ടിജി പുരുഷോത്തമൻ: പരമാവധി താരങ്ങളെ സീനിയർ ടീമിന്റെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം
റിസർവ് ടീമുകളുടെ വളർച്ചയുടെ മാനദണ്ഡം വിജയങ്ങൾ മാത്രമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു കേരള പ്രീമിയർ സീസണിന് കൂടി കൊടിയിറങ്ങിയിരിക്കുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ഇത്തവണ സെമി ഫൈനൽ യോഗ്യത നേടാൻ സാധിക്കാതെ ഗ്രൂപ്പ് ഘട്ടത്തിൽ നാലാമതായാണ് സീസൺ അവസാനിപ്പിച്ചത്. ഈ സീസൺ കെപിഎല്ലിന് മുന്നോടിയായി ക്ലബ് വിട്ട റിസർവ് ടീം പരിശീലകൻ രഞ്ജിത്ത് ടിഎ ക്ക് പകരം ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി കേരളയിൽ നിന്ന് ടിജി പുരുഷോത്തമനെ ടീമിൽ എത്തിച്ചിരുന്നു. അടുത്ത സീസണിൽ ഐഎസ്എല്ലിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് താരങ്ങളെ വളർത്തിയെടുക്കുക എന്ന് ലക്ഷ്യത്തോടെയാണ് ടിജി പുരുഷോത്തമൻ റിസർവ് സ്‌ക്വാഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
ഫുട്ബോൾ കരിയറിൽ ഡെമ്പോ എസ്‌സി, മഹിന്ദ്ര യുണൈറ്റെഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വിവ കേരള എന്നീ ടീമുകളുടെ ഗോൾവല കാത്ത പുരുഷോത്തമൻ ഒരു ഫുട്ബോൾ താരം എന്ന നിലയിൽ നാഷണൽ ഫുട്ബോൾ ലീഗും ഡ്യുറണ്ട് കപ്പും ഫെഡറഷൻ കപ്പും നേടിയിട്ടുണ്ട്. കേരള ടീമിനോപ്പം 2001ലെ സന്തോഷ് ട്രോഫി നേട്ടത്തിലും പങ്കാളി ആയിരുന്നു. പരിശീലകൻ എന്ന നിലയിൽ യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ വികസിപ്പിക്കാനുമുള്ള സ്വത്വസിദ്ധമായ കഴിവുള്ള വ്യക്തിയാണ് ടിജി പുരുഷോത്തമൻ. എഫ്‌സി കേരളയിലൂടെ ധാരാളം യുവ പ്രതിഭകളെ അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനും കേരള ഫുട്ബോളിനും നൽകിയിട്ടുണ്ട്.
പുരുഷോത്തമനുമായി ഖേൽനൗ നടത്തിയ അഭിമുഖത്തിൽ താൻ കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കാനുള്ള കാരണങ്ങളും കേരള പ്രീമിയർ ലീഗിൽ ടീമിന്റെ പ്രകടനത്തെ പറ്റിയും റിസർവ് ടീമിന്റെ ഭാവിയും ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ തുടർന്ന് വായിക്കാം.
[KH_ADWORDS type="4" align="center"][/KH_ADWORDS]
എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്
"ശക്തമായ ആരാധകക്കൂട്ടവും ഒരുപാട് പ്രതീക്ഷകളുമുള്ള കേരളത്തിത്തെ പ്രതിനിധീകരിക്കുന്ന ഒരു ഐഎസ്എൽ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഏതൊരു പരിശീലകനും ആഗ്രഹിക്കുന്ന ഒരു ക്ലബ് ആയതിനാൽ തന്നെ രണ്ട് കയ്യും നീട്ടി ആ ഓഫർ സ്വീകരിക്കുകയായിരുന്നു. കേരളത്തിലെ കഴിവുറ്റ കളിക്കാർക്ക് അവസരം ലഭിക്കാതെ പോകരുത് എന്നൊരു ചിന്തയും ഈ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു. കൂടാതെ എന്റെ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് കൂടി കണക്കിലെടുത്താണ് ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. വരും വർഷത്തിൽ എഎഫ്‌സി പ്രൊ കോച്ചിങ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന എനിക്ക് ഈ ഒരു അവസരം നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും," കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമായതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകികൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി.
