കഴിഞ്ഞ സീസൺ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരമാണ് സന്ദീപ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ കരാർ ക്ലബ് ഒന്നിൽ കൂടുതൽ വർഷത്തേക്ക്പുതുക്കിയതായി ഖേൽ നൗ മനസിലാക്കുന്നു. ഈ വര്ഷം ഫെബ്രുവരിയിൽ ,താരം 2021-22 സീസണിന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന രീതിയിൽ ക്ലബ്ബുമായുള്ള കരാർ പുതുക്കിയെങ്കിലും പുതിയ കരാർ താരത്തെ 2025 വരെ ക്ലബ്ബിൽ നിലനിർത്തും.

“നാല് വർഷത്തേക്ക് കൂടി താരത്തെ ക്ലബ്ബിൽ നിലനിർത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിൽ ഒപ്പിട്ട് സന്ദീപ് സിംഗ് “. ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. ഐഎസ്എൽ 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കളത്തിൽ തിളങ്ങിയ ചുരുക്കം താരങ്ങളിൽ ഒരാളാണ് സന്ദീപ്. 

ഷില്ലോങ് ലജോങ് ക്ലബ്ബിന്റെ ഫുട്ബോൾ ക്ലബ്ബിന്റെ അക്കാദമിയിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച താരമാണ് സന്ദീപ്. തുടർന്ന് ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളര്ന്നു വന്ന താരം 2015ലാണ് സീനിയർ ടീമിന് വേണ്ടി പുണെ എഫ്‌സിക്ക്  എതിരായ മത്സരത്തിൽ കളിക്കളത്തിൽ അരങ്ങേറുന്നത്. തുടർന്ന് 2017 ലാണ് താരം ലോൺ അടിസ്ഥാനത്തിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബായ ലാങ്‌സണിങിന്റെയും ട്രാവു എഫ്‌സിയുടെയും ഭാഗമായി.  തുടർന്ന് 2018ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എടികെയുടെ ഭാഗമായെങ്കിലും കളിക്കളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്ലബ് വിടുകയും തുടർന്ന് തൊട്ടടുത്ത സീസണിൽ ട്രാവു എഫ്‌സിയിൽ തിരിച്ചെത്തുകയും ചെയ്‌തു.

ട്രാവു എഫ്‌സിയിലാണ് താരം തൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഗോൾവലക്ക് മുന്നിൽ പ്രതിരോധ കോട്ട കെട്ടിയ താരത്തിന്റെ മികവിലൂടെയാണ് ക്ലബ് ഐ ലീഗ് രണ്ടാം ഡിവിഷനിൽ ആ സീസണിൽ ജേതാക്കളായി ഐ ലീഗ് യോഗ്യത നേടിയത്. ക്ലബ്ബിന്റെ ആ വർഷത്തെ ചില മത്സരങ്ങളിൽ ടീമിന്റെ ക്യാപറ്റൻ കൂടിയയായിരുന്നു താരം. 

2019-20 ഐ ലീഗ് സീസൺ കോവിഡ് 19 പകർച്ചവ്യാധി മൂലം നിർത്തിവെക്കേണ്ടി വന്ന സമയത്ത് ലീഗിൽ ട്രാവു എഫ്‌സിയുടെ ഭാഗമായിരുന്നു സന്ദീപ്. രണ്ടു സീസണുകളിലായി ടീമിന് വേണ്ടി 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ സീസണിന് മുന്നോടിയായി വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ഏന്നാൽ ആദ്യ സമയങ്ങളിൽ ടീമിന്റെ ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ താരം ബുദ്ധിമുട്ടിയെങ്കിലും തുടർന്ന് ക്ലബ്ബിലെ വിദേശ താരങ്ങളായ കോസ്റ്റ നാമോയിൻസുവിനും ബകാരി കോനക്കും ഉണ്ടായ പരിക്ക് ആണ് സന്ദീപിന് കളിക്കളത്തിൽ അവസരം നൽകിയത്.

കളിക്കളത്തിലെ സ്ഥിരതയാർന്ന പ്രകടനം താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യം ആക്കി. തുടർന്ന്, ടീമിൽ റൈറ്റ് ബാക്ക് നിഷ് കുമാർ പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് പുറത്തായപ്പോൾ പരിശീലകൻ കിബു വിക്കുന താരത്തെ ആ പൊസിഷനിലും കളിപ്പിച്ചിരുന്നു.

സന്ദീപ് കഴിഞ്ഞ ഐഎസ്എൽ സീസണിൽ 14 മത്സരങ്ങളിലായി 1150 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 448 പാസ്സുകളും ഒരു അസിസ്റ്റുമായി കാലം നിറഞ്ഞ താരം ഒരു മത്സരത്തിൽ ശരാശരി 3.64 ടാക്കിളുകളും 1.14 ഇന്റർസെപ്റ്റിനുകളും 3.21 ക്ലീറെൻസുകളും 1.57 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.