Advertisement
ഞങ്ങൾ തോറ്റത് ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ മികച്ച ടീമിനോട് - ജെയിംസ്
Published at :November 6, 2018 at 5:16 AM
Modified at :December 13, 2023 at 1:01 PM
(Courtesy : Nutra Supplements)
VAR വരികയാണെങ്കിൽ റഫറിമാരെ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്നും ജെയിംസ് പറഞ്ഞു.
സ്വന്തം തട്ടകത്തിൽ, അതും ബദ്ധവൈരികളായ ബെംഗളൂരു എഫ്സിക്ക് എതിരെ കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഈ സീസണിൽ ആദ്യ തോൽവി വഴങ്ങി.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ 2-1നാണ് ബെംഗളൂരു കേരളത്തെ തോല്പിച്ചത്. മത്സരശേഷം മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് റഫറിയുടെ തീരുമാനങ്ങളിൽ തന്റെ നിരാശ രേഖപ്പെടുത്തി. " ഞാൻ അത്ഭുതപ്പെട്ടുപ്പോയി അത് ഓഫ്സൈഡ് കൊടുത്തില്ല എന്നതിൽ. കഴിഞ്ഞ 6 മത്സരങ്ങളിൽ, 4 മത്സരങ്ങളിലും റഫറിയുടെ തീരുമാനങ്ങൾ ഞങ്ങളുടെ വഴിയേ ആയിരുന്നില്ല," ജെയിംസ് പറഞ്ഞു.
ബെംഗളൂരു പോലൊരു മികച്ച ടീമിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ, നിങ്ങൾക്ക് അറിയും നിങ്ങൾ കഠിനമായി പ്രവർത്തിക്കേണ്ടി വരുമെന്ന്. പക്ഷേ, നിങ്ങൾ മത്സരം തുടങ്ങുന്നത് അവർക്ക് ഗോൾ കൊടുത്തിട്ടാണ്," ജെയിംസ് കൂട്ടിച്ചേർത്തു.
Read More:
- പ്രതിരോധ നിരക്ക് 90 മിനുട്ടും തടുക്കാൻ കഴിഞ്ഞെന്ന് വരില്ല: വിനീത്
- ഞങ്ങൾക്ക് ഇനിയും ഒരുപാട് പോവാനുണ്ട് : ബെംഗളൂരു എഫ്സി കോച്ച്
"ബെംഗളൂരു ഒരു മികച്ച ടീമാണ്, ഞങ്ങൾ നന്നായി കളിച്ചു. ഞങ്ങൾ പെട്ടെന്ന് രണ്ട് [താരങ്ങൾക്ക്] പരിക്കുകൾ നേരിടേണ്ടി വന്നു, അപ്പോൾ മത്സരം ഞങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയി" ജെയിംസ് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിലെ VAR സംവിധാനം കൊണ്ട് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, നിങ്ങൾ മികച്ച താരങ്ങളെ ആകർഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അവർക്ക് മികച്ച ലീഗുകളിൽ കളിക്കാനാവും ഇഷ്ടം. ഇതിപ്പോ എല്ലാ തീരുമാനങ്ങളും ശരിയാവണം എന്നല്ല, ഞാൻ അതല്ല ചോദിക്കുന്നത്, ഞാൻ ചില രീതിയുള്ള സഹായങ്ങളാണ്."
"6 മത്സരങ്ങളിൽ 4 മത്സരങ്ങളിലും ഞങ്ങൾ നിർഭാഗ്യരായിരുന്നു, കാരണം തീരുമാനങ്ങൾ ഞങ്ങളുടെ വഴിക്ക് വന്നില്ല. VAR റഫറിമാരെ കൃത്യമായ തീരുമാനമെടുക്കാൻ സഹായിക്കും," ജെയിംസ് കൂട്ടിച്ചേർത്തു.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]"ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ അപരാജിതരാവുക എന്നത് ഒരു മികച്ച തുടക്കം തന്നെയാണ്. കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിലെ മികച്ച ടീമിനോടാണ് ഞങ്ങൾ 2-1ന് തോറ്റത്." മോശം ഫോം ഒരു ആശങ്കക്ക് ഉള്ള വകയാണോ എന്ന് ചോദിച്ചപ്പോൾ ജെയിംസ് പറഞ്ഞു.
Latest News
- Lyon vs Monaco Predicted lineup, betting tips, odds, injury news, H2H, telecast
- Napoli vs AS Roma Predicted lineup, betting tips, odds, injury news, H2H, telecast
- Nottingham Forest vs Manchester City Predicted lineup, betting tips, odds, injury news, H2H, telecast
- FC Porto vs Sporting CP Predicted lineup, betting tips, odds, injury news, H2H, telecast
- How is Carlos Pena doing at Ratchaburi FC?
Trending Articles
- Scouting Report: Who is East Bengal's bright talent Sayan Banerjee?
- Which clubs have won ISL Trophy in the past?
- Anju Turambekar appointed AFC Youth Panel Member to represent Singapore
- Hyderabad FC handed 'another' FIFA transfer ban
- Jahouh's domination and other talking points from Odisha FC's win over Mohun Bagan
Advertisement
Editor Picks
- How is Carlos Pena doing at Ratchaburi FC?
- ISL: Kerala Blasters part ways with Ivan Vukomanovic
- Which is the highest-scoring match between Mohun Bagan and Odisha FC?
- All-Indian scorecard and other talking points from ISL semi-final between FC Goa and Mumbai City FC
- Which clubs have won ISL Trophy in the past?