സമനില നേടിയാൽ മാത്രം പ്ലേ-ഓഫിലേക്ക് യോഗ്യത നേടാൻ കഴിയില്ല എന്നും ജെയിംസ് പറഞ്ഞു.

തുടർച്ചയായ നാലാം സമനില. നാല് മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിയുമായിരുന്ന മത്സരങ്ങൾ. ആരാധകർ പ്രതീക്ഷിച്ച അറ്റാക്കിങ് ഫുട്ബോൾ പുറത്തെടുത്തിട്ടും ഗോളുകൾ മാത്രം അകന്ന് നിൽക്കുന്നു.

മത്സരശേഷം മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് തന്റെ നിരാശ മറച്ചുവെച്ചില്ല. അപരാജിതരാവുന്നത് നല്ലതാണ്, പക്ഷെ പോയിന്റുകൾ വേണമെന്ന് കോച്ച് പറഞ്ഞു. “ഇത് വെറും ഒരു പോയിന്റ് ആണ്. തോൽക്കാതിരിക്കുന്നത് നല്ല കാര്യമാണ്, പക്ഷേ പോയിന്റുകൾ വേണം. ഇന്നത്തെ പ്രകടനം ഒരു പോയിന്റിൽ കൂടുതൽ അർഹിച്ചിരുന്നു.” ജെയിംസ് പറഞ്ഞു.

പുണെക്ക് എതിരെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്തെ അലസതയാണ് അവരെ വിജയം നേടുന്നതിൽ നിന്ന് അകറ്റിയത്.

ഇതിനെ പറ്റി ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “അടുത്തതായി ഞങ്ങൾ കളിക്കുന്നത് ഇന്ത്യയിലെ മികച്ച ക്ലബുകളിൽ ഒന്നായ ബെംഗളൂരു എഫ്‌സിയുമായിട്ടാണ്. അതിനാൽ, അത് ഒരു കഠിനമായ മത്സരമാവും, ഞങ്ങൾ ഗോൾമുഖത്ത് കുറച്ച് കൂടി ക്ലിനിക്കൽ ആകണം”

പുണെയുടെ ഗോൾ മികച്ചതായിരുന്നുവെന്നും, അവിടെ പ്രതിരോധത്തിന് വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നുള്ള എന്നും ജെയിംസ് പറഞ്ഞു.

“സ്റ്റാൻകോവിച്ചിന്റേത് മികച്ച ഗോളാണെന്നും, പ്രതിരോധനിരക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയില്ല, അതിനാൽ തന്നെ ഞങ്ങൾ നിർഭാഗ്യരാണ്. ഞങ്ങൾ ഫിനിഷിങ്ങിൽ മെച്ചപ്പെടുത്തണം.”

“ഒന്നാമത്തെ ഗോളിന് അപ്പുറം, ഞങ്ങൾക്ക് അവസരം കിട്ടി, പക്ഷെ ഗോളുകളായി മാറ്റാൻ കഴിയുന്നില്ല, അത്  നിരാശപ്പെടുത്തുന്ന കാര്യമാണ്.” താരം തന്റെ നിരാശ മറച്ചുവെച്ചില്ല.

“ഞങ്ങൾ ഈ മത്സരത്തിൽ ക്ലിനിക്കൽ ആകാൻ കഴിഞ്ഞില്ല. ഞങ്ങൾ ഗോൾമുഖത്തേക്ക് 8 ഷോട്ടുകൾ അടിച്ചു, അത് ഒരു നല്ല കാര്യമാണ്, അത് നിങ്ങൾക്ക് നിർബന്ധമായും ഗോളുകൾ തരണമെന്നില്ല.” ജെയിംസ് കൂട്ടിച്ചേർത്തു.