Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം മുഹമ്മദ്‌ റാകിപ് മുംബൈ സിറ്റി എഫ്‌സിയിൽ

Published at :October 20, 2020 at 11:25 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


2022 വരെയുള്ള രണ്ട് വർഷത്തെ കരാറിലാണ് താരം മുംബൈയിൽ എത്തുന്നത്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് യുവ പ്രതിരോധ താരം മുഹമ്മദ് റാകിപ്പിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. റാകിപ് അടക്കമുള്ള പന്ത്രണ്ട് പേരെ പുതിയ സീസണിലേക്കുള്ള ടീമിൽ നിന്ന് റിലീസ് ചെയ്തതായി കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം ആദ്യം ഔദ്യോഗികമായി അറിയിച്ചിരുന്നു.

മണിപ്പൂരുകാരനായ ഈ വലത് വിങ് ബാക്ക് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എലൈറ്റ് അക്കാദമിയിലൂടെയാണ് ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്. 2017ൽ ഇന്ത്യ ആതിഥേയം വഹിച്ച അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായുള്ള ഇന്ത്യയുടെ പ്രാഥമിക സ്ക്വാഡിൽ അംഗമായിരുന്ന റാകിപ്, ടീമിനൊപ്പം മുഖ്യ പരിശീലകൻ ആയിരുന്ന ലൂയിസ് നോർട്ടൻ ഡെ മറ്റോസിന് കീഴിൽ സന്നാഹമത്സരങ്ങൾ കളിച്ചിരുന്നു.എന്നാൽ ലോകകപ്പ് ടീമിന്റെ അവസാന സ്ക്വാഡിൽ ഇടം നേടാൻ സാധിക്കാതിരുന്ന റാകിപ് പിന്നീട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ഡെവലപ്പ്മെന്റൽ ടീമായ ഇന്ത്യൻ ആരോസിന്റെ ഭാഗമാകുകയായിരുന്നു. തുടർന്ന് 2017ൽ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സൈൻ ചെയ്യുകയും റിസർവ് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ടീമിനൊപ്പം സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുകയും ചെയ്തിരുന്നു.

https://twitter.com/MumbaiCityFC/status/1318499703588294657

ആ സീസണിൽ കളിക്കളത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനം തൊട്ടടുത്ത വർഷം താരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടാൻ സഹായിച്ചു. രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരം ക്ലബിന് വേണ്ടി 26 മത്സരങ്ങളിൽ കളികളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 17, അണ്ടർ 19 ടീമുകൾക്ക് വേണ്ടിയും താരം കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

" എനിക്ക് ലഭിച്ച ഈ ഒരു അവസരത്തിൽ ഞാൻ വളരെയധികം ആവേശവാനാണ്, മുംബൈ സിറ്റി എഫ്‌സി എന്നിൽ വെച്ച വിശ്വാസത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുപത് വയസ്സുകാരനായ എനിക്ക് ഈ കരിയർ കൊണ്ട് വളരെയധികം കാര്യങ്ങൾ മനസിലാക്കാനും പലതും നേടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കോച്ചായ സെർജിയോ ലോബേരയോടും അദ്ദേഹം യുവതാരങ്ങളെ വളരാൻ സഹായിക്കുന്ന വിധത്തോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. ഇന്ത്യയിലെ മികച്ച കളിക്കാർക്കുമൊപ്പവും ലീഗിലെ മികച്ച പരിശീലകനൊപ്പവും പ്രവർത്തിക്കുന്നത് എന്നെ കൂടുതൽ മികച്ച താരമാക്കാൻ സഹായിക്കും. ടീമിനൊപ്പം പരിശീലനസമയത്തും പിന്നീട് മുംബൈ സിറ്റി എഫ്‌സിയുടെ ജേഴ്‌സി ധരിക്കാൻ എപ്പോൾ അവസരം ലഭിക്കുന്നുവോ അപ്പോഴെല്ലാം എന്റെ കഴിവിന്റെ പരമാവധി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. " - മുഹമ്മദ്‌ റാകിപ് സംസാരിച്ചു.

" ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും മികച്ച യുവ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് റാകിപ്. കഴിഞ്ഞ രണ്ട് സീസണുകൾ കൊണ്ട് താരം കളിക്കളത്തിൽ അവിശ്വസനീയമായ പുരോഗതി പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് കളിക്കളത്തിൽ വളരെയധികം സാധ്യതകളും മികച്ച ഭാവിയുമുണ്ട്. കളിക്കളത്തിൽ വേഗത്തിൽ ഓടാൻ സാധിക്കുന്ന താരത്തിന് ടീമിൽ വളരെ വേഗം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മുംബൈ സിറ്റിയിൽ താരത്തെ കൊണ്ടുവന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. " - മുംബൈ സിറ്റി എഫ്‌സിയുടെ മുഖ്യപരിശീലകൻ സെർജിയോ ലോബേര പ്രതികരിച്ചു.

Advertisement