Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്യൂന: ഞങ്ങൾക്ക് ഇന്ന് ഒരു വിജയവും മൂന്ന് പോയിന്റുകളും ആവശ്യമായിരുന്നു. എന്നാൽ നിര്‍ഭാഗ്യവശാല്‍ ഞങ്ങൾക്കത് ലഭിച്ചില്ല

Published at :December 21, 2020 at 5:50 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)


ഗാരി ഹൂപ്പർ ടീമിന്റെ വളരെ പ്രധാനപെട്ട താരമാണെന്നും കിബു അഭിപ്രായപ്പെട്ടു.

2020-21 സീസണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നിനാണ് ഞായറാഴ്ച ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം കോനയുടെ സെൽഫ് ഗോളിലൂടെ  കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ അവസാനം കേരളം ജീക്സൺ സിങ്ങിലൂടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.

ആവേശകരമായ സമനില ഗോളിനെ പറ്റിയും മൽസരത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെ പറ്റിയും അടുത്ത മത്സരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും കിബു പത്രസമ്മേളനത്തിൽ സംസാരിച്ചു.

സമനില ഗോളിനെ കുറിച്ചും മത്സരം സമനിലയിൽ അവസാനിച്ചതിനെ കുറിച്ചും

മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം ബക്കറി കോനയുടെ സെൽഫ് ഗോൾ ആയിരുന്നു എസ്‌സി ഈസ്റ്റ്ബംഗാളിനെ ആദ്യ പകുതിയിൽ മുന്നിൽ എത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബോക്സിനു മുന്നിലൂടെ മുഹമ്മദ്‌ റഫീഖ് ആന്റണി പൈൽകിങ്ട്ടണിനു എത്തിക്കാൻ ശ്രമിച്ച പന്ത് കോന തടയാൻ ശ്രമിച്ചത് ഗോളായി മാറുകയായിയുന്നു.

അതിന് ശേഷം ഇരു ടീമുകൾക്കും ധാരാളം അവസരങ്ങൾ കളിക്കളത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിൽ എത്തിയില്ല. തുടർന്ന് അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സഹൽ അബ്ദുൾ സമദിന്റെ ക്രോസ്സിൽ നിന്ന് ജീക്സൺ സമനില ഗോൾ നേടുകയായിരുന്നു. അതിന് ശേഷം കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ടീം വീണ്ടും ആക്രമണങ്ങൾക്ക് ഒരുക്കം നടത്തിയിരുന്നതും ശ്രദ്ധേയമാണ്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

https://youtu.be/j0Uy7JfI8L8

" രണ്ടാം പകുതിയുടെ അവസാനം ജീക്സൺ നേടിയ ഗോൾ തീർച്ചയായും അർഹതപ്പെട്ടത് തന്നെയാണ്. മത്സരത്തിന്റെ  അവസാനം വരെ കളിക്കാർ മൈതാനത്ത് പ്രകടിപ്പിച്ച പോരാട്ട മനോഭാവത്തിൽ ഞാൻ അഭിമാനിക്കുന്നു. ” - കിബു വിക്യൂന പറഞ്ഞു.

" ഞങ്ങൾക്ക് ഇന്ന് ഒരു വിജയവും മൂന്ന് പോയിന്റുകളും ആവശ്യമായിരുന്നു. എന്നാൽ നിര്‍ഭാഗ്യവശാല്‍ ഞങ്ങൾക്കത് ലഭിച്ചില്ല. ഞങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുകയും കളിക്കളത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ, അടുത്ത മത്സരത്തിൽ (ഹൈദരാബാദ് എഫ്‌സിക്കെതിരായ) ഞങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. " - കിബു തുടർന്നു.

