Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്കൂന: ബാലൻസ് ഇല്ലായ്മ ടീമിനെ വലയ്ക്കുന്നു

Published at :February 12, 2021 at 5:56 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ജീക്സൺ സിങ്ങിന് മികച്ച സെന്റർ ബാക്ക് ആകാമെന്നും ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് പറഞ്ഞു.

വീണ്ടും വിജയം കൈവിട്ട് കളഞ്ഞ് മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സ് ഒഡിഷ മത്സരം ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജോർദാൻ മുറെയും ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ, ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളിലൂടെയാണ് ഒഡിഷ സമനില സ്വന്തമാക്കിയത്. അവസാന വിസിലിന് ശേഷം മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു കിബു വിക്കൂന.

മത്സരഫലത്തെക്കുറിച്ച്

"മത്സരത്തിൽ വിജയിച്ച് മൂന്ന് പോയിന്റുകൾ നേടാൻ ഞങ്ങൾ ആഗ്രഹിച്ചു. കളിയുടെ രണ്ട് പകുതിയിലും ഞങ്ങൾ മികച്ച ടീമായിരുന്നു. ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഞങ്ങൾ നേടിയത് രണ്ട് ഗോളുകൾ മാത്രമാണ്." വിക്കൂന പറഞ്ഞു. “ഈ സാഹചര്യം മനസിലാക്കാനും വിശദീകരിക്കാനും പ്രയാസമാണ്. മൊത്തത്തിൽ, ഞങ്ങൾക്ക് വിജയിക്കാനായില്ല എന്നത് അവിശ്വസനീയമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കുന്ന ശൈലി

“ഞങ്ങൾ കളിക്കുന്ന രീതിയിൽ ഞാൻ സംതൃപ്തനാണ്. ഞങ്ങൾ ആക്രമണ ഫുട്ബോൾ കളിക്കുകയും ധാരാളം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു,” വിക്കൂന തന്റെ ടീമിന്റെ കളിക്കുന്ന രീതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. “പക്ഷേ, ഞങ്ങൾക്ക് ബാലൻസ് ഇല്ല. ഞങ്ങൾ വളരെയധികം ഗോളുകൾ വഴങ്ങുന്നു. എല്ലാ കളിയിലും രണ്ട് ഗോളുകൾ വഴങ്ങുന്നത് ശരിയല്ല, കാരണം എല്ലാ മത്സരത്തിലും ഞങ്ങൾക്ക് തുല്യ അളവിൽ മറുപടി നൽകാൻ കഴിഞ്ഞേക്കില്ല."

“സ്‌കോറിംഗ്, അവസരങ്ങൾ സൃഷ്ടിക്കൽ, എതിരാളികളുടെ പകുതിയിൽ കളിക്കൽ എന്നിവയിൽ ഞങ്ങൾ മികച്ചവരാണ്. എന്നാൽ, മൊത്തത്തിലുള്ള ബാലൻസ് കുറവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കളിയിൽ നിന്നുള്ള മെച്ചപ്പെടുത്തലുകൾ

"ഒഡീഷ എഫ്‌സിക്കെതിരായ ആദ്യ മത്സരത്തേക്കാൾ ഞങ്ങൾ മികച്ചതായിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും ഇരുടീമുകളെയും വച്ച് നോക്കിയാൽ ഞങ്ങളാണ് മികച്ചത്." കോച്ച് പറഞ്ഞു.

ജീക്സൺ സിങ്ങിനെക്കുറിച്ച്

"രണ്ട് സ്ഥാനങ്ങളിലും കളിക്കാൻ കഴിയുന്ന കളിക്കാരനാണ് ജീക്സൺ എന്ന് ഞാൻ കരുതുന്നു. ഏതൊരു കളിക്കാരനും ഏത് സ്ഥാനത്തും കളിക്കാൻ, ഗെയിം-സമയവും അനുഭവവും ആവശ്യമാണ്, കൂടാതെ നിങ്ങൾ നിങ്ങളുടെ ജോലി മനസിലാക്കുകയും വേണം." കിബു വിക്കൂന പറഞ്ഞു.

“ഒരു സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ അദ്ദേഹത്തിന് നന്നായി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു മികച്ച പ്രതിരോധ മിഡ്ഫീൽഡർ കൂടിയാണ്.” മുൻ മോഹൻ ബഗാൻ തന്ത്രജ്ഞൻ പറഞ്ഞു.

അന്തിമ ചിന്തകൾ

“ഞങ്ങൾ വളരെ നല്ല അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു. കളി 2-1 ആയിരിക്കുമ്പോൾ തന്നെ ഞങ്ങൾ കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത് മത്സരം അവസാനിപ്പിക്കേണ്ടിയിരുന്നു. സമനിലയിൽ അവർ സന്തുഷ്ടരായിരുന്നു, ഒരുപക്ഷേ അവർ ആഘോഷിച്ചിരിക്കാം, പക്ഷേ ഈ ഫലത്തിൽ ഞങ്ങൾക്ക് സന്തോഷമില്ല.” കോച്ച് പറഞ്ഞു.

ടീമിന്റെ ലക്ഷ്യം അവരുടെ ശേഷിക്കുന്ന മൂന്ന് ലീഗ് മത്സരങ്ങളിൽ ഒൻപത് പോയിന്റുകൾ നേടാൻ ശ്രമിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം സൈൻ ഓഫ് ചെയ്തു.

"ഒമ്പത് പോയിന്റുകളാണ് ലക്ഷ്യം, ഞങ്ങൾ മുന്നോട്ട് പോയി സാധ്യമായ ഏറ്റവും മികച്ച സ്ഥാനത്ത് പൂർത്തിയാക്കണം. ഞങ്ങൾ ആരാധകർക്കായി കളിക്കും, നമ്മുക്കുവേണ്ടിയും തീർച്ചയായും നമ്മുടെ അഭിമാനത്തിന് വേണ്ടിയും കളിക്കും. അതിനാൽ, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയ്‌ക്കെതിരേയുള്ള ഞങ്ങളുടെ മൂന്ന് മത്സരങ്ങളും നന്നായി ശ്രദ്ധിക്കുകയും കളിക്കുകയും ചെയ്യണം."

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement