ചെന്നൈയിൻ എഫ്‌സിയോടൊപ്പവും ബെംഗളൂരു എഫ്‌സിയോടൊപ്പവും ഐഎസ്എൽ കിരീടം നേടിയ താരമാണ് ഖബ്‌റ.

ബെംഗളൂരു എഫ്സിയുടെ മുൻ പ്രതിരോധ താരം ഹർമൻജോത് ഖബ്‌റയെ ഒന്നിൽ കൂടുതൽ വർഷത്തേക്കുള്ള കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സൈൻ ചെയ്തതായി ഖേൽ നൗ മനസിലാക്കുന്നു. താരം ക്ലബ് വിട്ടതായി ബെംഗളൂരു എഫ്‌സി കഴിഞ്ഞ ഞായറാഴ്ച എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

“ ഹർമൻജോത് ഖബ്‌റ കേരളം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചു. “ ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഒന്നിൽ കൂടുതൽ സീസൺ താരത്തെ ടീമിൽ നിലനിർത്തുന്ന കരാറിലാണ് ക്ലബ് മുപ്പത്തിമൂന്ന്കാരനായ താരവുമായി ഒപ്പുവെച്ചത് എന്നും ഞങ്ങൾ മനസിലാക്കുന്നു. മറ്റ് ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് താരത്തിന് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും , ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ആരാധകക്കൂട്ടമാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്താൻ പ്രേരിപ്പിച്ചത്. 

ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളര്ന്നു വന്ന താരം ഇന്ത്യയിലെ മുൻ നിര ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. തുടർന്ന് സ്പോർട്ടിങ് ക്ലബ് ഡെ ഗോവയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ താരം ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടിയാണ് താരം ലീഗിൽ അരങ്ങേറ്റം നടത്തിയത്. 

ആദ്യ മൂന്ന് സീസണുകളിൽ ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമായിരുന്ന താരം 2015ൽ ഐഎസ്എൽ കിരീടം നേടിയിട്ടുണ്ട്. തുടർന്ന് 2018-19 സീസണിൽ ബെംഗളൂരു എഫ്‌സിയോടൊപ്പം കിരീട നേട്ടം ആവർത്തിച്ചിട്ടും ഉണ്ട്. ഈസ്റ്റ് ബംഗാളിനോടൊപ്പം ഖബ്‌റ  കൽക്കത്ത ഫുട്ബോൾ ലീഗ്, ഫെഡറേഷൻ കപ്പ്, ഐഎഫ്എ  ഷീൽഡ് എന്നിവയും നേടിയിട്ടുമുണ്ട്. ഇന്ത്യൻ ദേശീയ ജൂനിയർ – സീനിയർ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2016 ഡിസംബറിൽ വായ്‌പ അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്‌സിയിൽ എത്തിയ താരത്തെ തുടർന്ന് സ്ഥിരമാകുകയായിരുന്നു. കഴിഞ്ഞ കുറച്ചു സീസണുകളിലായി ബെംഗളൂരു എഫ്‌സിയുടെ ഭാഗമായിരുന്ന താരം ഒരു പ്രതിരോധതാരം എന്ന നിലയിലും ഒരു മധ്യനിരതാരം എന്ന നിലയിലും ഒരേ പോലെ കളിക്കളത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കളിക്കളത്തിൽ  വിജയിക്കാൻ വേണ്ടിയുള്ള തൃഷ്ണ പ്രകടിപ്പിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സിന് കളിക്കളത്തിൽ ഒരു മുതൽക്കൂട്ട് ആകുമെന്നത് തീർച്ചയാണ്. 

കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ 2020-21 സീസണിൽ പോയിന്റ് ടേബിളിൽ അവസാനസ്ഥാനങ്ങളിലാണ് ലീഗ് അ വസാനിപ്പിച്ചത്.  ഇരുപത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടേണ്ടി വന്ന ടീം സീസണിന്റെ അവസാന ഘട്ടത്തിൽ മുഖ്യ പരിശീലകൻ കിബു വിക്കുനയുമായി വഴി പിരിയുകയുണ്ടായി.  നിലവിൽ പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിലിലാണ് ക്ലബ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിൻസി ബാരെറ്റോയുമായി കരാർ ഒപ്പുവെച്ചതായി ഖേൽ നൗ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.  കൂടാതെ അടുത്ത സീസണിന് മുന്നോടിയായി മറ്റ് ചില താരങ്ങളോടും ക്ലബ് ചർച്ചകൾ നടത്തുന്നുണ്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കളത്തിൽ ടീമിന് നയിക്കാനുള്ള ഒരു നായകൻറെ കുറവ് ഉണ്ട് . ഖബ്‌റയുടെ വരവോടു കൂടി വരും സീസണുകളിൽ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്നത് തീർച്ചയാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.