Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

അത് ക്ലിയർ പെനാൽറ്റി ആയിട്ടാണ് തോന്നിയത് - സഹൽ അബ്ദുൽ സമദ്

Published at :November 10, 2019 at 12:17 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ബദ്ധവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

ഒഡിഷ എഫ്‌സിക്കെതിരെ എല്ലാവരും അവരുടെ 100% നൽകിയെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ സഹൽ അബ്ദുൽ സമദ്. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം.

"എല്ലാവരും കളിക്കളത്തിൽ 100% കൊടുത്തിട്ടുണ്ട്. കോച്ച് പ്രൗഡ് ആണ്. കളിക്കാർ പ്രൗഡ് ആണ്. എല്ലാവരും ഹാപ്പി ആണ്." സഹൽ പറഞ്ഞു.

"രാഹുൽ നന്നായി കളിച്ചു, പ്രശാന്ത് നന്നായി കളിച്ചു." സഹതാരങ്ങളെ പ്രശംസിച്ചുകൊണ്ട് സഹൽ പറഞ്ഞു.

[KH_ADWORDS type="3" align="center"][/KH_ADWORDS]

"അത് എനിക്ക് തോന്നുന്നത് പെനാൽറ്റി ആണെന്ന്. ഞാൻ ഒരു വീഡിയോ കണ്ടു. ക്ലിയർ പെനാൽറ്റി ആയിട്ടാണ് തോന്നിയത്. ആ സ്പോട്ടിലെ തീരുമാനമാണ്. ലോകത്തിലെ ഏറ്റവും കഠിനകരമായ ഒരു ജോലിയാണ് റഫറിയുടേത്."സഹൽ പറഞ്ഞു.

പ്രശാന്തിന്റെ ഒരു ക്രോസിൽ നിന്ന് പെനാൽറ്റി ബോക്സിന് ഉള്ളിൽ വെച്ച് ഒരു ഹാൻഡ് ഉണ്ടായിരുന്നതായും താരം പറഞ്ഞു. വിദേശ കളിക്കാരിൽ മുക്കാൽ പേരും പരിക്കിന്റെ പിടിയിൽ ആണെന്നും സഹൽ പറഞ്ഞു.

മുന്നേറ്റനിരയിൽ ഒഡിഷക്കെതിരെ ഒരു മലയാളീ കോംബോ ഉണ്ടായിരുന്നു അതിനെ കുറിച്ച് ചോദിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് യുവതാരം കെപി രാഹുലിന്റെ മറുപടി ഇങ്ങനെ, " അടിപൊളി ആയിരുന്നു. റാഫിക്ക ഹെഡുകൾ വിൻ ചെയ്തു. ഞാൻ, സഹൽ, പ്രശാന്തേട്ടൻ. നല്ല കോംബോ ആയിരുന്നു. നന്നായി ഞങ്ങൾക്ക് പന്ത് വെച്ച് കളിയ്ക്കാൻ പറ്റി."

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

സഹലിനെ ബോക്സിന് ഉള്ളിൽ വീഴ്ത്തിയത് പെനാൽറ്റി തന്നെയാണ് എന്ന അഭിപ്രായം രാഹുൽ പങ്കിട്ടു.

ബദ്ധവൈരികളായ ബെംഗളൂരു എഫ്‌സിയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരം നവംബർ 23ന്. പരിക്കുകളാൽ വളയപ്പെടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഈ ഇടവേള ആശ്വാസകരമാണ്. മധ്യനിര താരം മരിയോ ആർക്വെസ് ബെംഗളൂരു എഫ്‌സി മത്സരത്തിന് മുന്നോടിയായ പൂർണ്ണ ക്ഷമത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.