Advertisement
ഷറ്റോറി ഞങ്ങൾക്ക് പിതാവിന് തുല്യം: മെസ്സി ബൗളി
Published at :January 22, 2020 at 3:13 AM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
Advertisement
സുനിൽ ഛേത്രിയെ പോലെ ഒരുപാട് മികച്ച താരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും താരം പറഞ്ഞു.
ഈ കഴിഞ്ഞ ഓഗസ്റ്റ് 24ന് റാഫേൽ മെസ്സി ബൗളിയെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ ഏവരും സന്തോഷത്തോടെയല്ല ആ വാർത്തയെ സ്വീകരിച്ചത്. താരത്തിന്റെ നടുവിലെ 'മെസ്സി' എന്ന പേര് അദ്ദേഹത്തിന് ഗുണം ചെയ്തില്ല എന്ന് തന്നെ വേണം പറയാൻ. മെസ്സി എന്ന പേരിനെ മുൻനിർത്തി പലരും അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കി. എന്തിന് പറയുന്നു 'കുന്നംകുളം മെസ്സി' എന്നുവരെ അദ്ദേഹത്തെ ഒരു ആരാധകൻ കളിയാകുകയുണ്ടായി. [KH_ADWORDS type="3" align="center"][/KH_ADWORDS] എന്നിരുന്നാലും ഈ പരിഹാസങ്ങൾക്ക് അറുതിവരുത്താൻ അദ്ദേഹത്തിന് അധിക സമയമൊന്നും വേണ്ടി വന്നില്ല എന്ന് വേണം പറയാൻ. ആത്മസംയമനം കൊണ്ട് വൻ തിരിച്ചുവരവ് നടത്തിയ അദ്ദേഹം ഖേൽ നൗ-നോട് മനസ്സ് തുറക്കുകയുണ്ടായി. റാഫേൽ മെസ്സി ബൗളി. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ സീസണിലെ പ്രിയ താരങ്ങളിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. കഠിനാധ്വാനം കൊണ്ടും, പ്രകടനം കൊണ്ടും ഈ കാമറൂണുകാരൻ മെസ്സി ആരാധകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 27കാരനായ സെന്റർ ഫോർവേഡ് താരം തന്റെ കരിയറിന്റെ പ്രധാന ഘട്ടത്തിലൂടെ പോകുമ്പോൾ താൻ ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഒട്ടും ഖേദിക്കുന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. " കൂടുതൽ മികച്ചത് ചെയ്യാൻ പറ്റിയ സുവർണാവസരമാണ് ഈ പ്രായം. വളരെ മികച്ച നിലയിലാണ് ഇപ്പോൾ ഞാൻ എന്നാണ് കരുതുന്നത്. അതിനാൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ തുടക്കമാണ് " അദ്ദേഹം പറഞ്ഞു. മുൻപ് ഇറാൻ, ചൈനീസ് ലീഗുകളിൽ കളിച്ചിട്ടുള്ള മെസ്സി ബൗളി ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. " ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുന്നതിനാൽ എനിക്ക് ഇത് വളരെ നല്ല നിമിഷമാണ്. അതിനാൽ ഞാൻ ഇവിടെ സന്തുഷ്ടനാണ്. ഞാൻ ഇപ്പോഴുള്ള കാര്യങ്ങളിൽ ശ്രദ്ധാലുവാണ്. ഭാവിയെപറ്റി നമുക്ക് ആർക്കും പറയുവാൻ സാധിക്കില്ല. ദൈവത്തിന് മാത്രമേ നമ്മുടെ ഭാവി എന്താണെന്നറിയുകയുള്ളു. എന്നാൽ കഴിവിന്റെ പരമാവധി നൽകി എൻ്റെ ലക്ഷ്യങ്ങൾ നേടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം " അദ്ദേഹം വിവരിച്ചു. ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം പിന്നീട് ഒൻപത് മത്സരങ്ങൾ ജയം അന്യമായി നിന്ന ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ്, എ ടി കെ എന്നീ ടീമുകൾക്കെതിരെ നേടിയ ജയത്തോടെ വൻ തിരിച്ചുവരവിനു കളമൊരുങ്ങിയിരിക്കുകയാണ്.

Latest News
- Former Argentine goalkeeper believes Cristiano Ronaldo 'has always been better' than Lionel Messi
- How many Real Madrid players can miss second-leg vs Manchester City for another yellow card?
- ISL 2024-25: Updated Points Table, most goals, and most assists after match 124, Bengaluru FC vs Jamshedpur FC
- Who is Cobham Messi? Meet Chelsea academy player Ibrahim Rabbaj
- Sevilla vs Barcelona: Live streaming, TV channel, kick-off time & where to watch LaLiga 2024-25
Advertisement
Trending Articles
Advertisement