Khel Now logo
HomeSportsIPL 2025Live Score
Advertisement

Football in Malayalam

ഇഷ്ഫാഖ് അഹ്‌മദ്: ജയത്തോടെ അവസാനിപ്പിക്കാൻ ആഗ്രഹം

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :February 26, 2021 at 11:41 AM
Modified at :December 13, 2023 at 1:01 PM
Post Featured

(Courtesy : ISL Media)

പ്ലേ ഓഫിലേക്കുള്ള നിർണായകമായ പോരാട്ടം ആയതിനാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാമെന്ന് ഇഷ്ഫാഖ് അഭിപ്രായപെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. പ്ലേ ഓഫ് ലഷ്യമാക്കി കുതിക്കുന്ന നോർത്ത് ഈസ്റ്റിനു വളരെയധികം നിർണായകമാണ് ഈ മത്സരം. അവസാന മത്സരത്തിലെ വിജയം അവരെ കൊണ്ട് എത്തിക്കുക പ്ലേ ഓഫിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ നേരത്തെ തന്നെ പ്ലേ ഓഫ് പോരാട്ടത്തിൽ നിന്ന് പുറത്തായി കഴിഞ്ഞിരുന്നു. പ്ലേ ഓഫീലേക്കുള്ള നിർണായകമായ പോരാട്ടം ആയതിനാൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കൂടുതൽ സമ്മർദ്ദത്തിൽ ആക്കുമെന്ന് ഇഷ്ഫാഖ് അഹ്‌മദ് സൂചിപ്പിച്ചു.

മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല ഹെഡ് കോച്ച് ഇഷ്ഫാഖ് അഹ്‌മദ് പ്രതിരോധ താരം ജെസ്സൽ കാര്‍നെറോക്ക് ഒപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പത്രസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കുറിച്ച്

“ ഇരു ടീമുകളും ജയിക്കാൻ ആഗ്രഹിക്കുന്നു. പ്ലേ ഓഫിലേക്ക് കേറുന്നതിൽ അവർക്ക് സമ്മർദ്ദമുണ്ടെന്നത് ശരിയാണ്, പക്ഷേ സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ” - അദ്ദേഹം പറഞ്ഞു. “ഞങ്ങൾ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല, ഞങ്ങൾ ഞങ്ങളെക്കുറിച്ചും ഇനി എന്തുചെയ്യണമെന്നതിനെക്കുറിച്ചും മാത്രം ചിന്തിക്കുന്നു.” - ഇഷ്ഫാഖ് സംസാരിച്ചു.

“ ഞങ്ങൾക്ക് പരിക്കുകൾ പോലുള്ള പ്രശ്‌നങ്ങളുണ്ട്, അതിനാൽ അത്തരത്തിലുള്ള കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. ” - അദ്ദേഹം വ്യക്തമാക്കി.

ടീം വാർത്തകൾ

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ടീമിന് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ സൈഡ്ബെഞ്ചിൽ ഉള്ള പ്രഭ്സുഖാൻ ഗിൽ, ആയുഷ് അധികാരി, ഗിവ്സൺ സിങ് എന്നീ യുവതാരങ്ങൾക്ക് അടുത്ത മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കുമോ എന്ന് ഇഷ്ഫാഖ് അഹ്‌മദിനോട് ചോദിക്കുകയുണ്ടായി.

“ കളിക്കളത്തിൽ ആരെയൊക്കെ ഇറങ്ങണം എന്ന് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇതിന് മറ്റുള്ളവരെ മാറ്റി നിർത്തും എന്ന് അർത്ഥമില്ല. അവർ (യുവതാരങ്ങൾ) ടീമിന്റെ ഭാഗമാണ്. ഒരു പക്ഷെ അവരെയും ഞാൻ മത്സരത്തിനുള്ള ടീമിൽ ഉൾപെടുത്തിയേക്കാം.” - അദ്ദേഹം സൂചിപ്പിച്ചു.

അടുത്ത സീസണിലെ ക്ലബ്ബിന്റെ പദ്ധതികളെക്കുറിച്ച് പ്രതികരിക്കാൻ ഇഷ്ഫാഖ് അഹ്‌മദ് വിസമ്മതിച്ചു.

“ അത് മാനേജ്മെന്റിനോടുള്ള ചോദ്യമാണ്. പുതിയ കരാർ ഒപ്പിടലുകളെ കുറിച്ചും കരാറുകൾ നീട്ടുന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല. ” - ഇഷ്ഫാഖ് പ്രതികരിച്ചു.

അദ്ദേഹത്തോടൊപ്പം പത്രസമ്മേളത്തിന് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിങ് ബാക്ക് ജെസ്സൽ കാര്‍നെറോ സംസാരിക്കുകയുണ്ടായി.

ഗോവൻ ഫുൾ ബാക്ക് ജെസ്സൽ കാര്‍നെറോ ഇഷ്ഫാക്ക് അഹമ്മദിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കളിക്കളത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്ലേമേക്കിംഗ് നടത്തുവാനുള്ള എല്ലാ സ്വാതന്ത്ര്യവും ജെസ്സലിന് നൽകിയിട്ടുണ്ടെന്ന് കോച്ച് വ്യക്തമാക്കി.

“ ജെസ്സൽ പന്ത് കൈവശം വെച്ച് കളിക്കുന്ന ഒരു ഇടത് ഫുൾ ബാക്ക് ആണ്. കളി മെനയാൻ അവൻ ഇഷ്ടപ്പെടുന്നു. അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാൻ അവന് നൽകിയിട്ടുണ്ട്, അതിനാലാണ് കഴിഞ്ഞയാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ പതിവിലും കൂടുതൽ സമയം ആക്രമിക്കാൻ അവൻ ശ്രമിച്ചത്.” - ഇഷ്ഫാഖ് വ്യക്തമാക്കി.

അതേസമയം, നിലവിലെ സീസൺ ടീമിന് മികച്ചതായിരുന്നില്ല എന്ന് ജെസ്സൽ സൂചിപ്പിച്ചു. എന്നാൽ, താരങ്ങൾ കഠിനാധ്വാനം ചെയ്യുമെന്നും ടീമിന് മികച്ചത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. നിർഭാഗ്യവശാൽ, ഞങ്ങളുടെ സീസൺ ഇവിടെ അവസാനിക്കുന്നു, പക്ഷേ അടുത്ത സീസണിലും ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുക തന്നെ ചെയ്യും. ” - ജെസ്സൽ പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Dhananjayan M
Dhananjayan M

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.

Advertisement
Advertisement