Khel Now logo
HomeSportsIPL 2024Live Score
Advertisement

Football in Malayalam

ഐ എസ് എൽ ഫിക്സ്ചറിൽ വൻ മാറ്റങ്ങൾ, കൊമ്പന്മാരുടെ രണ്ടു മത്സരങ്ങൾക്ക് മാറ്റം

Published at :December 21, 2017 at 8:53 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


എ എഫ് സി കപ്പും,  ഖേലോ ഇന്ത്യ എന്ന പരിപാടിയുമാണ്  ഐ എസ് എൽ സംഘാടകരെ ഫിക്സ്ചറിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുന്നത് 

ഇന്ത്യൻ സൂപർ ലീഗിന്റെ നാലാം എഡിഷനിലെ ചില മത്സരങ്ങളുടെ തിയ്യതി മാറ്റേണ്ടി വരുമെന്ന് സൂചന. കളി നടക്കേണ്ട തിയ്യതികളിൽ മൈതാനങ്ങൾ ലഭ്യമല്ലാത്തതാണ് അധികൃതരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ഇന്ത്യൻ സൂപർ ലീഗിലേക്ക് പുതുതായി പ്രവേശനം നേടിയ ബെംഗളൂരു എഫ്‌സിക്ക് ജനുവരി 30ആം തിയ്യതി ഭൂട്ടാൻ ക്ലബ്ബായ ട്രാൻസ്‌പോർട് യുണൈറ്റഡിന് എതിരെ  എ.എഫ്സി. കപ്പ് മത്സരം ഉണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബെംഗളൂരു എഫ്‌സിക്ക് ചെന്നൈയിൻ എഫ്‌സിക്കെതിരെ എവേ  മത്സരമുണ്ട്. ഇതാണ് സംഘാടകരെ മത്സരം മാറ്റാൻ നിർബന്ധിക്കുന്നത്.

എല്ലാ ക്ലബുകളും മത്സരത്തിന് 48 മണിക്കൂർ മുൻപ് തന്നെ തങ്ങളുടെ സ്റ്റേഡിയം എ എഫ് സി അധികൃതകർക്ക് കൈമാറേണ്ടതുണ്ട്. മാത്രമല്ല ബെംഗളൂരു എഫ്‌സിക്ക് ഫെബ്രുവരി 3ആം തിയ്യതി നിലവിലെ ചാമ്പ്യന്മാരായ എടികെ ക്ക്  എതിരെ കൊൽക്കത്തയിൽ ഒരു മത്സരവും ഉണ്ട്, അതിനാൽ തന്നെ ഫിക്സ്ചറിലെ മാറ്റം അനിവാര്യമായിരിക്കുന്നു.

English Version of this story:- EXCLUSIVE: ISL schedule set to be tweaked for Bengaluru's AFC commitments & Khelo India

എ എഫ് സി ഫിക്സ്ചറുകളോട് സഹകരിച്ചു മുന്നേറുകയാണെങ്കിൽ തന്നെ ബെംഗളൂരുവിന്റെ നാല് മത്സരങ്ങൾ മാറ്റേണ്ടി വരും, ഇത് മറ്റു ടീമുകളെയും ബാധിക്കുന്ന ഒരു ഘടകമാണ്.

മറുവശത്ത് ഡൽഹി ഡയനാമോസും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്.  ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഈ സ്റ്റേഡിയം പാട്ടത്തിനിടുത്താണ് ഡൽഹി മത്സരങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ കായികം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഭാരത സർക്കാർ കൊണ്ട് വരുന്ന "ഖേലോ ഇന്ത്യ"  എന്ന സംരംഭത്തിന്റെ ഭാഗമായി സ്റ്റേഡിയം ജനുവരി 31 മുതൽ ഫെബ്രുവരി 8 വരെ വിട്ടുകൊടുക്കേണ്ടി വരും, എന്നാൽ മുംബൈ സിറ്റിയുടെ ഡെൽഹിയുമായിട്ടുള്ള മത്സരം ഇതിനിടയിൽ ആണ്.

Also Read

ISL 2017: Deciphering the lackadaisical start of Kerala Blasters

Former title-winning hero Iain Hume helps ATK with Ryan Taylor signing

Efficient Chennaiyin host out-of-sorts Kerala Blasters in Southern derby

ഡൽഹിയിൽ മറ്റൊരു നല്ല സ്റ്റേഡിയം ഇല്ലാത്തതും ഫിക്സ്ചറിൽ മാറ്റം വരുത്താൻ സംഘാടകരെ പ്രേരിപ്പിക്കുന്നു. ഇന്ത്യൻ ആരോസിന്റെ ഹോം ഗ്രൗണ്ടായ അംബേദ്‌കർ സ്റ്റേഡിയം ഉപയോഗിക്കാമെങ്കിലും, ഇന്ത്യൻ സൂപർ ലീഗിന്റെ നിലവാരത്തിന് അനുസരിച്ചു അത് ഉയരില്ല എന്നുള്ളതിനാൽ ആ ശ്രമവും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപർ ലീഗി ഫിക്സ്ചറുകൾ മാറ്റുക എന്നത് ലളിതമായ കാര്യമല്ല,കേവലം മത്സരങ്ങൾ മാത്രം മാറ്റിയാൽ പോരാ, റെഫറിമാരെയും, മെഡിക്കൽ വിഭാഗത്തെയും, സംപ്രേഷണ വിഭാഗത്തെത്തയും മാറ്റേണ്ടി വരും. ഒന്നിൽ കൂടുതൽ മത്സരങ്ങൾ മാറ്റുക എന്നത് ലളിതമായ കാര്യമല്ല, വൃത്തങ്ങൾ ഖേൽ നൗവിനോട് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ, കേരളത്തിനും, ബെംഗളൂരുവിനും, ഡെൽഹിക്കും, എ ടി കെക്കും, മുംബൈ സിറ്റി എഫ്സിക്കും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കും, ചെന്നൈയിൻ എഫ്സിക്കും അവരുടെ ഫിക്സ്ചറിൽ മാറ്റങ്ങൾ വന്നേക്കും.

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

കേരളാ ബ്ലാസ്റ്റേഴ്സിന്റെ എ ടി കേക്ക് എതിരെയുള്ള മത്സരവും, മുംബൈ സിറ്റിക്ക് എതിരേയുമുള്ളരണ്ടു എവേ മത്സരങ്ങൾ മാറ്റിയേക്കും എന്നാണ് സൂചന. ബെംഗളൂരുവിന്റെയും, മറ്റു ടീമുകളുടെയും ഫിക്സ്ചറിൽ വൻ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

മാറ്റങ്ങൾ ഇന്ത്യൻ സൂപർ ലീഗ് അധികൃതർ അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോഗികകമായി പ്രഖ്യാപിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.