Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

മറ്റൊരു ഇന്ത്യൻ യുവതാരത്തെ കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി : ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരം പ്രഭ്സുഖാൻ സിങ് ഗിൽ ബ്ലാസ്റ്റേഴ്സിൽ

Published at :September 10, 2020 at 12:25 AM
Modified at :September 10, 2020 at 12:25 AM
Post Featured Image

Dhananjayan M


ഇന്ത്യയിൽ വെച്ചു നടന്ന അണ്ടർ 17 ലോകകപ്പ് താരം, ഗോൾകീപ്പർ പ്രഭ്സുഖാൻ സിങ് ഗില്ലിലെ ബംഗളുരു എഫ്‌സിയിൽ നിന്ന് രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഈ പത്തൊൻപതുകാരൻ 2014ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം 2017ൽ നടന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ അണ്ടർ 17 ലോകകപ്പിൽ ധീരജ് സിങ്ങിന് പിന്നിൽ ഇന്ത്യയുടെ രണ്ടാം ഗോൾകീപ്പർ ആയിരുന്നു ഗിൽ. ലോകകപ്പിന് ശേഷം യുവതാരങ്ങൾക്ക് മത്സര പരിചയം നൽകുക എന്ന ലക്ഷ്യത്തോടെ ഐഐഎഫ് എഫ് ആരംഭിച്ച ഐ ലീഗിലെ ഡെവലൊപ്മെന്റൽ ടീമായ ഇന്ത്യൻ ആരോസുമായി കരാർ ഒപ്പിടുകയും ചെയ്തു. ആ സീസണിൽ തന്നെ ഗോൾകീപ്പർ ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയതോടുകൂടി ഗിൽ കോച്ച് ലുയ്‌സ് മറ്റൊസിന്റെ കീഴിൽ ടീമിന്റെ ഒന്നാം ഗോൾകീപ്പർ ആയി മാറുകയും ചെയ്തു. ടീമിന് വേണ്ടി രണ്ടു സീസണുകളിലായി മുപ്പത്തോളം മത്സരങ്ങൾ കളിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ താരത്തെ ഐഎസ്എൽ ക്ലബ്ബായ ബംഗളുരു എഫ്‌സി സൈൻ ചെയ്തെങ്കിലും ടീമിന്റെ രണ്ടാം ഗോളിയായി മാറുകയായിരുന്നു. ടീമിന് വേണ്ടി രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഗില്ലിന് ഗോൾവല കാക്കാൻ കഴിഞ്ഞത്. ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതാണ് ഗില്ലിനെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൈൻ ചെയ്യാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾവലക്ക് താഴെ രൂപപെട്ട പോരായ്മകൾ ഇല്ലാതാക്കാൻ ഗില്ലിന് സാധിക്കുമെന്ന് വിശ്വസിക്കാം.

" എന്റെയും ടീമിന്റെയും ഭാവിപരിപാടികൾ വളരെ ആത്മാർത്ഥതയോടെയാണ് ക്ലബ്‌ മാനേജ്മെന്റ് അവതരിപ്പിച്ചത്. ഏറ്റവും മികച്ച ആരാധകർക്ക് മുന്നിൽ കളിക്കുക എന്നതാണ് എന്നെ ക്ലബിന് വേണ്ടി സൈൻ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തുമെന്നും കളിക്കളത്തിൽ എന്നാൽ കഴിയുന്നത് ചെയ്യുമെന്നും ഞാൻ ആരാധകരെ അറിയിക്കുന്നു, " പ്രഭ്സുഖാൻ സിങ് ഗിൽ പറഞ്ഞു.

" 19 വയസുകാരനായ പ്രഭ്സുഖാൻ, ഈ പ്രായത്തിൽ തന്നെ വളരെ പക്വതയും ആത്മവിശ്വാസവുമുള്ള ഗോൾകീപ്പർ ആണ്. കൈയും കാലും ഒരേപോലെ ഉപയോഗിച്ച് ശ്രമങ്ങൾ നടത്തുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില ഗോൾകീപ്പർമാരിൽ ഒരാളാണ് അവൻ. അവന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളർച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെയും ദൃഡപ്പെടുത്തുന്നു . അവൻ ഞങ്ങളോടൊപ്പം ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്, കൂടാതെ അദ്ദേഹം ടീമിനു ഒരു മുതൽക്കൂട്ടാണ്, "കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പ്രതികരിച്ചു.

ALSO READ: ജംഷദ്‌പൂർ എഫ്‌സിക്കായി ടിപി രഹനേഷ് 32-ാം നമ്പർ നമ്പർ ധരിക്കും

ഇന്ത്യൻ അണ്ടർ 20 ടീമിന്റെ സ്ഥിരം സാന്നിധ്യമായ പ്രഭ്സുഖാൻ സിങ് ഗിൽ ഇന്ത്യക്ക് വേണ്ടി എഎഫ്‌സി അണ്ടർ 18 ചാംപ്യൻഷിപ് യോഗ്യത മത്സരങ്ങളിൽ ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്. 2018 കോട്ടിഫ് കപ്പിൽ ലോകത്തെ ഏറ്റവും മികച്ച യുവടീം എന്ന ഗ്യാതി നേടിയ അർജന്റീനയെ ഇന്ത്യൻ യുവനിര തകർത്തപ്പോൾ ഇന്ത്യയുടെ ഗോൾവല കാത്തത് പ്രഭ്സുഖാൻ സിങ് ഗിൽ ആയിരുന്നു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement