Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഈ വഴിപിരിയല്‍ അവിശ്വസനീയമാണ്, ഞാന്‍ ഈ മഹത്തായ ക്ലബ് വിടുകയാണ്- ഓഗ്‌ബച്ചേ

Published at :August 29, 2020 at 2:35 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ആരാധകരുടെ ഹൃദയം പിളർത്തി ഓഗ്‌ബച്ചേ ബ്ലാസ്റ്റേഴ്‌സ് വിട്ടു…

ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട്‌ തന്നെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആയി മാറിയ നൈജീരിയൻ താരം ബർത്താലേമിയോ ഓഗ്‌ബച്ചേ ബ്ലാസ്റ്റേഴ്‌സുമായി വഴി പിരിഞ്ഞു. ആഗോള ഫുട്‌ബോൾ ഭീമന്മാർ ആയ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബ്ബ് ആയ മുംബൈ സിറ്റി എഫ് സിയിലേക്ക് ആണ് ഓഗ്‌ബച്ചേ കൂട് മാറുന്നത്. ടീമിൽ നിന്നു പോകുന്നു എങ്കിലും ഹൃദയം കൊണ്ട് ഈ നൈജീരിയൻ താരം ബ്ലാസ്‌റ്റേഴ്‌സിൽ തനിക്ക് ഒപ്പം കളിച്ച സഹതാരങ്ങൾക്ക് ഒപ്പം ആണെന്ന് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് അയച്ച സന്ദേശം തെളിയിക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശം ഇങ്ങനെ ആയിരുന്നു.

"ഹായ് ബോയ്‌സ്, ഞാന്‍ നിങ്ങളെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. അവസാന സീസണ്‍ നമുക്കെല്ലാവര്‍ക്കും വലിയ പ്രയാസകരമായിരുന്നു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല. എങ്കിലും പരസ്പര ബഹുമാനം കൊണ്ടും സനേഹം കൊണ്ടും, ഐക്യബോധം കൊണ്ടും പോരാട്ട വീര്യം കൊണ്ടും അവസാന ദിവസം വരെ നമ്മള്‍ കാണിച്ച മനോഭാവം പ്രശംസയര്‍ഹിക്കുന്നതാണ്. നിങ്ങളോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടതില്‍ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവര്‍ക്കും ഭാവിയിലേക്ക് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു."

https://twitter.com/KeralaBlasters/status/1299323572964356096

"പ്ലീസ് നോട്ട്; എനിക്ക് ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ എന്നെ ബന്ധപ്പെടാന്‍ ഒരു കാരണവശാലും മടിക്കരുത്. നന്നായി കെയര്‍ ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ"

35 വയസുകാരനായ മുന്‍ നൈജീരിയന്‍ താരം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ തന്റെ സമയം താന്‍ എപ്പോഴും ഓര്‍ക്കുമെന്നു പറഞ്ഞ ഓഗ്‌ബച്ചേ, കേരള ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിയുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് കൂടി കൂട്ടിച്ചേർത്തു.

‘ഈ വഴിപിരിയല്‍ അവിശ്വസനീയമാണ്, ഞാന്‍ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്റെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണില്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാന്‍ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ല. ഭാവിയില്‍ ക്ലബ്ബിന് ധാരാളം വിജയങ്ങള്‍ നേരുന്നു", ഇപ്രകാരം ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഓഗ്‌ബച്ചേയുടെ വഴിപിരിയലിനെകുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വളരെ ആകർഷികമായ തരത്തിൽ ആണ് പ്രതികരണം നടത്തിയത്, ഓഗ്‌ബച്ചേയുടെ ചുരുക്കം കാലഘട്ടത്തിന് ഉള്ളിൽ തന്നെ അദ്ദേഹം ക്ലബ്ബിന് നൽകിയ വലിയ നേട്ടങ്ങൾക്ക് കരോലിസ് നന്ദി പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം വച്ചു നീട്ടിയ ഓഫർ ബാർത് നിരസിച്ചു എങ്കിൽ പോലും പരസ്പര ബഹുമാനത്തോടെ ആണ് തങ്ങൾ വഴി പിരിഞ്ഞു പോകുന്നത് എന്ന് കരോലിസ് പറഞ്ഞു.

Advertisement