കേരള പ്രീമിയർ ലീഗിലെ പ്രകടനം
ആരാധകർ പ്രതീക്ഷിച്ച പ്രകടനം ആയിരുന്നില്ല കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം കേരള പ്രീമിയർ ലീഗിൽ കാഴ്ചവെച്ചത്. സെമി പ്രവേശനം നേടാൻ സാധിക്കാതെ ടീം ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് റിസർവ് ടീമുകളുടെ ലക്ഷ്യം റിസൾട്ടുകൾക്ക് അപ്പുറം സീനിയർ ടീമിലേക്കുള്ള താരങ്ങളെ വളർത്തുക എന്നായിരുന്നു മറുപടി നൽകിയത്.
"കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമ്പോൾ എനിക്കുണ്ടായ ഏറ്റവും വലിയ വെല്ലുവിളി ഈ റിസർവ് ടീം കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കൾ ആയിരുന്നു എന്നതാണ്. എന്നാൽ ഞാൻ മനസിലാക്കുന്നത് റിസർവ് ടീമുകൾ ഒരിക്കലും റിസൾട്ടുകൾക്ക് വേണ്ടി മാത്രമല്ല കളിക്കുന്നത്. അവരുടെ പ്രധാന ലക്ഷ്യം കളിക്കാരുടെ വികസനമാണ്. എനിക്ക് മാനേജ്മെന്റിൽ നിന്ന് ലഭിച്ച നിർദ്ദേശവും അടുത്ത വർഷം സീനിയർ ടീമിലേക്കുള്ള കഴിവുറ്റ താരങ്ങളെ വളർത്തിയെടുക്കുക എന്ന് തന്നെ ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഈ വർഷത്തെ കേരള പ്രീമിയർ ലീഗിലേക്ക് ടീമിനെ നയിച്ചത്. മാത്രമല്ല, എനിക്ക് കോവിഡ് വ്യാപനം മൂലം ടൂർണമെന്റിന്റെ തയ്യാറെടുപ്പുകൾക്കായി ലഭിച്ചത് 15 ദിവസങ്ങൾ മാത്രമായിരുന്നു. അത് റിസൾട്ടിനെ ബാധിച്ചിരിക്കാം," കേരള പ്രീമിയർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പറ്റി ടിജി പുരുഷോത്തമൻ സംസാരിച്ചു.
"കെപിഎൽ അവസാനിച്ചതിനാൽ തന്നെ ഈ ഒരു പാന്റമിക് സാഹചര്യം കണക്കിലെടുത്ത് കൊണ്ട് താരങ്ങൾക്ക് സ്വയം നടപ്പിൽ വരുത്തേണ്ട പദ്ധതികൾ നൽകിയിട്ട് ഉണ്ട്. അവരുടെ പേർസണൽ ഡെവലപ്പ്മെന്റിനാണ് ഇനിയുള്ള സമയം ഊന്നൽ നൽകുന്നത്. കൂടാതെ താരങ്ങളെ പറ്റി കൂടുതൽ മനസിലാക്കാൻ ഇനിയും മത്സരങ്ങൾ ആവശ്യമാണ്. അതിന് ധാരാളം ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ചു ക്ലബ് തീരുമാനങ്ങൾ എടുക്കും എന്നാണ് പ്രതീക്ഷ," കോച്ച് കൂട്ടിച്ചേർത്തു.
ബ്ലാസ്റ്റേഴ്സിന്റെ ഫിലോസഫി
എല്ലാ ക്ലബ്ബുകൾക്കും അവരവരുടെതായ ഒരു ഫിലോസഫി ഉണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഫിലോസഫി വിസിബിൾ അല്ല. അതിനാൽ തന്നെ ക്ലബ്ബിന്റെ ഫിലോസഫിയെ പറ്റി അദ്ദേഹം വ്യക്തമാക്കി.
