Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

കേരളാ ബ്ലാസ്റ്റേഴ്‌സ്: വന്മതിലായി പ്രതിരോധ നിര, കളി മറക്കുന്ന മുന്നേറ്റ നിര

Published at :October 28, 2018 at 11:47 AM
Modified at :October 21, 2019 at 11:48 PM
Post Featured Image

ali shibil roshan


ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ, ഒരു വിജയവും രണ്ട് സമനിലയുമായി പോയിന്റ് ടേബിളിൽ 7ആം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യത്തെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോഴും അപരാചിതരായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നതെങ്കിലും, ടീമിന്റെ പ്രകടനത്തിൽ ആരാധകർ പൂർണ്ണ തൃപ്തരല്ല.

ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ എ ടി കെയെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപിച്ച് വരവറിയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത രണ്ട് മത്സരങ്ങളിലും നിർഭാഗ്യകരമായ രണ്ട് സമനില വഴങ്ങി.
മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയ മഞ്ഞക്കൊമ്പന്മാരെ 93 മിനുറ്റിൽ യുവ താരം പ്രഞ്ചൽ ഭുമിജ് നേടിയ ലോങ്ങ്-റേഞ്ച് ഗോളിലൂടെ സമനിലയിൽ തളക്കുകയായിരുന്നു മുംബൈ സിറ്റി എഫ്‌സി.
തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ, ഡൽഹി ഡയനാമോസിന് എതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിന് താഴെയായിരുന്നു. 84ആം മിനുട്ടിൽ ആൻഡ്രിജ നേടിയ ഗോളിലൂടെ ഡൽഹി ഡയനാമോസ് കേരളത്തെ വീണ്ടും സമനിലയിൽ തളച്ചു.
ഇത് വരെയുള്ള മൂന്ന് മത്സരങ്ങൾ വിശകലനം ചെയ്‌താൽ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. സന്ദേശ് ജിങ്കൻറെ നേതൃത്വത്തിലുള്ള പ്രതിരോധ നിരക്കാർ എതിർ മുന്നേറ്റങ്ങളെ തടയുന്നതിൽ മികവ് കാട്ടി.
ALSO READ
ആദ്യ മൂന്ന് മത്സരങ്ങളിലും സെൻട്രൽ ഡിഫൻസിൽ സന്ദേശ് ജിങ്കനും സെർബിയൻ താരം നെമഞ ലാകിച്ച് പെസിച്ചുമാണ് കേരളത്തിന് വേണ്ടി കളിച്ചത്. ഏരിയൽ ബാളുകളിൽ ഈ രണ്ട് താരങ്ങളും എതിരെ താരങ്ങളേക്കാൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
ടാക്കളിങ്ങും, ക്ലിയറൻസുകളുമായി സന്ദേശ് സന്ദേശ് ജിങ്കൻ ഇത് വരെയുള്ള മത്സരങ്ങളിൽ അസാമാന്യ മികവ് കാഴ്ച വെച്ചു. ഇരു പാർശ്വങ്ങളിലും, യുവ താരങ്ങളായ റാകിപും ലാൽറുവത്താരയും താരതമ്യേന മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്.
എങ്കിലും, മുന്നേറ്റ നിരയിലേക്ക് പന്തുമായി കുതിച്ച് പോവുന്നതിൽ ഡൽഹിക്ക് എതിരെ ഈ താരങ്ങൾ പിന്നിലായിരുന്നു. ഡൽഹിയുടെ ഏറ്റവും അപകടകാരിയായ  ലാലിയൻസുവാല ചാങ്‌തെയെ നേരിടേണ്ടി വന്ന റാകിപ്, പല അവസരങ്ങളിലും സമർത്ഥമായി പ്രതിരോധിച്ച് കയ്യടി ഏറ്റുവാങ്ങി. മറുവശത്തു, റോമിയോ ഫെര്ണാണ്ടസിനെയാണ് ലാൽറുവത്താര നേരിട്ടത്.
സെർബിയൻ മധ്യനിരക്കാരൻ നിക്കോള ക്രമറവിച്ച് ആദ്യ മൂന്ന് മത്സരങ്ങളിലും ഒരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ പങ്ക് പൂർണ്ണതയിൽ എത്തിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. [പ്രതിരോധ നിരക്കാരെ സഹായിച്ചും, മുന്നേറ്റ നിറക്കാർക്ക് പന്തെത്തിച്ചും ഒരു അഭിനന്ദനം അർഹിക്കുന്ന രീതിയിലാണ് താരം കളിച്ചത്.
മധ്യനിരയിൽ, സഹൽ അബ്ദുൽ സമദ് ഡ്രിബ്ലിങ്ങുകൾ കൊണ്ട് ആരാധകരെ ആവേശത്തിലാഴിയെങ്കിലും, താരത്തിന്റെ പാസിംഗ് വൻ തോതിൽ മെച്ചപ്പെടേണ്ടതുണ്ട്. ഹോളിച്ചരണ് നർസാറി ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ചെങ്കിലും ഡൽഹിക്കെതിരെ മങ്ങി. മറുവശത്ത്, ലെൻ ഡൗങ്കൽ അപകടകരമായ നീക്കങ്ങൾ ശ്രിഷ്ട്ടിക്കുന്നുണ്ടെങ്കിലും, താരത്തിന്റെ ഫിനിഷിന്റെ പ്രതീക്ഷിച്ച നിലവാരത്തിന് താഴെയാണ്. മൂന്ന് മത്സരങ്ങളിലും താരം ഒട്ടനവധി അവസരങ്ങളാണ് പാഴാക്കി കളഞ്ഞത്.
മുന്നേറ്റ നിരയിലെ വിദേശ താരങ്ങളായ സ്ലാവിസ സ്റ്റോജെനോവിക്കും, മതേയ്‌ പോപ്ലാറ്റിനിക്കും  മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും പെനാൽറ്റി ബോക്സിനുള്ളിലെ അവസരങ്ങൾ ഗോളാക്കുന്നതിൽ ഇരു താരങ്ങളും പരാജയപ്പെടുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര കഴിഞ്ഞ സീസണിനെക്കാൾ മികച്ചതാണെങ്കിലും, അവസരങ്ങൾ സമർത്ഥമായി ഉപയോഗിക്കാൻ കഴിയാതെ പോവുന്നതാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രശ്നം.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.