കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകൾക്കും അസ്സിസ്റ് നൽകിയത് ലെൻ ഡൗങ്കൽ ആയിരുന്നു.

ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പറയേണ്ടത് രണ്ട് ഇന്ത്യൻ താരങ്ങളോടാണ്; സഹൽ അബ്ദുൽ സമദിനോടും, സെമിന്ലെൻ ഡൗങ്കലിനോടും.

കേരളാ ബ്ലാസ്റ്റേഴ്‌സ് അടിച്ച രണ്ട് ഗോളുകൾക്കും അസ്സിസ്റ് നൽകിയത് 24 വയസ്സുകാരനായ സെമിന്ലെൻ ഡൗങ്കലാണ്. രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി ഇടത് പാർശ്വത്തിലൂടെ ലെൻ കുതിച്ചു പാഞ്ഞപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു.

ഒരു പോയിന്റ് ഒരു മികച്ച റിസൾട്ട് ആണെന്ന് താരം പറഞ്ഞു.  “ഞാൻ അതീവ സന്തോഷവാനാണ്. ഇന്നത്തെ മത്സരം കുറച്ച് കഠിനമായിരുന്നു കാരണം ഇത് ഒരു എവേ മത്സരം ആയിരുന്നു.” 

“ഒരു പോയിന്റ് എന്നത് നല്ലതാണ്. അടുത്ത മത്സരത്തിൽ ഞങ്ങളുടെ ടീം നന്നായി കളിയ്ക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” സെമിന്ലെൻ ഡൗങ്കൽ കൂട്ടിച്ചേർത്തു.


Read More:


അടുത്ത മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്അ പുണെ സിറ്റി എഫ്സിയെയാണ് നേരിടുക. ഇതിനെ പറ്റി ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ,  “അവർ ഒരു മികച്ച ടീം ആണ്. പക്ഷേ, ഞങ്ങൾ ഒരു ടീമായി കളിക്കാനും, അടുത്ത മത്സരം വിജയിക്കാനും ശ്രമിക്കും.” 

“കഴിഞ്ഞ കുറച്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു, അതിനാൽ അടുത്ത മത്സരം വിജയിക്കാൻ പ്രധാനമാണ്, പക്ഷേ ആ മത്സരവും കഠിനമാവും എന്ന് തോന്നുന്നു.” താരം കൂട്ടിച്ചേർത്തു.