കിബു വിക്യൂനയുമായുള്ള കരാർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
(Courtesy : ISL Media)
ഹൈദരാബാദിനോടെറ്റ തോൽവിയാണ് ഈ തീരുമാനത്തിലേക്ക് ക്ലബ്ബിനെയും കോച്ചിനെയും നയിച്ചത്.
മുഖ്യ പരിശീലകൻ കിബു വിക്യൂനയുമായുള്ള കരാർ പരസ്പര സഹകരണത്തോടുകൂടി അവസാനിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ മോഹൻ ബഗാനെ നാല് മത്സരങ്ങൾ ബാക്കി നിൽക്ക്കെ കിരീടത്തിൽ എത്തിച്ച കിബുവിന് കീഴിൽ വളരെ പ്രതീക്ഷയോടെയാണ് ക്ലബ് സീസൺ ആരംഭിച്ചത്.
എന്നാൽ സീസണിന്റെ തുടക്കത്തിൽ ടീമിന് നല്ലൊരു ആക്രമണ നിര കണ്ടെത്താൻ സാധിക്കാതെ പോയെങ്കിലും തുടർന്നുള്ള മൽസരങ്ങളിൽ പോരായ്മകൾ പരിഹരിച്ചു ഗോളുകൾ നേടാൻ സാധിച്ചു. എങ്കിലും പ്രതിരോധനിരയുടെ ഫോമില്ലായ്മ ടീമിനെ ഏറെ വലക്കുകയുണ്ടായി. 33 ഗോളുകളാണ് ടീം ഇതുവരെ വഴങ്ങിയത്, മറ്റേതു ടീമിനെക്കാളുമേറെ. കൂടാതെ പല മത്സരങ്ങളിലും ലീഡ് നേടിയ ശേഷം ഗോളുകൾ വഴങ്ങി തോൽവികളും സമനിലകളും വഴങ്ങിയത് ടീമിന് വൻ തിരിച്ചടി ആയിരുന്നു.
" പരസ്പര സഹകരണത്തോടെ ക്ലബ് ഹെഡ് കോച്ച് കിബു വിക്യൂനയുമായി വഴി പിരിഞ്ഞതായി സ്ഥിരീകരിക്കുന്നു. സീസണിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദി പറയുകയും അദ്ദേഹത്തിന്റെ ഭാവിയിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. പകരക്കാരനായി മറ്റൊരാളെ പ്രഖ്യാപിക്കുന്നതുവരെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് ഇടക്കാല കോച്ചായി ചുമതലയേൽക്കും. " - ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
" നിർഭാഗ്യവശാൽ,ഈ സീസൺ അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്, അതിനാൽ ഞാൻ ഒഴികഴിവുകൾ പറയുന്നില്ല. ക്ലബ് മാനേജ്‌മന്റ്, താരങ്ങൾ, കോച്ചിംഗ് സ്റ്റാഫുക, ക്ലബ് അംഗങ്ങൾ എന്നിവരുടെ പ്രൊഫഷണലിസത്തിനും ദയാലുത്വത്തിനും അടുപ്പത്തിനും ഞാൻ നന്ദി പറയുന്നു. " - തീരുമാനത്തെക്കുറിച്ച് കിബു വിക്യൂന സംസാരിച്ചു തുടങ്ങി.
" പ്രത്യേകിച്ചും, ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ശക്തമായ പിന്തുണ നൽകി എന്നെ എന്നെ അതിശയിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് ഞാൻ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കും ക്ലബ്ബിനും ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾ അത് അർഹിക്കുന്നു. " - അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് ക്ലബിന്റെ തീരുമാനത്തെ പറ്റിയുള്ള അഭിപ്രായം വ്യക്തമാക്കി.
" ഈ തീരുമാനവുമായി ബന്ധപ്പെട്ട് കിബു കാണിച്ച സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും ഞാൻ നന്ദി പറയുന്നു. ഈ സീസൺ മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നിർഭാഗ്യവശാൽ, മത്സരഫലങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും ഞങ്ങൾ നന്ദി പ്രകാശിപ്പിക്കുന്നു, നല്ലൊരു ഭാവിക്ക് വേണ്ടി അദ്ദേഹത്തിന് ആശംസകൾ നേരുന്നു. " - അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈ സീസണിൽ ഇതുവരെ കളിച്ച 18 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും 7 സമനിലകളും 8 തോൽവികളുമായി 16 പോയിന്റുകളോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും പുറത്തായ ക്ലബ്ബിന് ചെന്നൈയിൻ എഫ്‌സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും എതിരായ രണ്ട് മത്സരങ്ങൾ കൂടി ബാക്കി ഉണ്ട്.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Where is Arthur Papas now?
- How Jose Molina is getting best out of Manvir Singh at Mohun Bagan?
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- FC Astana vs Chelsea Prediction, lineups, betting tips & odds
- How Jose Molina is getting best out of Manvir Singh at Mohun Bagan?
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- Manolo Marquez highlights 'consistency' as key ahead of Bengaluru FC clash
- ISL 2024-25: Full fixtures, schedule, results, standings & more