Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

ഞങ്ങൾക്കും മത്സരങ്ങൾ ജയിക്കണം: മെസ്സി

Published at :December 30, 2019 at 4:32 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ ടീമിന്റെ പ്രകടനത്തിൽ താൻ അതൃപ്‌തനാണെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരം റാഫേൽ മെസ്സി. മത്സരശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു താരം.

ആദ്യ മത്സരത്തിന് ശേഷം വിജയം കണ്ടെത്താനാവാതെ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന പ്രകടനമാണ് മെസ്സി കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ കാമറൂണിൽ നിന്നുള്ള ഈ ഇരുപത്തേഴുകാരന്റെ പ്രകടനം വൻ തോതിൽ ശ്രദ്ധനേടിയിരുന്നു. നോർത്ത് ഈസ്റ്റുമായി 1-1ന്റെ സമനില വഴങ്ങിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി ഇങ്ങനെയായിരുന്നു. [KH_ADWORDS type="3" align="center"][/KH_ADWORDS] "അല്ല, ഞാൻ തൃപ്തനല്ല. ഇന്ന് ഞങ്ങൾക്ക് വിജയം വേണമായിരുന്നു പക്ഷെ 1-1ന്റെ സമനിലയാണ് ഞങ്ങൾ നേടിയത്. പ്രയാസമുള്ള മത്സരം, പ്രയാസമുള്ള പൊസിഷൻ അതുകൊണ്ട് തൃപ്തനാകാൻ സാധിക്കില്ല.". ടീം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം കോച്ചിന് ഉണ്ടെന്നും, ഷറ്റോറിയുടെ തീരുമാനങ്ങളിൽ പൂർണ്ണ തൃപ്തനാണെന്നും താരം വ്യക്തമാക്കി "അതെ. ഉറപ്പായും ഞാൻ തൃപ്തനാണ്. ആരെ കളിപ്പിക്കണമെന്ന് തീരുമാനിക്കാൻ കോച്ചിന് പൂർണ അധികാരമുണ്ട് . ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമാണ്, ഇതെല്ലാം സ്വാഭാവികമാണ്," താരം അഭിപ്രായപ്പെട്ടു. [KH_ADWORDS type="4" align="center"][/KH_ADWORDS] "ഇത് ഒരിക്കലും മറ്റുള്ളവർ പറയുന്നത് പോലെ കളിക്കാൻ പറ്റുന്ന കാര്യമല്ല. ഇന്ന് ഇത് മെസ്സിയെന്ന വ്യക്തിയെയോ മറ്റെന്തിനെയെങ്കിലോ മാത്രം ബന്ധപ്പെടുന്ന കാര്യമല്ല. ഇത് ടീമിനെ സംബന്ധിച്ചുള്ളതാണ്. ഇന്ന് നമ്മുക്ക് ഒരു പോയിന്റാണ് കിട്ടിയത് അതിനാൽ ഇത് വിഷമകരമാണ്. പക്ഷെ ഇത് ഫുട്ബോളാണ് അതുകൊണ്ട് മുമ്പോട്ട് പോകണം." മെസ്സി പറഞ്ഞു. ഓഗ്‌ബെച്ചയുമായുള്ള കൂട്ടുക്കെട്ട് നല്ലതാണെന്നും, കൂടുതൽ മെച്ചപ്പെടാൻ സമയം എടുക്കുമെന്നും താരം പറഞ്ഞു. "ഇത് നല്ലതാണ്. ഈ ഓർഡറിൽ കളിക്കുന്നത്. ഞങ്ങൾ രണ്ടും സ്‌ട്രൈക്കർമാരാണ്‌, പരിശീലനത്തിലും ഞങ്ങൾ ഈ കൂട്ടുക്കെട്ടാണ് ശ്രമിക്കുന്നത്. ഇത് മികച്ചതാകുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇതെല്ലാം ശരിയാവാൻ സമയം എടുക്കും." [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] ആരാധകർ പ്രതീക്ഷിക്കുന്ന ഫലം ഇതല്ല എന്നറിയാമെന്നും, തങ്ങൾക്കും മത്സരങ്ങൾ വിജയിക്കണമെന്നും താരം പറഞ്ഞു. "ആരാധകർക്ക് വേണ്ട ഫലത്തിന് വേണ്ടി ഞങ്ങൾ കഠിനമായി പരിശ്രമിക്കും. ഞങ്ങൾക്ക് അറിയാം നിങ്ങൾ നിരാശരാണ്. ഞങ്ങളും വളരെ നിരാശരാണ് ഞങ്ങൾക്ക് കിട്ടിയ ഫലങ്ങളിൽ. ഞങ്ങൾക്കും കളികൾ ജയിക്കണം. എല്ലാ തവണയും ഇത് തന്നെയാണ് അവസ്ഥ, ഇന്നലെ 1-0 എങ്കിൽ ഇന്ന് 1-1. ഇത് ഞങ്ങളെ സംന്ധിച്ചും വിഷമകരമാണ്." താരം നിരാശയോടെ പറഞ്ഞു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരമാണ് മുസ്തഫ. മധ്യനിരയിലെ പങ്കാളിയായ ആർക്വെസ് മികച്ച താരമാണെന്നും സെനഗലീസ് താരം മുസ്തഫ അഭിപ്രായപ്പെട്ടു. "അതെ. മരിയോ വളരെ നല്ല കളിക്കാരനാണ്. എനിക്ക് അവനെ നേരത്തെ അറിയാം, സ്പെയിനിൽ ആയിരുന്നപ്പോൾ. ഞാൻ അവനെതിരെ കളിച്ചിട്ടുണ്ട്. എനിക്കറിയാം അവൻ വളരെ നല്ല കളിക്കാരനാണ്." താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് കളിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും താരം പറഞ്ഞു. "അതെ. ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങൾ പ്ലേ ഓഫ്‌ കളിക്കുമെന്ന്. ഞങ്ങൾ വിശ്വസിക്കുന്നു." താരം ആവർത്തിച്ച് പറഞ്ഞു.
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.