തന്റെ ടീമിന്റെ പ്രകടനത്തിൽ സന്തോഷവാനാണെന്നും കോച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഡെർബിയിൽ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപിച്ച് ബെംഗളൂരു എഫ്‌സി 13 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് താരം ക്രിച്ച്മറവിച്ചിന്റെ സെല്ഫ്-ഗോളിലാണ് ബെംഗളൂരു വിജയം കണ്ടത്. 
 
“കൊച്ചിയിൽ നിന്ന് മൂന്ന് പോയിന്റ് നേടാനായി ഒരു മികച്ച പോരാട്ടം കാഴ്ച വെച്ച കളിക്കാരുടെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. അവർ ഒരു മികച്ച ജോലിയാണ് ചെയ്യുന്നത്. ഒരു കോച്ചെന്ന നിലയിൽ, ഇങ്ങനത്തെ കാര്യങ്ങൾ കാണുമ്പോൾ ഞാൻ തൃപ്തനാവണം””

“റഫറിമാരെ കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കരുത്. അതിൽ അവരിൽ സമ്മർദ്ദം ചെലുത്തും. ലോകോത്തര നിലവാരമുള്ള എല്ലാ ക്ലബുകളും റഫറിമാരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടുന്നു.” കോച്ച് പറഞ്ഞു.


Also Read:


പ്രതിരോധനിരക്കാരൻ ആയ ജുവാനെ മാറ്റി സിസ്‌കോയെ കൊണ്ട് വന്നത് ഒരു തന്ത്രപരമായ മാറ്റം ആയിരുന്നു എന്നും കോച്ച് പറഞ്ഞു. 

“ഇത് വരെ ഒന്നും ആയിട്ടില്ല, ഞങ്ങൾക്ക് പ്ലേ-ഓഫിലേക്ക് യോഗ്യത നേടണം, അതിന് ഒരുപാട് പോവാനുണ്ട്. ഞങ്ങൾക്ക് ഇടവേളക്ക് ശേഷം 6 മത്സരങ്ങൾ ഉണ്ട്,. ഞാൻ കളിക്കാരുടെ പ്രകടനത്തിൽ തൃപ്തനാണ്,” കോച്ച് പറഞ്ഞു.