Khel Now logo
HomeSportsPKL 11Live Score
Advertisement

Football

ഞാൻ ടീമിന്റെ കൂടെയാണ്, കോച്ചിന്റെ കൂടെയാണ്: അനസ് എടത്തൊടിക

Published at :November 10, 2018 at 7:18 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Nutra Supplements)

ali shibil roshan


30ആം വയസ്സ് കഴിഞ്ഞു രാജ്യാന്തര ടീമിൽ കളിച്ചവനാണ് ഞാൻ, അനസ് പറഞ്ഞു.

ആദ്യ മൂന്ന് മത്സരങ്ങൾ സസ്‌പെൻഷൻ കാരണം കളിക്കാതിരുന്ന അനസ്, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കേരളത്തിന് വേണ്ടി കളിച്ചിരുന്നില്ല. ഇതിനെ പറ്റി ചോദിച്ചപ്പോൾ അനസിന്റെ മറുപടി ഇങ്ങനെ, "ആരാണ് കളിക്കുക എന്ന് പറയാൻ പറ്റില്ല. പ്രൊഫെഷണൽ ക്ലബാണ്. 25 കളിക്കാരുണ്ട് ടീമിൽ. നല്ല പ്രതിരോധ ശേഷി ഉള്ള ടീമാണ്, 8 പ്രതിരോധ നിരക്കാർ ടീമിൽ ഉണ്ട്. പ്രതിരോധ നിരയുടെ പിഴവ് കൊണ്ടാണ് ഗോളുകൾ വഴങ്ങിയത് എന്ന് പറയാൻ പറ്റില്ല." അനസ് പറഞ്ഞു.

ഏത് ഘട്ടത്തിലും ഞാൻ ടീമിന്റെയും കോച്ചിന്റെയും കൂടെയാണ്" അനസ് മാധ്യമങ്ങളോട് പറഞ്ഞു.

കുറവ് മത്സരങ്ങൾ കളിക്കുന്നത് കാരണം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അനസിന്റെ മറുപടി ഇങ്ങനെ, "കോച്ചിന്റെ സാഹചര്യം എന്താണെന്ന് എനിക്കറിയില്ല. 30ആം വയസ്സ് കഴിഞ്ഞു രാജ്യാന്തര ടീമിൽ കളിച്ചവനാണ് ഞാൻ. ഈ കാരണത്താൽ സെലക്ഷൻ മിസ്സാവുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല, ചിലപ്പോൾ മിസ്സാവും."

Read More

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

"തീർച്ചയായിട്ടും ഇല്ല എന്ന് തോന്നുന്ന ഒരു വ്യക്തിയാണ് ഞാൻ. സികെ എന്നോട് പറയുകയുണ്ടായി ഞാൻ പറയാത്ത കാര്യം , ചെയ്യാത്ത കാര്യം റിപ്പോർട്ടുകളായി വന്നിട്ടുണ്ടെന്ന്." അനസ് പറഞ്ഞു.

"ലൈവ് വന്നതാണ്. (പ്രീ-മാച്ച് കോൺഫറൻസിന്റെ), പക്ഷേ ഒരു പത്രത്തിൽ  മാത്രം ആ പ്രശ്നം കണ്ടു. എനിക്ക് തോന്നുന്നില്ല അവൻ ഫാൻസിനെ കുറിച്ച് അങ്ങനെ ഒരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട് എന്ന്." സികെ വിനീതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അനസ് പറഞ്ഞു.

Advertisement