ഗൗരവ് മുഖിയുടെ അഭാവം ടീമിന് വലിയ തിരിച്ചടി ആണെന്നും കോച്ച് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഗോൾ രഹിത സമനില വഴങ്ങിയ ജംഷഡ്‌പൂർ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്സിന് എതിരെ വിജയം ലക്ഷ്യമിട്ടാവും കളിക്കാൻ ഇറങ്ങുക.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ജംഷഡ്‌പൂർ എഫ്‌സി കോച്ച് കേരളത്തിന് മികച്ചൊരു ടീമും മികച്ചൊരു കോച്ചും ഉണ്ടെന്നു പറഞ്ഞു.

“കേരളത്തിന് നന്നായി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അവരുടെ മത്സരങ്ങൾ സമനിലയിൽ ആയത് അവർ അർഹിക്കുന്നില്ല.  അവർക്ക് നല്ലൊരു ടീമും നല്ലൊരു കോച്ചും ഉണ്ട്. അവരുടെ ആരാധകരുടെ മുൻപിലാണ് അവർ കളിക്കുന്നത്. ഞങ്ങൾ നാളെ കളിക്കാൻ തയ്യാറാണ്. അവർ ഒരു ടീമായി നല്ല രീതിയിൽ കളിക്കുന്നു.”


Read More: ടീമിന്റെ വിജയമാണ് എന്റെ പ്രകടനത്തെക്കാൾ പ്രധാനം: ധീരജ് സിങ്


മികച്ച പ്രകടനം പുറത്തെടുത്ത ആരാധകരെ ത്രസിപ്പിച്ച മൈക്കൽ സൂസൈരാജ് മെച്ചപ്പെട്ടിട്ടുണ്ടെന്നും കോച്ച് പറഞ്ഞു. “നാഷണൽ ടീമിന്റെ കോച്ചാണ് അവൻ [സൂസൈരാജ്] റെഡി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. എനിക്ക് അവൻ നാഷണൽ ടീമിൽ ഉണ്ടാവാൻ ആണ് ഇഷ്ടം പക്ഷേ അതെന്റെ ജോലിയല്ല.”

ടിം കാഹിൽ നന്നായി കളിക്കുണ്ടെന്നും കോച്ച് പറഞ്ഞു. “ടിം നന്നായി കളിക്കുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് അവൻ പത്ത് ദിവസങ്ങൾ മുൻപാണ് വന്നത്. നാളെ കളിക്കാൻ അവൻ തയ്യാറാവും എന്നാണ് ഞാൻ കരുതുന്നത്, ഞങ്ങൾക്ക് അവന്റെ സഹായം ആവശ്യമാണ്.”

ഗൗരവ് മുഖിയുടെ അഭാവം ടീമിന് തിരിച്ചടിയാണെന്നും സെസാർ ഫെറാണ്ടോ പറഞ്ഞു. “അവൻ ഒരു നല്ല കളിക്കാരൻ ആണ്. മറ്റു കളിക്കാരിൽ നിന്നും അവൻ വ്യത്യസ്‍തനാണ്.”