മുംബൈക്കെതിരെയുള്ള മത്സരം തങ്ങൾക്ക് ജയിക്കണം എന്നും ജെയിംസ് പറഞ്ഞു.

കേരളം കഴിഞ്ഞ 10 മത്സരങ്ങളിലും വിജയിച്ചിട്ടില്ല. ടീമിന്റെ ഇത് വരെയുള്ള ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡ് ആണിത്. ടീമിന് പ്ലേഓഫിലേക്ക് യോഗ്യത നേടാൻ സാധ്യത ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സാധ്യത ഉണ്ടെന്നാണ് കോച്ച് ജെയിംസ് മറുപടി പറഞ്ഞത്.

“വിജയിക്കാതിരിക്കുന്നത് എല്ലാ ടീമിനും ബുദ്ധിമുട്ടാണ്. കണക്ക് നോക്കുമ്പോൾ, പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ഞങ്ങൾക്ക് ഇനിയും സാധ്യത ഉണ്ട്, ഞങ്ങൾക്ക് വിശ്വാസവും ഉണ്ട്. ഞങ്ങൾ യോഗ്യത നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

“മത്സരങ്ങൾ ജയിക്കാൻ സമ്മർദ്ദമുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഇനിയുള്ള മത്സരങ്ങൾ സമനിലയിൽ ആവാൻ പറ്റില്ല.” ജെയിംസ് പറഞ്ഞു.

എ എഫ് സി ഏഷ്യൻ കപ്പിനുള്ള 34-അംഗ സാധ്യത ടീമിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് അഞ്ച് താരങ്ങൾ ഉണ്ട്. നാഷണൽ ടീം കോച്ച് കോൺസ്റ്റന്റൈൻ തങ്ങളുടെ താരങ്ങളെ വിശ്വാസം ഉണ്ടെന്നാണ് ജെയിംസ് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.

“എ എഫ് സി ഏഷ്യൻ കപ്പിലേക്കുള്ള ഇന്ത്യയുടെ സാധ്യത ടീമിൽ 5 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉള്ളത് ടീമിനെ ആത്മവിശ്വാസം വർധിപ്പിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത്. ഞങ്ങളുടെ കളിക്കാരിൽ കോച്ച് കോൺസ്റ്റന്റൈൻ വിശ്വാസം ഉണ്ട്.” ജെയിംസ് പറഞ്ഞു.