാറിന് പകരം വലതു വശത്ത് പ്രശാന്തിനെ കളിപ്പിക്കാനുള്ള മുൻ മോഹൻ ബഗാൻ തന്ത്രജ്ഞന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ പ്രശാന്തിന്‌ വലതുവശത്തെ വിങ് ബാക്കായി വളരാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുവെന്ന് വികുന വെളിപ്പെടുത്തി. നിഷുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിച്ച വികുന പറഞ്ഞത് ഇങ്ങനെ.

““ഞങ്ങൾ എല്ലാ കളികളും 11 കളിക്കാരുമായിയാണ് ആരംഭിക്കുന്നത്, ഏത് ദിവസവും പ്രശാന്തിന് കളിക്കാൻ കഴിയും. ഇന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, അദ്ദേഹത്തിന് റൈറ്റ് ബാക്ക് ആയി കളിക്കാൻ കഴിയും. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ ഈ സ്ഥാനത്ത് കളിപ്പിക്കുന്നത്.”

“നിഷു ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, പക്ഷേ പ്രീ-സീസണിൽ അദ്ദേഹത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ, അവൻ 100% ഫിറ്റ് ആകാൻ ഞങ്ങൾ കാത്തിരിക്കുകയാണ്, അദ്ദേഹം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാകുമെന്ന് ഉറപ്പാണ്, ”കിബു വിക്കൂന പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് ഖേൽ നൗവിനെ ട്വിറ്ററിൽ ഫോളോ ചെയ്യുക, ടെലിഗ്രാം കൂട്ടായ്മയിൽ ഭാഗമാവുക.