[KH_ADWORDS type="3" align="center"][/KH_ADWORDS]
"ഞാൻ മനസിലാക്കിയിടത്തോളം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്ബോൾ ഫിലോസഫി ഓരോ സീസണിലും ടീമിൽ എത്തുന്ന പരിശീലകന്റേത് ആയിരിക്കും. എന്നാൽ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് ഒരു ഫുട്ബോളിങ് ഫിലോസഫി ക്ലബ്ബിൽ പ്രയോഗത്തില്‍ വരുത്താൻ ശ്രമിക്കുന്നുണ്ട്. വരും വർഷങ്ങളിൽ തീർച്ചയായും കൃത്യമായ ഒരു ഫുട്ബോൾ ഫിലോസഫിയിൽ ഉറച്ചുനിന്നുകൊണ്ട് ക്ലബ് മുന്നോട്ട് പോകും എന്ന് ഞാൻ വിശ്വസിക്കുന്നു," ടിജി പുരുഷോത്തമൻ സംസാരിച്ചു.
"എന്റെ കാഴ്ചപാടിലുള്ള ഫുട്ബോൾ പൊസഷൻ അടിസ്ഥാനമാക്കിയുള്ള എഫക്റ്റീവ് ആയ ആക്രമണത്മക ഫുട്ബോൾ ആണ്. ഒരുപക്ഷെ യൊഹാൻ ക്രൈഫിനെയും പെപ്പ് ഗ്വാര്‍ഡിയോളയെയും മാർസെലോ ബിയേൽസയെയും ഇഷ്ടപെടുകയും അവരുടെ മത്സരങ്ങൾ കാണുകയും ചെയ്തത് കൊണ്ടാകാം ഈ ഒരു കളിരീതിയെ പിന്തുണയ്ക്കാൻ കാരണം. ലോകഫുട്ബോളിൽ തന്നെ ഒരുപാട് കളിക്കാരെ വളർത്തിയെടുത്തത് ഈ ഒരു സിസ്റ്റം ആണ്. അതിനാൽ തന്നെ എനിക്ക് താരങ്ങളെ വളർത്തിയെടുക്കാൻ ഈ ഒരു ഫിലോസഫി ശക്തമായ പിന്തുണ നൽകുന്നുണ്ട്."
ബ്ലാസ്റ്റേഴ്‌സ് റിസർവ് താരങ്ങളുടെ ഭാവി
ശ്രീക്കുട്ടൻ, ഷഹജാസ്, ബിജോയ്, മുക്താസന തുടങ്ങി ഒട്ടേറെ കഴിവുറ്റ താരങ്ങൾ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് നിരയിൽ ഉണ്ട്. അവരിൽ സീനിയർ ടീമിൽ കയറാൻ സാധ്യതയുള്ള താരങ്ങളെ പറ്റിയുള്ള ചോദ്യത്തിന് അത് സീനിയർ ടീമിന്റെ പരിശീലകൻ ആയി നിയമിക്കപെടുന്ന കോച്ചിന്റെ തിരഞ്ഞെടുക്കലുകൾ ആണെന്ന് കോച്ച് പ്രതികരിച്ചു.
"അടുത്ത സീസണിൽ സീനിയർ ടീമിൽ എത്തുന്ന പരിശീലകന്റെ ഫിലോസഫിയാണ് അദ്ദേഹത്തിന് വേണ്ട താരങ്ങളെ തീരുമാനിക്കുന്നത്. അതിന് ഇണങ്ങുന്നവർക്ക് എല്ലാം അവസരങ്ങൾ ഉണ്ടായിരിക്കും. പുതിയ പരിശീലകന്റെ തന്ത്രങ്ങളിൽ ഏതെല്ലാം പൊസിഷനുകൾ ദുർബലമാണോ അവയിലേക്ക് ആവശ്യമായ താരങ്ങളെ റിസർവ് ടീമിൽ നിന്ന് പ്രൊമോട്ട് ചെയ്യും. അതിനാൽ തന്നെ ഏതൊരു കോച്ച് വന്നാലും അവരുടെ ഫിലോസഫി അനുസരിച്ചു ഏതൊരു പൊസിഷനിലും വളരെ ഫ്ളക്സ്ബിൾ ആയി കളിക്കാൻ സാധിക്കുന്ന കളിക്കാരെ കൊണ്ട്വരുക എന്നതാണ് എന്റെ ലക്ഷ്യം."
"കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ്റൂട്ട് ഡെവലപ്പ്മെന്റ് വളരെ മികച്ചത് തന്നെയാണ്. ഇന്ത്യയുടെ U14, U15, U16 വിഭാഗങ്ങളിലെ ദേശീയ ക്യാമ്പുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമിയിൽ നിന്ന് താരങ്ങൾ തിരഞ്ഞെടുക്കപെടുന്നുണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ക്ലബ്ബിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയ മുഹമ്മദ് റഫീക്കിന് ഗ്രാസ്റൂട്ട് ഡെവലപ്പ്മെന്റിൽ കൃത്യമായ പദ്ധതികൾ ഉണ്ട്," ക്ലബ്ബിന്റെ ഗ്രാസ്റൂട്ട് ഡെവലപ്പ്മെന്റ് പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]
കേരള ഫുട്ബോൾ അസോസിയേഷനെക്കുറിച്ച്
ഈ ഒരു പാൻഡെമിക് സാഹചര്യത്തിലും രണ്ട് ഗ്രൗണ്ടുകളിലായി വളരെ നല്ല രീതിയിൽ തന്നെ കെപിഎൽ മൽസരങ്ങൾ സംഘടിപ്പിച്ച കേരള ഫുട്ബോൾ അസോസിയേഷനെ അഭിനന്ദിക്കാനും ടിജി പുരുഷോത്തമൻ കോച്ച് മറന്നില്ല.
"Hats off KFA, വളരെ ബുദ്ധിമുട്ടുള്ള ഈ സാഹചര്യത്തിൽ ഇത്രയും ഭംഗിയായി കേരള പ്രീമിയർ ലീഗ് സംഘടിപ്പിച്ച കേരള ഫുട്ബോൾ അസോസിയേഷനും സെക്രട്ടറി അനിൽ കുമാറും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ ഒരു സാഹചര്യത്തിലും മുൻ സീസണുകളെക്കാൾ വളരെ ചിട്ടയോടുകൂടിയും കൂടിയും കൂടുതൽ പ്രൊഫഷണൽ ആയും ലീഗ് നടത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സവിശേഷത. വരും സീസണുകളിൽ ആറ് മാസം എങ്കിലും നീണ്ടു നിൽക്കുന്ന ഒരൊറ്റ ലീഗ് ആക്കി മാറ്റാൻ സാധിച്ചാൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേറ്റ് ലീഗ് ആയി കേരള പ്രീമിയർ ലീഗ് മാറും," അദ്ദേഹം നിലപാട് വ്യകതമാക്കി.
മഞ്ഞപ്പടയെക്കുറിച്ച്
"Hats off to Manjappada, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ ഞാൻ വളരെയധികം വിലമതിക്കുന്നു. ഏതൊരു മോശം സമയത്തും ക്ലബ്ബിന്റെ കൂടെ നിൽക്കുന്നവർ. ഈ ഒരു പ്രതിസന്ധി സമയത്തും അവർ നൽകുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി രേഖപെടുത്തുന്നു. അവർക്ക് വേണ്ടി ഞങ്ങൾ നല്ല ഫുട്ബോൾ കാഴ്ച വെക്കും. തോൽക്കുകയാണേൽ കൂടിയും അത് പൊരുതി തന്നെ ആയിരിക്കും," കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മക്ക് നന്ദി രേഖപെടുത്തി അദ്ദേഹം അവസാനിപ്പിച്ചു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Norwich City vs Burnley Prediction, lineups, betting tips & odds
- Watford vs West Brom Prediction, lineups, betting tips & odds
- PSG vs Lyon Prediction, lineups, betting tips & odds
- RB Leipzig vs Eintracht Frankfurt Prediction, lineups, betting tips & odds
- Borussia Dortmund vs Hoffenheim Prediction, lineups, betting tips & odds
- I-League 2024-25: Full fixtures, schedule, results, standings & more
- ISL 2024-25: Full fixtures, schedule, results, standings & more
- Mohun Bagan chairman Sanjiv Goenka announces special gift for fans: ISL
- I am proud of how the team played today, says Kerala Blasters coach Mikael Stahre
- Three East Bengal players who can replace Madih Talal after his ACL injury