ഐസ്ലാൻഡ്‌ സഹ പരിശീലകനെയാണ് പുണെ സിറ്റി എഫ്‌സി നോട്ടമിടുന്നത് 

ഐസ്ലാൻഡ്‌ സഹ പരിശീലകൻ ഹെൽഗി കോൾവിഡോസ്സ്നെ തങ്ങളുടെ പരിശീലകൻ ആക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് പുണെ സിറ്റി എഫ്‌സി. ഇക്കഴിഞ്ഞ ലോക കപ്പിൽ പങ്കെടുത്ത ഐസ്ലാൻഡ് ടീമിന്റെ സഹ പരിശീലകനായ ഹെൽഗിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് പുണെ സിറ്റിക്കും, ഇന്ത്യൻ സൂപ്പർ ലീഗിനും ഒരു വൻ കുതിപ്പാവും.

മുൻ പ്രൊഫഷണൽ ഫുട്ബോൾ താരമായ ഹെൽഗി ജർമനിയിലും, ഓസ്ട്രിയയിലെ ഒക്കെ കളിച്ച പരിചയസമ്പത്തുണ്ട്. ബുണ്ടസ് ലിഗ ക്ലബായ മെയിൻസിന് വേണ്ടി ഹെൽഗി 61 തവണ ബൂട്ട് കെട്ടിയിട്ടുണ്ട്.

മുഖ്യ പരിശീലകനായ ഹൽഗ്രിംസോണിന്റെയും, ഹെൽജിയുടെയും ശിക്ഷണത്തിൽ ഐസ്ലാൻഡ് 2016 യൂറോ കപ്പിന് യോഗ്യത നേടിയിരുന്നു.

2018 വേൾഡ് കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ആരാധകരുടെ മനം കവർന്ന  കളിയാണ് ഐസ്ലാൻഡ് പുറത്തെടുത്തത്. വമ്പന്മാരായ അർജന്റീനയെ ശക്തമായ പ്രതിരോധപ്പൂട്ടിൽ കുരുക്കിയ ഐസ്ലാൻഡ്, അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.


കൂടുതൽ വായിക്കുക:

കൊമ്പ് കുലുക്കാൻ കൊമ്പന്മാർ, അരങ്ങ് തകർക്കാൻ മഞ്ഞപ്പട


ബ്രസീലിയൻ പരിശീലകനായ മാർക്കോസ് പക്കറ്റയെ പരിശീലകനായി പുണെ സിറ്റി നിയമിച്ചിരുന്നുവെങ്കിലും, കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരു കൂട്ടരും കരാർ റദ്ദാക്കിയിരുന്നു.

ഹാർട്ട് ഓഫ് മിഡ്‌ലോത്തിൻ സഹപരിശീലകൻ ഓസ്റ്റിൻ മകാഫിയെയും, മുൻ റേഞ്ചേഴ്സ് പരിശീലകൻ ആയ പോൾ ലെ ഗിന്നിനെയും ടീം ലക്ഷ്യമിട്ടിരുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നവെങ്കിൽ, പുരോഗതി ഒന്നും ഉണ്ടായതായി വിവരമില്ല.

English- Exclusive- FC Pune City set to appoint Iceland’s Helgi Kolviðsson as new head coach