Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

ജെസ്സെൽ കാർനെയ്‌റോ കേരള ബ്ലാസ്റ്റേഴ്സിൽ 2023 വരെ തുടരും

Published at :July 2, 2020 at 12:45 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


കഴിഞ്ഞ വർഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ടത്തലാണ് ജെസ്സെൽ കാർനെയ്‌റോ എന്ന ലെഫ്ട് ബാക്ക്.

പുതിയ കരാർ പ്രകാരം 2023 വരെ ജെസ്സെൽ കാർനെയ്‌റോ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നിർദേശ പ്രകാരമാണ് ഗോവൻ പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടിരുന്ന ജെസ്സലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാൽ അദ്ദേഹത്തിന്റെ വരവിനെ ഒരു സാധാരണ സൈനിങ്ങായാണ് ആരാധകർ കണക്കാക്കിയത് .എന്നാൽ അക്ഷരാർഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണിൽ ജെസ്സെൽ കാഴ്ചവെച്ചത്.

18 മത്സരങ്ങളിൽ നിന്ന് 5 അസ്സിസ്റ്, 55 ക്രോസ്സ്, 28 ടാക്കിളുകൾ ,78 ക്ലിയറൻസുകൾ, ഈ കണക്കുകൾ പറയും ജെസ്സെൽ കാർനെയ്‌റോ എന്ന ഗോവൻ താരം എതിർ ടീമുകൾക്ക് എത്രത്തോളം അപകടം വിതച്ചു എന്നത്.

https://twitter.com/KeralaBlasters/status/1278302150393651201

ഈ നീക്കത്തെ കുറിച്ചു ജെസ്സെൽ പറഞ്ഞതിങ്ങനെ - 'ക്ലബ് തങ്ങളുടെ ആദ്യ ഐ‌.എസ്.‌എൽ ട്രോഫി ഉയർത്തുമ്പോൾ ടീമിന്‍റെ ഭാഗമാകാനാണ് ഞാൻ ലക്ഷ്യമിടുന്നത്. എന്‍റെ കഴിവ് തെളിയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എനിക്ക് അവസരം നൽകി, തുടർന്നും മികച്ച ശ്രമങ്ങൾ നടത്താനും വരാനിരിക്കുന്ന സീസണുകളിൽ ക്ലബ്ബിന്‍റെ ലക്ഷ്യങ്ങൾക്കായി ക്ലബിനൊപ്പം നല്‍കുവാനും ഞാൻ പ്രതീക്ഷിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'

കഴിഞ്ഞ സീസണിലെ ജെസ്സലിന്റെ പ്രകടനത്തെ കുറിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഈൽകോ ഷെറ്റോറി മുൻപ് പറഞ്ഞതിങ്ങനെ - “ജെസ്സെൽ ഒരു യുവ താരമല്ല, 29-30 വയസ്സുണ്ട് അദ്ദേഹത്തിന്. ഐ ലീഗിനേക്കാൾ നിലവാരം കുറഞ്ഞ ഗോവ പ്രൊ ലീഗിലാണ് അദ്ദേഹം കഴിഞ്ഞ 2 സീസൺ കളിച്ചത്. അദ്ദേഹത്തിന്റെ വേഗതയുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ തെറ്റുകൾ തിരുത്തി അതിൽ നിന്ന് പാഠങ്ങൾ പഠിച്ചെടുത്തത് അദ്ദേഹം മുന്നേറി. കുറച്ചു തെറ്റുകൾ വരുത്തിയെങ്കിലും, കുറെ അസിസ്റ്റുകൾ നൽകാനും ജെസ്സെലിനായി. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കാനുള്ള മികച്ച കഴിവു അദ്ദേഹത്തിനുണ്ട്.“

പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങാൻ കഴിയുമെന്നതാണ് ജെസ്സലിന്റെ പ്രത്യേകത. ലെഫ്ട് ബാക്ക് പൊസിഷനിൽ നിന്ന് പലപ്പോഴും ബോളുമായ് കേറി വന്ന് കണിശമായ ക്രോസ്സുകൾ കൊടുക്കുന്ന ജെസ്സലിനെ ഒട്ടേറെ തവണ കഴിഞ്ഞ സീസണിൽ ആരാധകർക്ക് കാണാനായി.

പലപ്പോഴും ലോങ്ങ് റേഞ്ച് ഷോട്ടുകൾ എടുക്കാനും ജെസ്സെൽ മടി കിട്ടിയിരുന്നില്ല.ഓരോ കളിയിലും നാലിലധികം ക്ലീയറൻസുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ലോങ്ങ് ബോൾ നൽകുന്നതിലും അദ്ദേഹം മോശക്കാരനല്ല, എന്നാൽ ഏരിയൽ ഡ്യുവലുകളുടെ കാര്യത്തിൽ ജെസ്സെൽ അല്പം പുറകോട്ടാണ്. കളിച്ച 18 മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയത് ടീമിൽ അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 18 മത്സരങ്ങളും 90 മിനുട്ടും പൂർത്തികയാക്കിയ ജെസ്സെൽ തന്റെ ഫിറ്റ്നസിന്റെ കാര്യത്തിലും മുൻപിൽ തന്നെയെന്ന് വ്യക്തമാക്കുന്നു.

മുൻപ് ഡെംപോ,ചർച്ചിൽ ബ്രോതേഴ്സ്,പുണെ ഫ് സി ,സാൽഗോക്കർ ഫ് സി ,ഗോവ സംസ്ഥാന ടീം തുടങ്ങിയ ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.നിരവധി ഐ എസ് ൽ ക്ലബ്ബ്കളുടെ ഓഫർ നിരസിച്ചിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ജെസ്സെൽ തീരുമാനം എടുത്തത്.ഫുൾ ബാക്കുകളെ നല്ല രീതിയിൽ ഉപയോഗിക്കുന്ന പരിശീലകനാണ് കിബു വികുന.

സ്ഥിരതയാർന്ന പ്രകടനം അടുത്ത സീസണിലും അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിനായി തുറക്കപ്പെടും. ജെസ്സെലും നിഷു കുമാറും കൂടി ഫുൾ ബാക്കുകളുടെ ജോലി കൃത്യമായി ചെയ്യുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.