Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

കൊമ്പ് കുലുക്കാൻ കൊമ്പന്മാർ, അരങ്ങ് തകർക്കാൻ മഞ്ഞപ്പട

Published at :July 15, 2018 at 8:13 PM
Modified at :October 23, 2019 at 8:34 PM
Post Featured Image

ali shibil roshan


ഇത്തരത്തിലുള്ള ഒരു ടൂർണമെന്റ് ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ അരങ്ങേറുന്നത്.

ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് ടൊയോട്ട യാരിസ് ലാലിഗ വേൾഡിന്റെ പ്രഖ്യാപനം നടന്നത്. ജൂലൈ 24 മുതൽ 28 വരെ നടക്കുന്ന ത്രികോണ ടൂർണമെന്റിൽ ഐ എസ് എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സും, ലാ ലീഗയിലെ ജിറോണാ എഫ് സിയും, എ- ലീഗിലെ മെൽബൺ സിറ്റിയും തമ്മിൽ തമ്മിൽ പോരടിക്കും.

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇത്തരം ഒരു ടൂർണമെന്റിനെ ആരാധകർ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ആരാധകർക്കിടയിൽ ആവേശം ജനിപ്പിക്കുന്ന, ഈ ടൂർണമെന്റിന്റെ കുറിച്ചുള്ള അഞ്ച് കാര്യങ്ങൾ.

The tournament will begin from July 24

5. ഇന്ത്യൻ മണ്ണിൽ അന്താരാഷ്ട്ര നിലാവാരമുള്ള ടൂർണമെന്റുകൾ

മെൽബൺ സിറ്റി കളിക്കുന്നത് ഓസ്‌ട്രേലിയയിലെ ഒന്നാം ഡിവിഷൻ ടൂര്ണമെന്റായ എ-ലീഗിലാണ്. മുൻ വിഗാൻ പരിശീലകനായ വാറൻ ജോയ്‌സിന്റെ ശിക്ഷണത്തിൽ ടീം ഇക്കഴിഞ്ഞ എ-ലീഗിൽ മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് റൌണ്ട് അവസാനിപ്പിച്ച്‌, ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

മറുവശത്ത് ജിറോണയാകട്ടെ ഇക്കഴിഞ്ഞ ലാ ലീഗയിൽ യുവേഫ ചാമ്പ്യൻസ് ലീഗ്   കിരീടധാരികൾ ആയ റയൽ മാഡ്രിഡിനെയും, മറ്റു പല വമ്പന്മാരെയും തോൽപ്പിച്ചു പത്താം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

ഇതിൽ നിന്ന് തന്നെ ഇരു ടീമുകളുടെയും നിലവാരം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഈ ടീമുകൾ ഇന്ത്യയിൽ മത്സരിക്കുമ്പോൾ ലോകത്തര നിലവാരം ഉള്ള, ആവേശം നിറക്കുന്ന മത്സരങ്ങൾ പിറക്കും എന്നുറപ്പ്.

4. ആവേശം നിറക്കാൻ പോവുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിന് ഉള്ള വെടിക്കെട്ട് തുടക്കം.

ടൊയോട്ട യാരിസ് ലാ ലീഗ്‌ വേൾഡ് ഒരു പ്രീ-സീസൺ ടൂർണമെന്റ് മാത്രമാണെങ്കിലും, വരാൻ പോവുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിനുള്ള ഒരു വെടിക്കെട്ട് തുടക്കം ആകും ഇത്.

