Khel Now logo
HomeSportsBangladesh Premier LeagueLive Cricket Score
Advertisement

Football in Malayalam

വളരെ മഹത്തരമായ ജോലിയാണ് ഞാൻ ചെയ്യുന്നത്: ഈൽകോ ഷറ്റോറി

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :December 14, 2019 at 8:19 PM
Modified at :December 13, 2023 at 1:01 PM
വളരെ മഹത്തരമായ ജോലിയാണ് ഞാൻ ചെയ്യുന്നത്: ഈൽകോ ഷറ്റോറി

(Courtesy : ISL Media)

ടീമിന് കൂടുതൽ ആത്മവിശ്വാസം നേടാനായി എന്നും അദ്ദേഹം പറയുകയുണ്ടായി

"എല്ലവരും ഞങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. അവസാന മൂന്ന് മത്സരങ്ങളിലെ നമ്മളുടെ പ്രകടനത്തിന്റെ ബലത്തിൽ ഒരല്പം ആത്മവിശ്വാസം നേടാൻ നമുക്കായി. ആദ്യപകുതിയിലെ മത്സരം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല, രണ്ടാം പകുതി എനിക്ക് നല്ലതായിരുന്നു. മത്സരം മൊത്തത്തിൽ വീക്ഷിക്കുകയാണെങ്കിൽ ജാംഷെഡ്പൂരിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നില്ല" ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം കാളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ 2 ഗോൾ തിരിച്ചടിച്ച് കിടിലൻ തിരിച്ചുവരവ് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ കുരുക്കുകയുണ്ടായി. അതിനാൽ ഇതോടെ 8 മത്സരങ്ങളിൽ നിന്നായി 7 പോയിന്റുമായി ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്താണവർ. [KH_ADWORDS type="3" align="center"][/KH_ADWORDS] ജാംഷെഡ്പൂരിനെതിരെ രണ്ടാംപകുതിയിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം പറഞ്ഞത് പൂർണമായും ആരോഗ്യവാന്മാരായ സ്‌ക്വാഡ് ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ എന്നാണ്. “ എല്ലവരും ഞങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. അവസാന മൂന്ന് മത്സരങ്ങളിലെ നമ്മളുടെ പ്രകടനത്തിന്റെ ബലത്തിൽ ഒരല്പം ആത്മവിശ്വാസം നേടാൻ നമുക്കായി. ആദ്യപകുതിയിലെ മത്സരം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല, രണ്ടാം പകുതി നല്ലതായിരുന്നു. മത്സരം മൊത്തത്തിൽ വീക്ഷിക്കുകയാണെങ്കിൽ ജാംഷെഡ്പൂരിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നില്ല " എന്ന് അദ്ദേഹം പറഞ്ഞു. സെർജിയോ സിദോഞ്ചയുടെ പരിക്കിനെ പറ്റി “ കഴിഞ്ഞ തവണ മുംബൈക്കെതിരെ കളിച്ച മത്സരത്തിൽ റ്റെയപ്പ് ഉപയോഗിച്ചാണ് അദ്ദേഹം കളിച്ചത്. ഈ മത്സരത്തിലും അദ്ദേഹം വളരെയധികം റിസ്ക് എടുത്തു. അടുത്ത മത്സരത്തിൽ അദ്ദേഹത്തെ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഞാൻ ഉള്ളത് ". സഹൽ, സാമുവേൽ എന്നിവരെ പറ്റി “ സഹൽ കളത്തിൽ ഇറങ്ങി നല്ല രീതിയിൽ കളിച്ചു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അഗ്ഗ്രസീവായി മാറേണ്ടതായിരുന്നു. എന്നിരുന്നാലും അദ്ദേഹം നല്ലത് പോലെ കാര്യങ്ങൾ ചെയ്തു. സാമുവേലും നല്ല പ്രകടനം കാഴ്ചവെച്ചു ". “ ടീം നല്ല പൊസെഷൻ ഫുട്ബോൾ ആണ് കളിക്കുന്നതെങ്കിൽ മധ്യനിരയിൽ യുവ കളിക്കാരെ അണിനിരത്തുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. മത്സരം കൂടുതൽ ശാരീരികപരമാകുമ്പോൾ നമ്മൾ നമ്മുടെ നിമിഷങ്ങളെ തിരഞ്ഞെടുക്കണം. സഹലിനെ പറ്റി പറയുകയാണെങ്കിൽ കഴിഞ്ഞ ആഴ്ച മുംബൈയ്ക്കെതിരെ സഹൽ നല്ല രീതിയിൽ കളിച്ചില്ല, എന്നാൽ ഈ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിനെ ആദ്യ ലൈനപ്പിൽ ഇടാത്തത്തിന്റെ കാരണം അതല്ല. എനിക്ക് അർക്വേസിന് തുടക്കം നൽകണം എന്നായിരുന്നു ഉണ്ടായിരുന്നത്. കളത്തിൽ അദ്ദേഹം മികച്ച് നിന്നെങ്കിലും ചില പ്രതിരോധ തലങ്ങളിൽ അദ്ദേഹം കുറച്ച് കൂടുതൽ അഗ്രിസ്സീവ് ആകേണ്ടിയിരുന്നു ". പരിക്കിന്റെ ഭീതിയെ പറ്റി “ എല്ലാത്തിന്റെയും കാരണം എന്താണെന്ന് എനിക്കറിയാം. എൻ്റെ ജോലി എത്ര നല്ല രീതിയിൽ ചെയ്യാമോ അത്രയും മികച്ച രീതിയിൽ എനിക്ക് ചെയ്യണം. അതിന് മാനേജ്‍മെന്റ് എന്നെ പിന്തുണക്കണം. എന്നാൽ ഈ പരിക്കുകൾ സംഭവിച്ചത് പ്രീ സീസൺ മൂലമാണ്. കുറച്ച് താരങ്ങൾ പരിക്കുകളോടെയാണ് എത്തിയത് ". [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] “ ഈ കാര്യങ്ങൾ എല്ലാം ക്ലബ്ബുമായി ഒരു അഭ്യന്തര ചർച്ച മുഖേന സംസാരിക്കേണ്ട വിഷയമാണ്. പരിശീലനത്തിന്റെ കാഠിന്യതകൊണ്ട് എനിക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല. എനിക്ക് 25 വർഷത്തെ അനുഭവ സമ്പത്തുണ്ട് എന്നാൽ ഇതുപോലെയൊരു സാഹചര്യം ഞാൻ ഇതുവരെ നേരിട്ടിട്ടില്ല. ഇത് എനിക്ക് വളരെ പുതുമയേറിയതാണ് ". തന്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. " സത്യസന്ധമായി പറഞ്ഞാൽ ഞാൻ വളരെ മഹത്തരമായ ഒരു ജോലിയാണ് ചെയ്യുന്നത്. അത് ദാർഷ്ട്യമാണ് എന്ന് ചിലർക്ക് തോന്നാം എങ്കിലും ഞാൻ അതിനെ വകവെക്കുന്നില്ല. ഇന്നത്തെ ടീമിലെ ഞാൻ വരുത്തിയ മാറ്റങ്ങൾ പോലും വളരെ നല്ലതായിരുന്നു. കളിക്കാരുടെ ക്വാളിറ്റിയാണ് പരിശീലകന് വേണ്ടത്. എല്ലാവരും ആരോഗ്യവാന്മാർ ആണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും ".
Krishna Prasad
Krishna Prasad

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.

Advertisement
Advertisement