Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കോസ്റ്റക്ക് ലഭിച്ച ചുവപ്പ് കാർഡ് കളിയുടെ ഗതിമാറ്റി. അവസാന നിമിഷം സമനില ഗോൾ നേടാനുള്ള അവസരമാണ് നഷ്ട്ടപെട്ടത് - കിബു വിക്യൂന

Published at :December 7, 2020 at 6:08 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


തുടർച്ചയായ നാലാം മത്സരത്തിലും ജയം കണ്ടെത്താൻ ആകാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

എഫ്‌സി ഗോവക്ക് എതിരെ ഫാട്രോട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മത്സരശേഷം മത്സരത്തെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികൂന.കോസ്റ്റക്ക് ലഭിച്ച ചുവപ്പ് കാർഡ് കളിയെ എങ്ങനെ സ്വാധീനിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകികൊണ്ടാണ് കിബു വിക്യൂന സംസാരിച്ചു തുടങ്ങിയത്.

" 2:1 എന്ന നിലക്ക് ശേഷം ഒരു സമനില ഗോൾ കൂടി നേടാൻ ശ്രമിക്കുകയായിരുന്നു ടീം. എന്നാൽ അഞ്ച് മിനിറ്റ് അധിക സമയത്തിന്റെ ആദ്യ മിനുട്ടിലാണ് കോസ്റ്റക്ക് റെഡ് കാർഡ് ലഭിച്ചത്. അത് കളിയുടെ ഗതിയെ ബാധിച്ചു. തുടർന്ന് ആ മിനുട്ടുകളിൽ പത്ത് പേരുമായാണ് ടീം കളിച്ചത്. അത് ടീമിനെ വളരെയധികം ബാധിച്ചു അതിനാൽ തന്നെയാണ് അവസാന മിനുട്ടുകളിൽ മൂന്നാമത്തെ ഗോൾ കൂടി വഴങ്ങേണ്ടി വന്നത. "

https://youtu.be/zrizFZGtvUY

" ഒരു മുഖ്യപരിശീലകൻ എന്ന നിലയിൽ ആദ്യം ഉത്‌കണ്‌ഠപെടേണ്ടത് മത്സരഫലങ്ങളിലാണ്. ഞങ്ങൾ ആ വഴിയിൽ തന്നെയാണ്. എന്നാൽ ചില കാര്യങ്ങൾ ( സിഡോഞ്ചായുടെ പരിക്ക് ) ടീമിന്റെ പ്രകടനത്തെയും കളിക്കാരുടെ മനോവീര്യത്തെയും ബാധിച്ചിരിക്കുന്നു. " - അദ്ദേഹം കൂട്ടിച്ചേർത്തു.

" ഇന്നത്തെ മത്സരത്തിൽ മെച്ചപ്പെട്ട ടീം ഗോവ ആയിരുന്നു. രണ്ടു ടീമുകളും ധാരാളം അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ അവരെ ഗോൾ നേടാൻ അനുവദിച്ചു. അവർക്ക് മികച്ച താരങ്ങൾ ഉണ്ടായിരുന്നു. അവർ ലഭിച്ച അവസരങ്ങൾ നന്നായിട്ട് തന്നെ ഉപയോഗിച്ചു. " പന്തിന് വേണ്ടിയുള്ള മത്സരമാണ് ഇന്ന് ഉണ്ടായതെന്നും അവിടെ തങ്ങളിൽ നിന്നും ഉണ്ടായ ധാരാളം തെറ്റുകൾ കളി മാറ്റിയെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിരീതിയുമായി സമാനത പുലർത്തുന്നതാണ് ഗോവയുടേതെന്ന് കോച്ച് സൂചിപ്പിച്ചിരുന്നതിനെയും ഇന്ന് ഗോവ ഏതൊക്കെ മേഖലകളിൽ ആണ് മുൻ‌തൂക്കം രൂപപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം .കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ കളിക്കളത്തിൽ നേരിടുന്ന പ്രധാനപ്രശ്നമാണ് അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതേ പറ്റിയുള്ള ചോദ്യത്തിന് കുറച്ച് അവസരങ്ങൾ മാത്രം സൃഷ്ടിക്കപെടുന്നതിൽ ടീമിനെ കുറ്റം പറയാൻ കഴിയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാരണം എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ പന്ത് കൈവശം വെച്ച് കളിക്കാൻ ആഗ്രഹിക്കുന്നു. അത് തന്നെയാണ് അവസരങ്ങൾ സൃഷ്ടിക്കുന്നതിലെ ആദ്യ പടി. കൂടാതെ ഞങ്ങൾ ഈ സീസണിൽ ഇതുവരെ ഏറ്റവും അധികം അവസരങ്ങൾ രൂപപ്പെടുത്തിയത് ഈ മത്സരത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ മത്സരത്തിന് തലേദിവസം രൂപപ്പെട്ട പരിക്കാണ് സഹലിനെ ഇന്നത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കാൻ ഉണ്ടായ കാരണം എന്നും അദ്ദേഹം അറിയിച്ചു."

സഹൽ മികച്ച ഒരു ഫുട്ബോൾ താരമാണ്. ഞങ്ങളുടെ സ്‌ക്വാഡിലെ പ്രധാനപെട്ട കളിക്കാരനുമാണ്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന് ചെറിയൊരു പരിക്ക് ഉണ്ടാകുകയും അത് കാരണമാണ് സഹലിന് ഇന്ന് കളിക്കാൻ കഴിയാതെ വന്നത്. അവൻ ഞങ്ങളുടെ പ്രധാനപെട്ട താരമായതിനാൽ താരത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള വാർത്തക്കായ് കാത്തിരിക്കുകയാണ് "

"ഇന്നലത്തെ പോലെ തന്നെയാണ് ഇന്നും ടീമിന്റെ പദ്ധതികൾ. കയ്യിലുള്ള താരങ്ങളെ ഉള്ള സമയത്ത് മാറ്റി ഉപയോഗിക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് " ഈ തോൽവി സിഡോഞ്ചായുടെ പകരക്കാരനെ തേടുന്ന ക്ലബ്ബിന്റെ ശ്രമം വേഗത്തിലാക്കിയോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു.

നിലവിൽ നാല് മത്സരങ്ങളിൽ നിന്നായി ആറ് പോയിന്റുകളുമായി എഫ്‌സി ഗോവ ലീഗിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് പോയിന്റ് മാത്രം നേടി ഒൻപതാമത് ആണ്.

Advertisement