Advertisement
കേരള ബ്ലാസ്റ്റേഴ്സ് നാളെ ബെംഗളൂരിവിനെ നേരിടും
Published at :November 23, 2019 at 12:38 AM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
എഫ് സി ഗോവയോടുള്ള ഹോം മത്സരത്തിനും മുബൈക്കെതിരെ ഉള്ള എവേ മത്സരത്തിനും മുന്നോടിയായി ബെംഗളൂരിവിനെതിരെ ഒരു ആധികാരിക ജയം നേടാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.
നിരാശപ്പെടുത്തിയ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ശനിയാഴ്ച വീണ്ടും തിരിച്ചെത്തുന്ന ഐ എസ് എൽ ഒരു സൗത്ത് ഇന്ത്യൻ ഡെർബിയുടെ ആവേശത്തിലാണ് വീണ്ടും ആരംഭിക്കാൻ പോകുന്നത്. മത്സരത്തിൽ നിലവിലെ ഐ എസ് എൽ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സി തങ്ങളുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ആദ്യ മൂന്ന് മത്സരത്തിലും സമനില നേടിയ ബെംഗളൂരു ഈ കഴിഞ്ഞ അവസാന മത്സരത്തിൽ ചെന്നൈയ്യിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിനും തകർത്തിരുന്നു. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് മുംബൈയോട് ഹോം മത്സരത്തിലും ഹൈദെരാബാദിനോട് എവേ മത്സരത്തിലും തോൽക്കുകയും ഒഡിഷയോട് ഹോം മത്സരത്തിൽ സമനില നേടുകയും ചെയ്തു. [KH_ADWORDS type="3" align="center"][/KH_ADWORDS] എഫ് സി ഗോവയോടുള്ള ഹോം മത്സരത്തിനും മുബൈക്കെതിരെ ഉള്ള എവേ മത്സരത്തിനും മുന്നോടിയായി ബെംഗളൂരിവിനെതിരെ ഒരു ആധികാരിക ജയം നേടാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ജാംഷെഡ്പൂരിനെതിരെ ഉള്ള മത്സരത്തിൽ ബെംഗളുരുവിന്റെ ആൽബർട്ട് സെറാന് മസിലിന് പരിക്ക് പറ്റി വിശ്രമത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ അത്യുജ്വല ഗോൾ നേടിയ സുനിൽ ഛേത്രി തന്റെ ഈ സീസണിലെ ആദ്യ അക്കൗണ്ട് തുറക്കുകയുണ്ടായി. താരം ഈ മത്സരത്തിലും കളം നിറഞ്ഞ് നിൽക്കും എന്ന് വേണം കരുതാൻ. പരിക്ക് പറ്റിയ ജൈറോ റോഡ്രിഗസ് കുറച്ച് കാലത്തേക്ക് വിശ്രമത്തിൽ ആയിരിക്കും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് രണ്ട് ആഴ്ചക്കുള്ളിൽ തിരിച്ചുവരും എന്നാണ്. ജിയാനി സിയുവെർലൂണിന്റെ അസാന്നിധ്യം ഇപ്പോഴും പ്രതഫലിക്കുന്ന സാഹചര്യത്തിൽ കുറച്ച് ആശ്വാസം നൽകുന്ന വാർത്ത മാരിയോ അർക്വേസ് തന്റെ ആദ്യ മത്സരത്തിലെ പരിക്കിൽ നിന്ന് മുക്തി നേടി തിരികെയെത്തും എന്നാണ്. [KH_RELATED_NEWS title="RELATED NEWS | ARTICLE CONTINUES BELOW"][/KH_RELATED_NEWS]സാധ്യത ലൈനപ്പ്
ബെംഗളൂരു എഫ് സി : ഗുർപ്രീത് സിംഗ് സന്ധു, ഹർമൻജോത്ത് സിംഗ് ഖബ്റ, രാഹുൽ ഭേകെ, ജുവാനൻ ഗോൺസാലസ്, നിഷു കുമാർ, ഡിമാസ് ഡെൽഗാഡോ, എറിക്ക് പാർത്താലു, റാഫേൽ അഗസ്റ്റോ, ഉദാന്ത സിംഗ്,ആഷിഖ് കുരുണിയൻ, സുനിൽ ഛേത്രി. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി : ടി പി റഹനേഷ്, മൊഹമ്മദ് രാകിപ്, അബ്ദുൾ ഹാക്കു, രാജു ഗെയ്ക്വാദ്, ജെസ്സെൽ കാർനെയ്റോ, മാരിയോ അർക്വേസ്, മൗഹമഡൗ നിങ്, സെർജിയോ സിദോഞ്ച, കെ പ്രശാന്ത് , രാഹുൽ കെ പി, ബർത്തോലോമിയു ഓഗ്ബെച്ചേ. നാളെ രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർസ് സ്പോർട്സ് നെറ്റ് വർക്കിലും ഹോറസ്റ്റാറിലും മത്സരം ലഭ്യമാണ്.Latest News
- Mohun Bagan Super Giant: Road to ISL 2023-24 Final
- Ipswich Town vs Huddersfield Town Predicted lineup, betting tips, odds, injury news, H2H, telecast
- Mohun Bagan vs Mumbai City FC: Three key battles that can decide ISL Playoffs final
- Jadon Sancho becomes first Englishman to complete 11+ take-ons in single UCL game
- Manchester City vs Wolves Predicted lineup, betting tips, odds, injury news, H2H, telecast
Trending Articles
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
- Want to do something for Indian football, says Indian cricketer Kuldeep Yadav
- CC Jacob recalls how his goal-line saves helped India win Asian Youth Championship 1974
Advertisement
Editor Picks
- Sporting Clube de Goa lift seventh Goa Pro League title
- Looking back at all ISL finals Mohun Bagan have played in
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Top six quickest managers to reach 100 wins in Premier League