Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

മുൻ ഗോകുലം കേരള താരം രാഹുൽ കെപിയെ തട്ടകത്തിൽ എത്തിച്ച് ശ്രീനിധി ഡെക്കാൻ

Published at :October 7, 2021 at 12:11 PM
Modified at :October 7, 2021 at 12:13 PM
Post Featured Image

Dhananjayan M


ഗോകുലം കേരളയോടൊപ്പം ഡ്യുറണ്ട് കപ്പും കേരള പ്രീമിയർ ലീഗും നേടിയിട്ടുണ്ട്.

ഗോകുലം കേരള എഫ്‌സിയുടെ മുൻ താരമായ രാഹുൽ കെപിയെ ഈ സീസണിൽ ഐ ലീഗിൽ അരങ്ങേറുന്ന ശ്രീനിധി ഡെക്കാൻ എഫ്സി സ്വന്തമാക്കിയതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. നിലവിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് രാഹുൽ.

" ശ്രീനിധി ഡെക്കാൻ എഫ്‌സി രാഹുൽ കെപിയുമായി കരാർ ഒപ്പിട്ടു. ഒരു സീസണിലേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമായി ഒരു വർഷത്തേക്കുള്ള കരാറിലാണ് താരം അടുത്തിടെ ഒപ്പുവെച്ചത്. " - ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖെൽ നൗവിനെ അറിയിച്ചു. പുതിയ ഐ ലീഗ് സീസണിന് മുന്നോടിയായി ശ്രീനിധി ഡെക്കാൻ തട്ടകത്തിൽ എത്തിക്കുന്ന ഏഴാമത്തെ മുന്നേറ്റതാരമാണ് രാഹുൽ.

[KH_ADWORDS type="4" align="center"][/KH_ADWORDS]

ഗോകുലം കേരള എഫ്‌സിയുടെ അക്കാദമിയുടെ ഫുട്ബോൾ ജീവിതം ആരംഭിച്ച താരമാണ് രാഹുൽ കെ പി. തുടർന്ന് സമൂഹ ടീമിലേക്ക് അവിടെ നിന്ന് സീനിയർ ടീമിലേക്ക് താരം സ്ഥാനക്കയറ്റം നേടിയെടുത്തു. 2019-20 സീസണിലെ ഐ ലീഗിൽ മോഹൻബഗാന് എതിരായ മത്സരത്തിലാണ് താരം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം കേരള എഫ്‌സി തോൽവി ഏറ്റു വാങ്ങിയിരുന്നു. തുടർന്ന് ഈസ്റ്റ് ബംഗാളിന് എതിരായി മത്സരത്തിൽ താരം കളിക്കളത്തിൽ ഇറങ്ങുകയും ഒരു അസ്സിസ്റ്റ് നേടുകയും ചെയ്തു.

2017-18 ലെ സന്തോഷ് ട്രോഫിയിൽ ഫൈനൽ ഫൈനൽ റൗണ്ടിൽ 5 ഗോളുകൾ നേടി, ലീഗ് കിരീടം 13 വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച താരമാണ് രാഹുൽ.

2020-21 സീസണിന് മുന്നോടിയായി ഗോകുലം കേരള എഫ്സിയുമായി ഒന്നിലധികം വർഷത്തേക്കുള്ള കരാറിൽ ഒപ്പു വെച്ചിട്ടുണ്ടായിരുന്നു രാഹുൽ. എന്നാൽ ക്ലബ്ബിന്റെ ഐ ലീഗിന് വേണ്ടിയുക്ക ഫൈനൽ സ്‌ക്വാഡിലേക്ക് എത്താൻ തരത്തിൽ കഴിഞ്ഞില്ല. എന്നാൽ, 2021ൽ നടന്ന കേരള പ്രീമിയർ ലീഗിൽ ജേതാക്കളായ ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിന്റെ ഭാഗമായിരുന്നു താരം. കിരീട നേട്ടത്തിന് ശേഷം രാഹുൽ കെ പി ക്ലബ്ബുമായി വഴി പിരിയുകയായിരുന്നു.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

ശ്രീനിധി ഡെക്കാൻ എഫ്സിയുടെ പ്രീസീസൺ ഒരുക്കങ്ങൾ

ഈ സീസണിലാണ് വിശാഖപട്ടണം ആസ്ഥാനമായുള്ള ശ്രീനിധി ഡെക്കാൻ ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനായി ഗോകുലം കേരള എഫ്‌സിയുടെയും ചർച്ചിൽ ബ്രദേഴ്സിന്റെയും മുഖ്യ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റിയാഗോ വരേലയെ ശ്രീനിധി ഡെക്കാൻ ടീമിൽ എത്തിച്ചു. കൂടാതെ വരേലക്ക് പുതിയൊരു സ്‌ക്വാഡും ആയിട്ടാണ് ക്ലബ് ലീഗിലേക്ക് എത്തുന്നത്. ഗോൾകീപ്പർ ഉബൈദ് സികെ, പ്രതിരോധ താരങ്ങളായ മുഹമ്മദ് അവൽ, ദിനേശ് സിംഗ്, അരിജിത് ബാഗുയ്, മിഡ്ഫീൽഡർമാരായ ഫാൽഗുനി സിംഗ്, ഗിരിക് ഖോസ്ല, മുന്നേറ്റ താരങ്ങൾ സൂരജ് റാവത്ത്, ഡേവിഡ് കാസ്റ്റനേഡ എന്നിവരെയും ക്ലബ്ബ് തട്ടകത്തിൽ എത്തിച്ചു.

അരങ്ങേറ്റക്കാരാണെങ്കിലും, ഈ വർഷം ആരംഭിക്കാനിരിക്കുന്ന 2021-22 ഐ-ലീഗ് സീസണിൽ ക്ലബ് മറ്റ് ടീമുകൾക്ക് കടുത്ത മത്സരം നൽകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.