സികെ വിനീത് പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വിനീതിന് ആദ്യ ഇലവനിൽ സ്ഥാനം നേടാൻ അർഹത ഉള്ളത് കൊണ്ടാണ് ഉൾപ്പെടുത്തിയത് എന്നും ജെയിംസ് പറഞ്ഞു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാന പത്ത് മിനുട്ടിൽ ഗോൾ വഴങ്ങി വിജയം നഷ്ടപ്പെടുത്തുന്നത്. മത്സര ശേഷം പത്ര സമ്മേളനത്തിന് എത്തിയ കോച്ച് ഡേവിഡ് ജെയിംസ് തന്റെ നിരാശ മറച്ചു വെച്ചില്ല.

“ഞങ്ങൾക്ക് കുറെ അവസരങ്ങൾ കിട്ടിയിരുന്നു. ഇത് നിരാശാജനകമാണ്. ഞങ്ങൾ മുംബൈക്ക് എതിരെ സമനില വഴങ്ങി, ഒരു അവസാന നിമിഷത്തിലുള്ള സമനില ഗോൾ. ഈ മത്സരത്തിൽ 84ആം മിനുറ്റിൽ. സികെ വിനീതിനെ ബോക്സിനുള്ളിൽ വീഴ്ത്തിയത് പെനാൽറ്റി ആയിരുന്നു. സന്ദേശ് ജിങ്കാൻ ഗ്രൗണ്ടിൽ വീണു കിടന്നപ്പോളാണ് ഡൽഹിസമനില നേടിയത്” ജെയിംസ് പറഞ്ഞു.
 
“സന്ദേശ് ജിങ്കൻ ഡൽഹി ഗോൾ നേടിയ സമയത്ത് വീണ് കിടന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, ചൈനയിലേക്ക് ഒരു യാത്ര. വിശ്രമിക്കാൻ സമയം കിട്ടാത്തെ പോലെയാണ്. അവർ ഞങ്ങളുടെ പോയിന്റ് എടുത്തു എന്നത് നിരാശാജനകമാണ്”

Read More:


ഡൽഹിക്കെതിരെ ആദ്യ ഇലവനിൽ സ്ലോവേനിയൻ മുന്നേറ്റ നിര താരം മതേയ്‌ പോപ്ലാറ്റിനിക് ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “തനിക്ക് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തണം എന്ന രീതിയിലാണ് സികെ വിനീത് പരിശീലിച്ചിരുന്നത്. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ വിനീത് അര്ഹനായിരുന്നു. വിനീത് ഒരു ഓൾ അടിക്കുകയും ചെയ്തു. പരിശീലനത്തിൽ നല്ല പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണ് ടീമിൽ സ്ഥാനം കിട്ടിയത്. “

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ വന്നപ്പോൾ ഏവരെയും ഞെട്ടിച്ച് കൊണ്ട് മൂന്ന് വിദേശ താരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. “എനിക്ക് വിദേശ താരമെന്നോ, ഏഷ്യൻ താരമെന്നോ ഇല്ല. 11 കളിക്കാർ കളിക്കുന്നു അത്രെയേ ഉള്ളൂ. കഴിഞ്ഞ മത്സരത്തിന്റെ ലൈനപ്പിലേക്ക് നോക്കൂ, വെറും രണ്ട് മാറ്റങ്ങൾ മാത്രമേ ഉള്ളൂ. അതിൽ ഇന്ത്യനാണോ വിദേശ താരമാണോ എന്നതിന് പങ്ക് ഇല്ല “