Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ജെസ്സലിനെ നിലനിറുത്താൻ മൂന്നിരട്ടിയിലധികം പ്രതിഫലം വാഗ്‌ദാനം ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

Published at :January 15, 2020 at 10:25 PM
Modified at :January 15, 2020 at 11:16 PM
Post Featured Image

ali shibil roshan


നിരവധി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളിൽ നിന്ന് താരത്തിന് ഓഫർ ലഭിച്ചിട്ടുണ്ട്.

പ്രതിരോധ താരം ജെസ്സൽ കർനെയ്‌റോയെ നിലനിറുത്താൻ മൂന്നിരട്ടിയിലധികം പ്രതിഫലം വാഗ്‌ദാനം ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ്, നീക്കവുമായി ബന്ധമുള്ള വൃത്തങ്ങൾ ഖേൽ നൗവിനോട് പറഞ്ഞു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജെസ്സലിന് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്. നിലവിൽ താരവും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ 2020 സമ്മറിൽ അവസാനിക്കും. നിലവിൽ താരത്തിന്റെ ശമ്പളം ഏകദേശം 18 ലക്ഷമാണെന്നും, ബ്ലാസ്റ്റേഴ്‌സ് 60 ലക്ഷത്തിന്റെ ഓഫർ ആണ് നൽകിയിട്ടുള്ളതെന്നുമാണ് ഈ നീക്കവുമായി ബന്ധമുള്ള അടുത്ത സോഴ്സുകൾ സൂചിപ്പിക്കുന്നത്. മൂന്നിരട്ടിയിലധികം പ്രതിഫലമുള്ള പുതിയ കരാർ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും, കരാർ നീട്ടുന്നതിൽ ഇരു കൂട്ടരും ധാരണയിൽ ഇതുവരെ എത്തിയിട്ടില്ല. [KH_ADWORDS type="4" align="center"][/KH_ADWORDS] ഈ സീസണിന് ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാ മത്സരങ്ങളിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. ലെഫ്റ്റ്-ബാക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരം, ഇടത് വിങ്ങിലൂടെ ആക്രമണനീക്കങ്ങളും ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയിട്ടുണ്ട്. തന്റെ പേരിൽ രണ്ട് അസിസ്റ്റുകൾ മാത്രമാണുള്ളതെങ്കിലും, താരം 40 ക്രോസ്സുകൾ നൽകിയിട്ടുണ്ട്. ടീമിന് വേണ്ടി  ഓരോ മത്സരത്തിലും ശരാശരി 40.33 പാസുകൾ താരം നൽകിയിട്ടുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇത് വരെ 50 ക്ലിയറൻസും, 24 ടാക്കിളുകളും, 17 ഇന്റർസെപ്ഷനും, 11 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബുകളും രംഗത്തുണ്ട്. നേരത്തെ എ ടി കെ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ഹബാസ് പരിശീലിപ്പിക്കുന്ന എ ടി കെ  താരത്തെ സ്വന്തമാക്കിയേക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.  മറ്റൊരു ലെഫ്റ്റ്-ബാക്കായ സുഭാശിഷ് ബോസ് അടുത്ത സീസണിൽ എ ടി കെയിൽ ചേർന്നേക്കും. താരത്തിന് വമ്പൻ കരാറാണ് എ ടി കെ ഓഫർ ചെയ്തിട്ടുള്ളതെന്ന് ഖേൽ നൗ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗോവയിൽ നിന്നുള്ള താരമായ ജെസ്സലിനെ സ്വന്തമാക്കാൻ എഫ്‌സി ഗോവയും രംഗത്തുണ്ടായിരുന്നുവെങ്കിലും, ക്ലബ് ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. മറ്റു ക്ലബുകൾ നൽകുന്ന ഓഫറുകൾക്ക് ഒപ്പം എത്താൻ കഴിയാത്തതാണ് എഫ്‌സി ഗോവയെ പിന്നോട്ടടിപ്പിക്കുന്നത്. [KH_ADWORDS type="3" align="center"][/KH_ADWORDS] നിലവിലെ ചാമ്പ്യന്മാരയ ബെംഗളൂരു എഫ്സിയും താരത്തെ ലക്ഷ്യമിടുന്നുണ്ട്. അവരുടെ നിലവിലെ ലെഫ്റ്റ്-ബാക്കിന്റെ കരാറും വരുന്ന സമ്മറിൽ അവസാനിക്കും. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] ഏത് ടീം വേണമെന്നുള്ളത് ഇനി ജെസ്സലിന്റെ തീരുമാനമാണ്. ബ്ലാസ്റ്റേഴ്സിന്റെ ഓഫ്ഫർ സ്വീകരിക്കണോ, അതോ മറ്റു ഐ എസ് എൽ ക്ലബുകളിലേക്ക് പോവണോ എന്ന് താരത്തിന് തീരുമാനിക്കാം.
Advertisement