ചൈനക്കെതിരെ ക്‌ളീൻ ഷീറ്റ് നേടിയതിൽ സന്തോഷിക്കുന്നുവെന്നും ജിങ്കൻ പറഞ്ഞു.

“ഞാൻ ഇന്ത്യയുടെ ശക്തിയിൽ വിശ്വസിക്കുന്നു. ഞങ്ങൾ ഒരുമിച്ചാണ് ആക്രമിക്കുന്നത്, ഒരുമിച്ചാണ് പ്രതിരോധിക്കുന്നത്. കഠിനമായ മത്സരം ആയിരുന്നു. അവിടെ പോവുക, ഒരു മികച്ച പ്രകടനം കാഴ്ച വെക്കുക, ഞാൻ പ്രകടനത്തിൽ സന്തോഷവാനാണ്.” ജിങ്കൻ പറഞ്ഞു.

ചൈന, ഖത്തർ പോലുള്ള ശക്തരായ ടീമുകൾക്ക് എതിരെ മത്സരിക്കുകയാണ് വേണ്ടതെന്നും, ചെറിയ ടീമുകൾക്ക് എതിരെ കളിക്കുന്നത് വെറുതെയാണെന്നും ജിങ്കൻ പറഞ്ഞു. “നമുക്ക് ചൈന, ഒമാൻ ഖത്തർ പോലുള്ള ടീമുകൾക്ക് എതിരെ കളിച്ച് ഏഷ്യൻ കപ്പിന് മുന്നൊരുക്കങ്ങൾ നടത്തണം. ബംഗ്ലാദേശ് പോലുള്ള ടീമുകൾക്കെതിരെ കളിക്കുന്നതിൽ ഒരു അർത്ഥവുമില്ല.” ജിങ്കൻ പറഞ്ഞു.

മുംബൈ സിറ്റിക്ക് എതിരെ അവസാന നിമിഷം ഗോൾ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, “എല്ലാവരും പരിശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ആക്രമിക്കുന്നത്. ഒരുമിച്ചാണ് പ്രതിരോധിക്കുന്നത്. അവസാന നിമിഷം ഗോൾ വഴങ്ങിയത് നിരാശാജനകമാണ്. ഇത് വരെയുള്ള പെർഫോമൻസിൽ തൃപ്തനാണ്.”


Read More: ഞങ്ങളുടെ കുറച്ച് കളിക്കാർ വൈറസ് ബാധിതരാണ് : ഡേവിഡ് ജെയിംസ്


ക്ലബ് ഫുട്ബോൾ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വ്യത്യസ്തമാണെന്ന്കിൽ, കളിക്കുമ്പോൾ വലിയ വ്യത്യാസങ്ങൾ ഒന്നും തോന്നുന്നില്ല എന്നും ജിങ്കൻ പറഞ്ഞു.

ഇത് വരെയുള്ള രണ്ട് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി സന്ദേശ് ജിങ്കൻ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. രണ്ട് മത്സരത്തിൽ എതിർ മുന്നേറ്റ നിരയുടെ നീക്കങ്ങൾക്ക് കടിനാണിട്ട ജിങ്കൻ നാളെയും ഇതേ പ്രകടനം തുടരാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ ഡൽഹി ഡയനാമോസിനെ തങ്ങളുടെ തട്ടകമായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊതൊന്നും ജെയിംസും സംഘവും പ്രതീക്ഷിക്കുണ്ടാവില്ല, ആർത്തിരമ്പുന്ന മഞ്ഞപ്പടയും.