ഈ ടൂർണമെന്റിന് ഇത് വരെ കിട്ടിയിട്ടുള്ള പ്രതികരണം അവിശ്വസനീയമാണ്. ഫുട്ബോളിനെ നെഞ്ചോട്  ചേർത്ത് സ്നേഹിക്കുന്ന കേരളത്തിൽ ഈ ടൂർണമെന്റ് ഒരു വൻ വിജയം ആകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

3. ജിങ്കനും അനസും കൊമ്പന്മാരുടെ ജേഴ്സിയിൽ

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യൻ ഫുട്ബോൾ ടീം വളർച്ചയുടെ പാതയിലാണ്. ഫിഫ റാങ്കിങ്ങിലും ഇന്ത്യൻ ടീം വൻ കുതിച്ചു ചാട്ടം ആണ് നടത്തിയിട്ടുള്ളത്. ഇതിൽ ജിങ്കനും അനസ് എടത്തൊടികയും തീർത്ത പ്രതിരോധ കോട്ടക്കും തുല്യ അവകാശം ആണ് ഉള്ളത്.

എതിർ നിരയുടെ ആക്രമങ്ങളുടെ മുനയൊടിക്കാൻ ഇന്ത്യൻ വിശ്വസ്തരായ പ്രതിരോധ-ദ്വയത്തിന് കഴിഞ്ഞിരുന്നു. ഇത്തവണ, ടൊയോട്ട യാരിസ് ലാ ലീഗയിൽ ഈ രണ്ടു താരങ്ങളും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേർസി അണിയും. കഴിഞ്ഞ നാല് കൊല്ലങ്ങളിലും മഞ്ഞപ്പടയുടെ വിശ്വസ്ത താരമാണ് സന്ദേശ് ജിങ്കൻ. അനസ് എടത്തൊടികയാട്ടെ, കേരളത്തിന്റെ സ്വന്തം താരവും. ഇരുവരും എങ്ങനെ വിദേശ വമ്പന്മാരെ തടഞ്ഞു നിറുത്തം എന്ന ആകാംക്ഷയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

2.  അടങ്ങാത്ത ആവേശവും, ഇടറാത്ത ആരവവുമായി മഞ്ഞപ്പട

കഴിഞ്ഞ ഐ എസ് എൽ ടൂര്ണമെൻറ്റിൽ കേരളം 9 മത്സരങ്ങൾക്ക് ആതിഥേയത്തം വഹിച്ചു. എല്ലാ മത്സരങ്ങളിലും കൊച്ചിയെ മഞ്ഞ പുതപ്പിച്ച മഞ്ഞപ്പട ഇത്തവണയും അരങ്ങ് തകർക്കും എന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക വൃന്ദങ്ങളിൽ ഒന്നായ മഞ്ഞപ്പടക്ക് ലാ ലീഗയിലെയും, ഓസ്‌ട്രേലിയയിലെയും പോരാളികളുടെ മുന്നിൽ തങ്ങളുടെ വരവ് അറിയിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത്.

1. ഭാവിയിലെ ഇത്തരം ടൂർണമെന്റുകൾ നടത്താൻ ഇന്ത്യക്കുള്ള പരീക്ഷണം

വികസിച്ചു കൊണ്ടിരിക്കുന്ന, അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിന് ഈ ടൂർണമെന്റ് ഒരു പരീക്ഷണം ആണ്. വിജയിച്ചാൽ  ഇത്തരത്തിലുള്ള കൂടുതൽ ടൂർണമെന്റുകൾ ഇന്ത്യയെ തേടി വരും.

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

ലാ ലീഗ്‌ നേരിട്ട് കൈകോർത്ത് നടത്തുന്ന ഈ ടൂർണമെന്റ് ഇന്ത്യക്ക് അന്താരാഷ്ട്ര ടൂർണമെന്റുകൾ നടത്താനുള്ള പര്യാപ്തത ഉണ്ട് എന്നുള്ളതിന് ഒരു തെളിവ് കൂടിയാകും,

ഫിഫ അണ്ടർ 17 ലോക കപ്പ് വിജയാകരമായി ആതിഥേയത്തം വഹിച്ച ഇന്ത്യയുടെ ചിറകിലേക്കുള്ള മറ്റൊരു പൊൻതൂവലാകുമോ ഈ ടൂർണമെന്റ്?

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.