ബംഗളുരു എഫ്‌സിയുമായുള്ള മത്സരത്തിൽ നിന്ന് വ്യത്യസ്തമായി വീണ്ടും ഒരു സ്ട്രൈക്കറെ ഉപയോഗിക്കാനുള്ള തീരുമാനത്തെ കുറിച്ച്

ബംഗളുരു എഫ്‌സിക്ക് എതിരെ കിബു 4-4-2 എന്ന ഒട്ടും പതിവില്ലാത്ത ഫോർമേഷനിൽ മുറായിയെയും ഹൂപ്പറിനെയും മുന്നേറ്റത്തിൽ ഉൾപെടുത്തിയാണ് ടീമിനെ ഇറക്കിയത്. എന്നാൽ ടീം മികച്ച ആക്രമണമാണ് കളിക്കളത്തിൽ കാഴ്ചവെച്ചത്. അതിനാൽ തന്നെ ഈസ്റ്റ്‌ ബംഗാളിനെതിരെ  രണ്ട് സ്ട്രൈക്കർമാരെ  കോച്ച് ഉപയോഗിക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാൽ ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ ഒരു സ്ട്രൈക്കരെ മാത്രം ഉപയോഗിച്ചതിനെ പറ്റിയും അദ്ദേഹം പ്രതികരിച്ചു.

" ടാക്ടിക്കലായ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ വീണ്ടും ഒരു സ്ട്രൈക്കറിലേക്ക് മാറിയത്. എതിരാളികളെക്കാൾ കൂടുതൽ നേരം പന്ത് കൈവശം വെക്കുകയും അത് വഴി ഫൈനൽ തേർഡിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾക്ക് രണ്ടു രീതിയിലും കളിക്കാൻ സാധിക്കുമായിരുന്നു. എങ്കിലും ഈസ്റ്റ്‌ ബംഗാളിനെ പോലൊരു ടീമിന് എതിരെ ഒരു സ്ട്രൈക്കറെ മുന്നിൽ നിർത്തി കളിക്കാനാണ് ഞാൻ ആലോചിച്ചത്. "

കളിക്കളത്തിൽ ഗാരി ഹൂപ്പറിന്റെ പ്രകടനത്തെ കുറിച്ച്

സീസൺ ആരംഭിക്കുന്നതിന് മുമ്പ്, ടീമിലെത്തിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഗാരി ഹൂപ്പർ.  എന്നിരുന്നാലും, അദ്ദേഹം കളിക്കളത്തിൽ ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ല എന്നത് വാസ്തവമാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നായി പെനാൽറ്റി വഴി ലഭിച്ച ഒരു ഗോൾ മാത്രമേ അദ്ദേഹത്തിന്റെ കൈവശമുള്ളൂ.

" ഗാരി ഹൂപ്പർ മികച്ചൊരു താരം തന്നെയാണ്. ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട താരവും. " - ഗാരി ഹൂപ്പറെ പറ്റി കിബു വിക്യൂന സംസാരിച്ചു തുടങ്ങി.

[KH_ADWORDS type="2" align="center"][/KH_ADWORDS]

" മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം താരത്തിന്റെ പേശികൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർനാണ് അദ്ദേഹത്തെ കളിക്കളത്തിൽ നിന്ന് പിൻവലിക്കേണ്ടി വന്നത്. അതിനാലാണ് രണ്ടാം പകുതിയിൽ താരത്തിന് പകരം ജോർദാൻ മുറായ് കളിക്കളത്തിൽ ഇറങ്ങിയത്. "

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇതുവരെ ആറ് മത്സരങ്ങൾ വീതം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും ഒരു മത്സരത്തിൽ പോലും വിജയിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സമനിലകളും മൂന്ന് തോൽവികളുമായി മൂന്ന് പോയിന്റോടെ ഒൻപതാം സ്ഥാനത്തും ഈസ്റ്റ്‌ ബംഗാൾ രണ്ട് സമനിലകളും നാല് തോൽവികളുമായി രണ്ട് പോയിന്റോടെ പത്താം സ്ഥാനത്തുമാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement