Advertisement
എൽകോ ഷറ്റോറി: രണ്ടാം പകുതിയിൽ ഞങ്ങൾ എഫ്‌സി ഗോവയേക്കാൾ നന്നായി കളിച്ചു
Published at :January 26, 2020 at 6:00 AM
Modified at :December 13, 2023 at 1:01 PM

(Courtesy : ISL Media)
Advertisement
ഒരു ടീം മാത്രമാണ് ഫുട്ബോൾ കളിച്ചതെന്നും, അത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആണെന്നും എൽകോ ഷറ്റോറി പറഞ്ഞു.
വാശിയേറിയ പോരാട്ടം കണ്ട ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ്‌സി ഗോവ എൽകോ ഷറ്റോറി പരിശീലിപ്പിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 3-2ന് പരാജയപ്പെടുത്തി. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് ഒഗ്‌ബെച്ചയുടെയും മെസ്സിയുടെയും ഗോളുകൾക്ക് ഒപ്പമെത്തിയെങ്കിലും, 83ആം മിനുറ്റിൽ ഹ്യൂഗോ ബൗമസ് നേടിയ ഗോളിന് സെർജിയോ ലൊബേറയുടെ ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു.
മത്സരശേഷം മാധ്യമങ്ങളെ കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറി രണ്ടാം പകുതിയിൽ തങ്ങൾ എഫ്‌സി ഗോവയേക്കാൾ നന്നായി കളിച്ചെന്ന് അഭിപ്രായപ്പെട്ടു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
ആദ്യ പകുതിയിൽ അത്ര മികച്ച പ്രകടനം അല്ലായിരുന്നുവെന്ന് താൻ കരുതുന്നുവെന്ന് കോച്ച് മാധ്യമങ്ങളോട് പറഞ്ഞു. അവരെ പെട്ടന്ന് ഫ്രീകിക്ക് എടുക്കാൻ അനുവദിച്ചതാണ് രണ്ടാമത്തെ ഗോളിന് വഴിവെച്ചതെന്ന് ഷറ്റോറി പറഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ എഫ്‌സി ഗോവയേക്കാൾ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തെന്നും കോച്ച് മത്സരശേഷം പറഞ്ഞു.
"രണ്ടാം പകുതിയിൽ, ഞങ്ങൾ പൂർണ്ണമായും ഗോവയേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ടീം മാത്രമാണ് ഫുട്ബോൾകളിച്ചത്, അത് ഗോവ ആയിരുന്നില്ല, ഞങ്ങൾ ആയിരുന്നു." കോച്ച് പറഞ്ഞു.
എഫ്‌സി ഗോവ നേടിയ മൂന്നാമത്തെ ഗോൾ ഓഫ്‌സൈഡ് ആണോ എന്ന് നോക്കണമെന്നും കോച്ച് പറഞ്ഞു. " 3-2ലെ ഗോൾ ഓഫ്‌സൈഡ് ആണോ അല്ലയോ എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അത് തെറ്റാകാം, പക്ഷെ അത് ഓഫ്‌സൈഡ് ആണെന്ന ഒരു തോന്നൽ എനിക്കുണ്ട്. ടീം അവസാനം പ്രെസ്സിങ് ചെയ്യുന്നത് ഞാൻ അസ്സിസ്റ്റന്റുമാരുമായി സംസാരിച്ചു, കാരണം 2-2 ഒരു മികച്ച ഫലം ആയിരുന്നില്ല, എനിക്ക് ഒരു വിജയത്തിന് വേണ്ടി പോവണമായിരുന്നു." ഷറ്റോറി വ്യക്തമാക്കി.
[KH_RELATED_NEWS title="Related News | ARTICLE CONTINUES BELOW"][/KH_RELATED_NEWS]
"പിന്നിൽ മൂന്ന് കളിക്കാരുമായാണ് ഞങ്ങൾ കളിച്ചിരുന്നത്. പിന്നിൽ മാർക്കിങ്ങിൽ കുറച്ച് കൂടി ആക്രമണാത്മകമാകണമായിരുന്നു." കോച്ച് കൂട്ടിച്ചേർത്തു.
ഫിനിഷ് ചെയ്യുന്നതിൽ എഫ്‌സി ഗോവക്ക് കൂടുതൽ ക്വാളിറ്റിയുണ്ടെന്നും ഷറ്റോറി അഭിപ്രായപ്പെട്ടു. " എന്റെ അഭിപ്രായത്തിൽ, എഫ്‌സി ഗോവക്ക് ഫിനിഷിങ്ങിൽ സവിശേഷ ക്വാളിറ്റി ഉണ്ട്. ഞങ്ങൾക്ക് രണ്ട് വിദേശ താരങ്ങളെ നഷ്ടപ്പെട്ടു. ബെഞ്ചിൽ ഞങ്ങൾക്ക് ഒരു വിദേശ താരങ്ങൾ പോലും ഉണ്ടായിരുന്നില്ല." കോച്ച് പറഞ്ഞു.
"പക്ഷെ ആരെങ്കിലും ഞങ്ങൾ അവരേക്കാൾ നന്നായി കളിച്ചില്ലെന്ന് പറയാൻ ധൈര്യം കാണിച്ചാൽ, അവൻ ഫുട്ബോൾ മനസ്സിലാവുന്നില്ല." ഷറ്റോറി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞു.
Latest News
- Pep Guardiola gives his verdict on Jude Bellingham red card
- Sporting Kansas City vs Inter Miami: Live streaming, TV channel, kick-off time & where to watch CONCACAF Champions Cup 2025
- ISL 2024-25: Alaaeddine Ajaraie, Subhasish Bose highlight Matchweek 22 Team of the Week
- Real Madrid set to appeal against Jude Bellingham's two-match ban
- Why are football shirts so expensive?
Advertisement
Trending Articles
Advertisement
Editor Picks
- Top five youngest players to feature for Manchester United in 21st centruy
- All goalkeeper to score in the Premier League
- Manchester United: Six quickest managers to record five Premier League home defeats
- Top five big Saudi Pro League managerial signings that failed horribly
- Top five highly rated youngsters who moved to Saudi Pro League