Khel Now logo
HomeSportsICC Women's World CupLive Cricket Score
Advertisement

Football

ആരാധക പിന്തുണ ഒരു പ്രധാന ഘടകമാവും: ബിനോ ജോർജ്

From stunning victories to unforgettable moments, get the inside scoop on every major story in the sports world.
Published at :October 30, 2018 at 10:14 PM
Modified at :December 13, 2023 at 1:01 PM
ആരാധക പിന്തുണ ഒരു പ്രധാന ഘടകമാവും: ബിനോ ജോർജ്

(Courtesy : Nutra Supplements)

നെറോക്കയുടെ കഴിഞ്ഞ മത്സരം കാണാൻ 26412 ആരാധകർ വന്നിരുന്നു.

ആദ്യ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ഗോകുലം കേരളാ 1-1ന് സമനിലയിൽ തളച്ചപ്പോൾ, മറുവശത്ത് നെറോക്ക വമ്പന്മാരായ Quess ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചു. നാളെ നെറോക്കയുടെ മൈതാനത്ത് ഇരു ടീമുകളും കളിയ്ക്കാൻ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നുണ്ടാവില്ല.

കഴിഞ്ഞ മത്സരത്തിൽ, മോഹൻ ബഗാന്റെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് ഗോകുലം കേരളാ മികച്ച പ്രകടനം പുറത്തെടുത്തത്. നാളത്തെ മത്സരത്തിൽ, ഇതേ ഫോം തുടരാൻ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും ടീം.

നാളത്തെ മത്സരത്തിന് മുന്നോടിയായി, മാധ്യമങ്ങളെ കണ്ട ഗോകുലം കേരളാ കോച്ച് ബിനോ ജോർജ് കഴിഞ്ഞ മത്സരത്തിൽ നെറോക്ക നന്നായി കളിച്ചിരുന്നുവെന്ന് പറഞ്ഞു. "നെറോക്ക നന്നായി കളിക്കുന്നു, Quess ഈസ്റ്റ് ബംഗാളിന് എതിരെ അവർ  ആധിപത്യം കാണിച്ചു, പക്ഷേ ഗോൾ അടിക്കാൻ കഴിഞ്ഞില്ല."

"ഞങ്ങൾക്കും പന്ത് കൈവശം വെച്ച് കളിയ്ക്കാൻ കഴിയുന്ന നല്ല കളിക്കാർ ഉണ്ട്. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ  ബെഞ്ചും ഇത്തവണ ശക്തമാണ്," കോച്ച് കൂട്ടിച്ചേർത്തു.

Read More:

നെറോക്കക്ക് നല്ല ആരാധക പിന്തുണ ഉണ്ടെന്നും, അത് ഒരു പ്രധാന ഘടകം ആയേക്കാം എന്നും കോച്ച് പറഞ്ഞു. "മണിപ്പൂരിൽ നിന്നുള്ള ഞങ്ങളുടെ  പ്രീതവും മുയിറാങ്ങും നാളെ കളിക്കാൻ അവസരം കിട്ടും. നെറോക്കക്ക് അവരുടെ മൈതാനത്ത് നല്ല പിന്തുണയാണുള്ളത് , അത് ഒരു പ്രധാന ഘടകമാണ്."

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

അതേ സമയം, തങ്ങളുടെ ശൈലിയിൽ തങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെന്ന് വൈസ് ക്യാപ്റ്റൻ റാഷിദ് പറഞ്ഞു. "ഞങ്ങൾ മത്സരത്തിന് വേണ്ടി നന്നായി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അവർക്കെതിരെ ഞങ്ങൾ രണ്ട് മത്സരങ്ങൾ തോറ്റിരുന്നു. ഇത്തവണ ഞങ്ങൾ മൂന്ന് പോയിന്റ് കിട്ടാനാണ് ശ്രമിക്കുന്നത്."

"ഞങ്ങളുടെ ശൈലിയിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്, പക്ഷെ ഞങ്ങൾ എതിരാളികളെയും അവരുടെ കഴിവിനെയും ബഹുമാനിക്കുന്നു."താരം കൂട്ടിച്ചേർത്തു.

ali shibil roshan
ali shibil roshan

Where passion meets insight — blending breaking news, in-depth strategic analysis, viral moments, and jaw-dropping plays into powerful sports content designed to entertain, inform, and keep you connected to your favorite teams and athletes. Expect daily updates, expert commentary and coverage that never leaves a fan behind.

Advertisement
Advertisement